വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ  ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

വനനശീകരണം, ആധുനിക കാർഷിക രീതികൾ, തണ്ണീർത്തടങ്ങളുടെ നാശം എന്നിവ കാരണം വൈറസുകൾക്ക് വേ​ഗത്തിൽ വകഭേദം സംഭവിക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ലോകജനതയെ മുൾമുനയിൽ നിർത്തിയ കോവിഡിൽ നിന്നും മാനവരാശി അതിജീവിച്ചെങ്കിലും ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇപ്പോഴും കോവിഡ് നിരക്കുകൾ താഴ്ന്നിട്ടില്ല. അപ്പോഴാണ് കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയ്ക്കുള്ള സാധ്യതയെക്കുറിച്ച് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'ഡിസീസ് എക്സ് ' എന്ന പേരിൽ അറിയപ്പെടുന്ന ഈ രോ​ഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത്.

വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ  ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
പുതിയ കോവിഡ് ഉപവകഭേദം 'ഏരിസ്': വേഗത്തില്‍ പടരാന്‍ സാധ്യത; ലക്ഷണങ്ങൾ

1919-1920 കാലങ്ങളിൽ വിനാശകരമായി മാറിയ സ്പാനിഷ് ഫ്‌ളൂവിന് സമാനമാണ് ഡിസീസ് എക്സെന്നാണ് 2020 മെയ് മുതൽ ഡിസംബർ വരെ യുകെയിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച കേറ്റ് ബിംഗ്‌ഹാം വ്യക്തമാക്കിയിരിക്കുന്നത്. സ്പാനിഷ് ഫ്‌ളൂ 50 ലക്ഷം ആളുകളുടെ ജീവനാണ് കവർന്നെടുത്തത്. അതായത്, ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ ഇരട്ടി. ഇതിനു സമാനമായ മരണസംഖ്യ 'ഡിസീസ് എക്സ്' വന്നു കഴിയുമ്പോൾ പ്രതീക്ഷിക്കാം എന്നാണ് ബിംഗ്‌ഹാം പറയുന്നത്. ഇതിനെ നേരിടുന്നതിനായി ലോകം കൂട്ട വാക്സിനേഷൻ ഡ്രൈവുകൾക്കായി തയ്യാറെടുക്കുകയും റെക്കോഡ് സമയത്ത് ഡോസുകൾ നൽകുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ  ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
ദീർഘകാല കോവിഡ് വൈറസ് ബാധ; അവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും, തലച്ചോറിലും വൃക്കയിലും പ്രകടമായ മാറ്റമെന്ന് പഠനം

ഡിസീസ് എക്‌സുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ 25 വൈറസ് കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഒരു ദശലക്ഷത്തിലധികം കണ്ടെത്താത്ത വകഭേദങ്ങൾ ഉണ്ടാകാമെന്നും അവയ്ക്ക് ഒരു സ്പീഷിസിൽ നിന്ന് മറ്റൊന്നിലേക്ക് വേ​ഗത്തിൽ വകഭേദം സംഭവിക്കാമെന്നുമാണ് ബിംഗ്‌ഹാം ഇതേക്കുറിച്ച് പറയുന്നത്. കോവിഡിൽ നിന്നും പൂർണമായും മോചിതരാകാൻ കഴിഞ്ഞില്ലെങ്കിലും 20 ദശലക്ഷമോ അതിലധികമോ മരണങ്ങൾക്ക് ഇടയാക്കിയ കോവിഡിൽ നിന്നും ലോകത്തിനു ഒരു പരിധിവരെ കരകയറാൻ കഴിഞ്ഞിരുന്നു. വൈറസ് പിടിപെട്ടവരിൽ ഭൂരിഭാഗം പേർക്കും ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിഞ്ഞു. എന്നാൽ ഡിസീസ് എക്സ് വ്യാപിച്ചു കഴിഞ്ഞാൽ മരണനിരക്ക് കുത്തനെ ഉയരാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ  ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
കോവിഡ് അണുബാധ കണ്ടെത്താന്‍ ഇനി നായ്ക്കളും; ആർടി-പിസിആർ പരിശോധനയേക്കാള്‍ ഫലപ്രദമെന്ന് പഠനം

ആഫ്രിക്കൻ രാജ്യങ്ങളിൽ അടക്കം പടർന്നു പിടിച്ച എബോളയുടെ മരണനിരക്ക് ഏകദേശം 67 ശതമാനമാണ്. പക്ഷിപ്പനി, മെർസ് എന്നിവയും ധാരാളം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്തൊരും മഹാമാരിയെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിംഗ്‌ഹാം വ്യക്തമാക്കി. മഹാമാരികളുടെ എണ്ണം വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്നും ബിംഗ്ഹാം വിശദീകരിച്ചു. ആധുനിക ലോകത്ത് ജീവിക്കുന്നതിന് മനുഷ്യൻ നൽകേണ്ട വിലയായാണ് ഇത്തരത്തിലുളള മഹാമാരികളുടെ എണ്ണം വർധിക്കുന്നത്. ഒന്നാമതായി, ഇത് ആഗോളവൽക്കരണവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമതായി, കൂടുതൽ കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് തിങ്ങിക്കൂടുകയും അവിടെ അവർ പലപ്പോഴും മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്നും ബിംഗ്ഹാം പറഞ്ഞു.

വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ  ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി

വനനശീകരണം, ആധുനിക കാർഷിക രീതികൾ, തണ്ണീർത്തടങ്ങളുടെ നാശം എന്നിവ കാരണം വൈറസുകൾക്ക് വേ​ഗത്തിൽ വകഭേദം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസമാണ് ലോകാരോ​ഗ്യസംഘടന ഇതേക്കുറിച്ചുളള മുന്നറിയിപ്പ് ലോകരാജ്യങ്ങൾക്ക് നൽകിയത്. 2018 മുതൽ ഇതേക്കുറിച്ച് ലോകാരോ​ഗ്യസംഘടന പരാമർശിക്കുന്നുണ്ടെങ്കിലും ഒരു വർഷത്തിനു പിന്നാലെയാണ് കോവിഡ്-19 ലോകമെമ്പാടുമായി വ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in