ചാന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ് 'ഇ-6; ദക്ഷിണധ്രുവത്തില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് മടങ്ങും

ചാന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ് 'ഇ-6; ദക്ഷിണധ്രുവത്തില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് മടങ്ങും

മേയ് 3 ന് ചൈനയിലെ വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ച ചാങ് ഇ - 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡ് ചെയ്തത്

ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായ ചുവടുവയ്പ്പുമായി ചൈന. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാങ് ഇ - 6 ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി. ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ് ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ച് സാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ചൈന.

മേയ് 3 ന് ചൈനയിലെ വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ച ചാങ് ഇ - 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവ-എയ്റ്റ്‌കെന്‍ (എസ്പിഎ) തടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അപ്പോളോ ഗര്‍ത്തത്തിന്റെ തെക്കന്‍ ഭാഗത്താണ് പേടകം ഇറങ്ങിയതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനുള്ള ആദ്യ ശ്രമണാണിത്. 53 ദിവസം നീണ്ടു നില്‍ക്കുന്ന ദൗത്യമാണ് ചാങ് ഇ - 6 ദൗത്യം. ചൈനയുടെ ലോംഗ് മാര്‍ച്ച് -3ബി റോക്കറ്റ് ആണ് ചാങ് ഇ - 6 പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ചൈനയുടെ രണ്ടാമത്തെ സാമ്പിള്‍ റിട്ടേണ്‍ ദൗത്യമായ ചാങ് ഇ - 6 ചന്ദ്രന്റെ തെക്കന്‍ മേഖലയില്‍ നിന്നും വശത്ത് നിന്ന് മണ്ണിന്റെയും പാറയുടെയും സാമ്പിള്‍ ശേഖരിച്ച് മടങ്ങും വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ചാന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ് 'ഇ-6; ദക്ഷിണധ്രുവത്തില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് മടങ്ങും
ചരിത്രംകുറിച്ച് അഗ്നികുൽ കോസ്മോസ്, അഗ്നിബാൻ വിക്ഷേപണം വിജയം; ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് സെമി ക്രയോജനിക് എൻജിൻ

രണ്ട് ദിവസത്തിനുള്ളിൽ സാമ്പിളുകൾ ശേഖരിക്കുന്ന പ്രക്രിയ പൂർത്തിയാകും. ഡ്രില്ലും റോബോർട്ടിക് കൈകളും ഉപയോഗിച്ചാണ് സാമ്പിളുകൾ ശേഖരിക്കുക. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ഭാഗത്ത് നിന്നുള്ള സാമ്പിളുകൾ ചന്ദ്രദൗത്യത്തിൽ വലിയ ചുവടുവെപ്പ് ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ചന്ദ്രനിലെ ഗർത്തങ്ങൾ ലാവകൊണ്ട് മൂടാത്ത ഇടം കൂടിയാണിത്.

ഇവിടെ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ ചന്ദ്രൻ എങ്ങനെ രൂപപ്പെട്ടു എന്നതിലേക്ക് കൂടുതൽ വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാനമായ നിരവധി ചുവടുവെപ്പുകളാണ് ചൈന നടത്തികൊണ്ടിരിക്കുന്നത്. ടിയാൻഗോങ് അല്ലെങ്കിൽ 'സ്വർഗ്ഗീയ കൊട്ടാരം' എന്ന ബഹിരാകാശ നിലയം നിർമ്മിക്കുന്നത് ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ ചൈന നേടിയിരുന്നു.

ചാന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ് 'ഇ-6; ദക്ഷിണധ്രുവത്തില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് മടങ്ങും
ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി; പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?

ഇതിന് പുറമെ ചൊവ്വയിലും ചൈനയിലും റോബോർട്ടിക് റോവറുകൾ ഇറക്കിയ ചൈന മനുഷ്യനെ സ്വതന്ത്രമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന മൂന്നാമത്തെ രാജ്യമാവുകയും ചെയ്തു. 2030 ഓടെ ചന്ദ്രനിലേക്ക് ഒരു ക്രൂഡ് ദൗത്യത്തെ അയക്കാൻ പദ്ധതിയിടുന്നുണ്ട്.

അതേസമയം ചൈനയുടെ ബഹിരാകാശ പദ്ധതികളെ വിമർശിച്ച് അമേരിക്ക രംഗത്ത് എത്തിയിരുന്നു. ആർട്ടെമിസ് 3 ദൗത്യത്തിലൂടെ 2026-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്കും അവിടെ നിന്ന് തിരികെയും എത്തിക്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in