രാജ്യത്തിനുചുറ്റും ചാരക്കണ്ണുകൾ ശക്തമാക്കാൻ ഇന്ത്യ; അഞ്ച് വർഷത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുക 50 ഉപഗ്രഹം

രാജ്യത്തിനുചുറ്റും ചാരക്കണ്ണുകൾ ശക്തമാക്കാൻ ഇന്ത്യ; അഞ്ച് വർഷത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുക 50 ഉപഗ്രഹം

ശക്തമായ രാജ്യമായി മാറുക എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഉപഗ്രഹനിരയുടെ വലുപ്പം പത്തിരട്ടിയായി വർധിപ്പിക്കേണ്ടതുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ഭൗമസംബന്ധമായ രഹസ്യവിവര ശേഖരണത്തിനായി മാത്രം 50 ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഈ ഉപഗ്രഹങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആർഒ ചെയർമാന്‍ എസ് സോമനാഥ് പറഞ്ഞു.

സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീർ വരുന്ന പ്രദേശങ്ങളുടെ ചിത്രങ്ങളും പകർത്താനും ശേഷിയുള്ള ഉപഗ്രഹങ്ങളുടെ ഒരു നിര വ്യത്യസ്ഥ ഭ്രമണപഥങ്ങളിലായി ഒരുക്കുകയാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ശക്തമായ രാജ്യമായി മാറുകയെന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഉപഗ്രഹനിരയുടെ നിലവിലെ ശേഷി പത്തിരട്ടിയായി വർധിപ്പിക്കേണ്ടതുണ്ടെന്ന് സോമനാഥ് പറഞ്ഞു. ഐഐടി ബോംബെയില്‍ നടന്ന ടെക്ഫെസ്റ്റിലായിരുന്നു ഐഎസ്ആർഒ ചെയർമാന്റെ വാക്കുകള്‍.

മാറ്റങ്ങള്‍ അതിവേഗം മനസിലാക്കുന്നതിന് ഉപഗ്രഹങ്ങളുടെ ശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ വിവരശേഖരണത്തിനും ഡേറ്റ വിശകലനത്തിനും ഡേറ്റ ഡൗൺലോഡുകൾ കുറയ്ക്കുന്നതിനും എഐ, ഡേറ്റ അധിഷ്ഠിത സമീപനം പ്രാവർത്തികമാക്കുന്നത് പ്രധാനമാണ്. ഒരു രാജ്യത്തിന്റെ അതിർത്തിയും അയല്‍ പ്രദേശങ്ങളും നിരീക്ഷിക്കുന്നതിന് ബഹിരാകാശപേടകങ്ങള്‍ക്ക് സാധിക്കുമെന്നും സോമനാഥ് പറഞ്ഞു.

രാജ്യത്തിനുചുറ്റും ചാരക്കണ്ണുകൾ ശക്തമാക്കാൻ ഇന്ത്യ; അഞ്ച് വർഷത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുക 50 ഉപഗ്രഹം
2024ലും നേട്ടം തുടരാൻ ഐഎസ്ആര്‍ഒ; പുതുവർഷത്തെ വരവേൽക്കുക എക്‌സ്‌പോസാറ്റ് വിക്ഷേപണത്തോടെ

"ഉപഗ്രഹങ്ങളിലൂടെ എല്ലാം കാണാനാകും, ഇത് വലിയ സാധ്യതകളാണ് തുറന്നു നല്‍കുന്നത്. ഇപ്പോള്‍ വ്യത്യസ്തമായ ചിന്താഗതിയാണുള്ളത്, നമ്മള്‍ കുറച്ചുകൂടി വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട്. കാരണം, അയല്‍ മേഖലകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് മനസിലാക്കാനുള്ള കഴിവിനെ ആശ്രയിച്ചുകൂടിയാണ് ഒരു രാജ്യത്തിന്റെ ശക്തി നിർണയിക്കപ്പെടുന്നത്," സോമനാഥ് പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തെ ഉപഗ്രഹങ്ങളുടെ പദ്ധതി സംബന്ധിച്ച് ഇതിനോടകംതന്നെ ക്രമീകരണം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ രാജ്യത്തിന് നേരെയുള്ള ഭീഷണികളെ തരണം ചെയ്യാനാകുമെന്നും സോമനാഥ് പറഞ്ഞു.

ജിയോ (ജിയോസ്റ്റേഷനറി ഇക്വറ്റോറിയല്‍ ഓർബിറ്റ്) മുതല്‍ ലിയോ (ലോവർ എർത്ത് ഓർബിറ്റ്) വരെ ഉപഗ്രങ്ങളുടെ നിര സൃഷ്ടിക്കാനുള്ള മാർഗം ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ മാത്രമല്ല എസ്എആര്‍ (സിന്തറ്റിക്ക് അപേർച്ചർ റഡാർ), തെർമല്‍, മറ്റ് സാങ്കേതികവിദ്യകളും വരുന്ന പുതിയൊരു വിഭാഗമായിരിക്കും ഇത്.

"ഉപഗ്രഹങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടാകും. 36,000 കിലോ മീറ്റർ അകലെയുള്ള ജിയെോയില്‍ ഒരു ഉപഗ്രഹം എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അതിന്റെ വലിയ കാഴ്ച ലഭ്യമാകും. ചിത്രീകരണത്തിന്റെ കാര്യത്തില്‍ അതിർത്തികളും ദൈനംദിന നീക്കങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് വിസ്തീർണം വരുന്നവ ഉള്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്," സോമനാഥ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in