ചങ്കിടിപ്പ് ഏറ്റുന്ന 19 മിനിറ്റ്; ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് എന്ന് ഐസ്ആർഒ
ഐഎസ്ആർഒ

ചങ്കിടിപ്പ് ഏറ്റുന്ന 19 മിനിറ്റ്; ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് എന്ന് ഐസ്ആർഒ

ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ

ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ ദൗത്യമെന്ന നേട്ടത്തിന് തൊട്ടരികെ നിൽക്കുന്ന ചന്ദ്രയാന്‍ 3 ലാൻഡർ, ബുധനാഴ്ച വൈകീട്ട് 5.45 ന് നിലവിലെ ഭ്രമണപഥം വിട്ട് ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങും. ആറ് മണി കഴിഞ്ഞ് നാല് മിനിറ്റാകുമ്പോള്‍ സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ലാൻഡർ സ്വയംനിയന്ത്രിത സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആ 19 മിനിറ്റ് പ്രതീക്ഷയുടെയും ആശങ്കയുടെതുമാണ്.

ചങ്കിടിപ്പ് ഏറ്റുന്ന 19 മിനിറ്റ്; ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് എന്ന് ഐസ്ആർഒ
ലൂണ 25 ചന്ദ്രോപരിതലത്തിൽ തകർന്നുവീണു; ദൗത്യം പരാജയമെന്ന് സ്ഥിരീകരിച്ച് റഷ്യ

ലൂണ 25ന്‌റെ പരാജയത്തോടെ കൂടുതല്‍ സൂക്ഷ്മതയോടെയാണ് ഒരുക്കങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ അവസാന ഡീബൂസ്റ്റിങ് പൂര്‍ത്തിയാക്കി, ലാന്‍ഡര്‍ പ്രീ ലാന്‍ഡിങ് ഭ്രമണപഥത്തിലെത്തിയിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തിന് 25 കിലോമീറ്റര്‍ അടുത്തെത്തി ലാന്‍ഡര്‍. ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം 25 കിലോമീറ്ററും അകലെയുള്ള ദൂരം 134 കിലോമീറ്ററുമുള്ള ഭ്രണപഥത്തിലേണ് ലാന്‍ഡര്‍ ഇപ്പോള്‍ ഉള്ളത്. ഓഗസ്റ്റ് 23 വൈകീട്ട് 5.45 വരെ ഈ പഥത്തില്‍ പേടകം ചന്ദ്രനെ വലംവയ്ക്കും. അതിനിടയിൽ ആന്തരിക ഉപകരണങ്ങളുടെ അവസാനവട്ട പരിശോധന പൂർത്തിയാക്കും.

ചന്ദ്രനില്‍ നിന്ന 25 കിലോമീറ്റര്‍ അകലെയുള്ളപ്പോഴാണ് ഉപരിതലത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ലാന്‍ഡിങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഐഎസ്ആര്‍ഒ ഇന്ന് നടത്തി. 5.45 ന് ലാന്‍ഡിങ് പ്രക്രിയ ആരംഭിക്കുമെന്നും 6.04 നോടടുത്ത് ലാന്‍ഡിങ് സാധ്യമാകുമെന്നുമാണ് അറിയിപ്പ്. നേരത്തെ വൈകീട്ട് 5.47 നാണ് ലാൻഡിങ് എന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് ഏതാണ്ട് 17 മിനിറ്റ് വൈകി നിശ്ചയിച്ചിരിക്കുകയാണ്. ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡറിന്‌റെ വേഗത കുറച്ചാണ് സോഫ്റ്റ് ലാന്‍ഡിങ്. ഭൂമിയില്‍ നിന്ന് 3.84 ലക്ഷം കിലോമീറ്ററിലേറെ ആകലെയുള്ള ലാന്‍ഡറിലേക്ക് കമാന്‌റ് നല്‍കാന്‍ രണ്ടര സെക്കന്‌റ് സമയം വേണം. ഈ കാലതാമസം അനുവദിക്കാനാകാത്തതിനാലാണ് സോഫ്റ്റ്‌ലാന്‍ഡിങ്, ലാന്‍ഡര്‍ സ്വയം നിയന്ത്രിക്കുന്നത്.

ചങ്കിടിപ്പ് ഏറ്റുന്ന 19 മിനിറ്റ്; ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് എന്ന് ഐസ്ആർഒ
ചന്ദ്രനെ തൊടാൻ ഇനി ആറ് നാൾ; സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കി പ്രൊപ്പൽഷൻ മൊഡ്യൂൾ

ജൂലൈ 14 നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. 40 ദിവസത്തോളമെടുത്താണ് ലാന്‍ഡിങ്. സാങ്കേതിക തകരാർ അടക്കം അവസാന നിമിഷമുണ്ടാകുന്ന ഏത് പ്രശ്നവും അതിജീവിച്ച് സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കുംവിധമാണ് ലാൻഡർ ഒരുക്കിയിരിക്കുന്നത്. ലാൻഡർ ചന്ദ്രനിലിറങ്ങുന്നതോടെ അകത്തുള്ള റോവർ പുറത്തുറങ്ങും. ലാൻഡറിലും റോവറിലുമായി ആറ് പേലോഡുകളാണ് വിവിധ പഠനങ്ങൾ നടത്താനുള്ളത്. ഒപ്പം പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഷേപ്പ് എന്ന പേലോഡ് ഭൂമിയെ നിരീക്ഷിച്ച് പഠനം നടത്തും.

logo
The Fourth
www.thefourthnews.in