ചന്ദ്രയാൻ 2 ഓർബിറ്ററുമായി ചന്ദ്രയാൻ 3 ലാൻഡർ സമ്പർക്കത്തിൽ; ആദ്യ സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ

ചന്ദ്രയാൻ 2 ഓർബിറ്ററുമായി ചന്ദ്രയാൻ 3 ലാൻഡർ സമ്പർക്കത്തിൽ; ആദ്യ സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ

ചന്ദ്രയാൻ 2 ഓർബിറ്ററും പ്രൊപ്പൽഷൻ മൊഡ്യൂളും ഉപയോഗിച്ചാണ് ചന്ദ്രയാൻ 3 ലാൻഡറുമായി ഐഎസ്ആർഒ ആശയവിനിമയം നടത്തുക

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററുമായി ചന്ദ്രയാൻ 3ന്റെ ലാൻഡർ മൊഡ്യൂൾ സമ്പർക്കത്തിലായതായി ഐഎസ്ആർഒ . ഓർബിറ്ററിൽ നിന്ന് ഇത് സംബന്ധിച്ച സന്ദേശം ബെംഗളൂരുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് സെന്ററിൽ ലഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2ന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ക്രഷ് ലാൻഡ് ചെയ്തെങ്കിലും ഓർബിറ്റർ അന്നുമുതൽ പ്രവർത്തിക്കുന്നുണ്ട്.

2019 ൽ ആയിരുന്നു ചന്ദ്രയാൻ 2 ദൗത്യ പേടകത്തിന്റെ പ്രധാന ഭാഗമായ ഓർബിറ്റർ ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വിന്യസിച്ചത്. ഓർബിറ്ററിൽ നിന്ന് വേർപെട്ട ലാൻഡർ പേടകം, അതിനു ശേഷം നടന്ന സോഫ്റ്റ് ലാൻഡിങ് ശ്രമം പരാജയപ്പെട്ട് ചന്ദ്രോപരിതലത്തിൽ പതിക്കുകയായിരുന്നു . ലാൻഡർ ഓർബിറ്ററുമായി ആശയ വിനിമയം നടത്തുന്നത് പ്രതീക്ഷിച്ചിരുന്ന ഐഎസ്ആർഒയ്ക്ക് നിരാശ ആയിരുന്നു ഫലം.

ചന്ദ്രയാൻ 2 ഓർബിറ്ററുമായി ചന്ദ്രയാൻ 3 ലാൻഡർ സമ്പർക്കത്തിൽ; ആദ്യ സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ
ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

നാല് വർഷത്തിന് ശേഷമാണ് മൂന്നാം ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ വളരെ അടുത്തായി വീണ്ടും എത്തുന്നത്. ഇപ്പോൾ ചന്ദ്രോപരിതലത്തിന് 25 കിലോമീറ്റർ വരെ അടുത്തെത്തിയിട്ടുണ്ട് ലാൻഡർ മൊഡ്യൂൾ. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഓർബിറ്റർ ഉൾപ്പെടുത്തിയിരുന്നില്ല. ഈ ഒർബിറ്ററും പ്രൊപ്പൽഷൻ മൊഡ്യൂളും ഉപയോഗിച്ച് ലാൻഡറുമായി ആശയവിനിമയം സാധ്യമാക്കും വിധമാണ് മൂന്നാം ദൗത്യ തയ്യാറാക്കിയത്.

ചന്ദ്രയാൻ 2 ഓർബിറ്ററുമായി ചന്ദ്രയാൻ 3 ലാൻഡർ സമ്പർക്കത്തിൽ; ആദ്യ സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ
ചങ്കിടിപ്പ് ഏറ്റുന്ന 19 മിനിറ്റ്; ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് എന്ന് ഐസ്ആർഒ

പഴയ ഓർബിറ്ററുമായി ആശയ വിനിമയം നടത്തുന്നതിനുള്ള സാങ്കേതികത്തികവോടെയായിരുന്നു ലാൻഡർ രൂപകൽപന ചെയ്തത്. ചന്ദ്രയാൻ 3 ന്റെ ഭാഗമായ പ്രൊപ്പൽഷൻ മോഡ്യൂളും ചന്ദ്രനെ വലം വെക്കുന്നുണ്ട് . ഈ രണ്ടു പേടകങ്ങളുമായും ലാൻഡർ ആശയവിനിമയം നടത്തികൊണ്ടിരിക്കും . പര്യവേഷണ വാഹനമായ റോവർ ശേഖരിച്ചു നൽകുന്ന വിവരങ്ങൾ ലാൻഡറിലേക്കും അവിടെ നിന്ന് പ്രൊപ്പൽഷൻ മൊഡ്യുളും ഓർബിറ്ററും വഴി ഐഎസ്ആർഒയുടെ ഡീപ് സ്‌പേസ് നെറ്റ് വർക്ക് സെന്ററിലേക്കുമാണ് എത്തുക. ബുധനാഴ്‌ച വൈകിട്ട്‌ 6:04 ന് ആണ് ലാൻഡർ പേടകം ചന്ദ്രോപരിതലം തൊടുക. ലാൻഡിങ് തത്സമയം കാണാൻ ഐ എസ്‌ ആർ ഓ സമൂഹ മാധ്യമങ്ങളിലൂടെ അവസരമൊരുക്കും.

logo
The Fourth
www.thefourthnews.in