പേരില്ലൂരിലെ വിശേഷങ്ങള്‍

പേരില്ലൂരിലെ വിശേഷങ്ങള്‍

പേരില്ലൂര്‍, ഒരു സാങ്കല്‍പ്പിക ഗ്രാമമാണ്. പേരില്ലാത്ത ഊര്, അങ്ങനെ വേണമെങ്കിലും പറയാം. ആകാശപ്പറമ്പിന്റേയും പാതാളക്കുഴിയുടേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഒരു കൊച്ച് സ്വര്‍ഗം
Published on

മലയാളത്തില്‍ ആദ്യന്തം അറിഞ്ഞ് ചിരിക്കാവുന്ന നല്ലൊരു സറ്റൈറോ ഹ്യൂമറോ ആയ സിനിമ കണ്ടിട്ട് എത്ര നാളായിക്കാണും? കോമഡി ജോണറില്‍ ഇറങ്ങുന്ന പല സിനിമകളും പ്രേക്ഷകരെ അറിഞ്ഞ്, അലിഞ്ഞ് ചിരിപ്പക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. ഒടുക്കം ചിരിക്കാനായി പഴയകാലത്തോട്ട് പോവുന്നവരാണ് നമ്മളില്‍ പലരും. പഞ്ചവടിപ്പാലം, സന്ദേശം, കിലുക്കം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കിയന്ത്രം അങ്ങനെ ഒരു പോക്ക് പോയി ചിരിച്ച് തിരിച്ച് വരും.

ചിരിപ്പിക്കുന്ന ഒരു സിനിമ, അല്ലെങ്കില്‍ സീരീസ് കാണാന്‍ പറ്റണമെന്ന് കൊതിച്ചിട്ടില്ലേ നിങ്ങളും. ഒടിടിയില്‍ ഇറങ്ങുന്ന ഡാര്‍ക്ക് കോമഡി, റൊമാന്റിക്, ത്രില്ലര്‍, ഡാര്‍ക്ക്, വയലന്റ് കണ്ടന്റുകള്‍ക്കിടയില്‍ റിയല്‍ ഹ്യൂമര്‍ തിരിഞ്ഞ് ചെന്നാല്‍ അധികമൊന്നും കിട്ടില്ല. എന്നാല്‍ അങ്ങനെയൊന്ന് കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒടുക്കം കിട്ടിയ മുതലാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത പേരില്ലൂരിന് ഇപ്പോള്‍ തന്നെ ആരാധകരായിരിക്കുകയാണ്.

പേരില്ലൂര്‍, ഒരു സാങ്കല്‍പ്പിക ഗ്രാമമാണ്. പേരില്ലാത്ത ഊര്, അങ്ങനെ വേണമെങ്കിലും പറയാം. ആകാശപ്പറമ്പിന്റേയും പാതാളക്കുഴിയുടേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഒരു കൊച്ച് സ്വര്‍ഗം, പേരില്ലൂര്‍ എന്ന ഇന്‍ട്രൊഡക്ഷനോടെയാണ് സീരീസ് ആരംഭിക്കുന്നത്. ആകാശത്തിനും പാതാളക്കുഴിക്കും ഇടയില്‍, ഈ ഭൂഗോളത്തില്‍ എവിടെയാണ് ആ സ്ഥലമെന്ന് പോലും മനസ്സിലാവാത്ത തരത്തില്‍ ഒരു സാങ്കല്‍പ്പിക ഗ്രാമത്തെ മുന്നിലേക്ക് വക്കുകയാണ് എഴുത്തുകാരന്‍ ദീപു പ്രദീപും സംവിധായകന്‍ പ്രവീണ്‍ ചന്ദ്രനും. വണ്ടി നമ്പര്‍ പ്ലേറ്റുകളിലെല്ലാം പിഎല്‍ എന്ന് തെളിഞ്ഞ് കാണാം. ബസ് പോലുമില്ലാത്ത പേരുല്ലൂരില്‍ ഫ്‌ലക്‌സ് പ്രിന്റിങ്ങൊക്കെ വന്ന് തുടങ്ങിയിട്ടേയുള്ളൂ.

പേരില്ലൂരിലെ വിശേഷങ്ങള്‍
കഥകള്‍ക്കപ്പുറം 'കറി ആന്‍ഡ് സയനൈഡ്' പറയുന്നതെന്ത്?

ഒരു നാട്, അവിടുത്തെ, പ്രത്യേകിച്ച് ബോധമോ വകതിരിവോ ഇല്ലാത്ത കുറേ നാട്ടുകാര്‍. ഇതിനിടയിലേക്കാണ് പുറത്തു നിന്നുള്ള, മാളവിക പുരുഷോത്തമന്‍ വന്നുകയറുന്നത്. 80's, 90's കിഡ്‌സിന് വളരെയധികം റിലേറ്റ് ചെയ്യാന്‍ കഴിയുന്ന 'കിന്നാരത്തുമ്പി'യിലൂടെയാണ് തുടക്കം. മാളവികയുടെ സ്‌കൂള്‍ കാലം. അവിടെ നിന്ന് ഒരു കല്യാണ ആലോചനയിലൂടെ നേരെ ഇക്കാലത്തേക്ക് വന്നു കഥാപാത്രങ്ങളെല്ലാം.

logo
The Fourth
www.thefourthnews.in