ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം  തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ

ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ

680 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ച് ഫെബ്രുവരി 14നാണ് കത്തിനശിച്ചത്

ഇന്ത്യയുടെ ഉയര്‍ന്ന റെസലൂഷന്‍ ഇമേജിങ് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിലെ ആദ്യത്തേതായ കാര്‍ട്ടോസാറ്റ്-2 ബഹിരാകാശത്തുനിന്ന് തിരിച്ചിറക്കി ഐ എസ് ആര്‍ ഒ സുരക്ഷിതമായി നശിപ്പിച്ചു. 680 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ദൗത്യം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തിച്ച് ഫെബ്രുവരി 14നാണ് തകര്‍ത്തത്. 130 കിലോ മീറ്റര്‍ ഉയരത്തിലെത്തിയ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചാണ് കത്തിനശിച്ചത്.

നഗരാസൂത്രണത്തിനായി ഉയര്‍ന്ന മിഴിവുള്ള ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം 2019 വരെ പ്രവര്‍ത്തിച്ചിരുന്നു. 2007 ജനുവരി 10നായിരുന്നു വിക്ഷേപണം. 635 കിലോമീറ്റര്‍ ഉയരത്തിലായിരുന്ന ഉപഗ്രഹം ക്രമേണ ഭ്രമണപഥം താഴ്ത്തി സുരക്ഷിതമായി ഭൂമിയുടെ അന്തീരക്ഷത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം  തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ
സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു

''ഉയര്‍ന്ന റെസലൂഷന്‍ ഇമേജിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2ന്റെ ഭ്രമണപഥം 635 കിലോമീറ്ററില്‍നിന്ന് 380 കിലോമീറ്ററായി 2020-ന്റെ ആദ്യത്തില്‍ താഴ്ത്തി. തുടര്‍ന്ന്, പ്രവചിക്കപ്പെതുപോലെ ഫെബ്രുവരി 14-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി,''ഐഎസ്ആര്‍ഒ അറിയിച്ചു.

ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയ്ക്ക് 30 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉപഗ്രഹത്തില്‍ അശേഷിക്കുന്ന ഇന്ധനം ഉപയോഗപ്പെടുത്തി വേഗത്തിലുള്ള തിരിച്ചിറക്കം സാധ്യമാക്കുകയായിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കാര്‍ട്ടോസാറ്റ്-2 നശിപ്പിക്കാനുള്ള ഐഎസ്ആര്‍ഒ തീരുമാനം.

ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം  തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ
കാലാവസ്ഥാ പ്രവചനം ഇനി കിറുകൃത്യമാകും; ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

ഐഎസ്ആര്‍ഒയുടെ ബെംഗളുരു ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കി(ഇസ്ട്രാക്ക്)ലെ സിസ്റ്റം ഫോര്‍ സേഫ് ആന്‍ഡ് സസ്റ്റെയ്നബിള്‍ സ്പേസ് ഓപ്പറേഷന്‍സ് ടീം ആണ് ഉപഗ്രഹം അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നത് പ്രവചിക്കുന്നതിലും നടപ്പിലാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചത്.

ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ് -2 ഭ്രമണപഥത്തില്‍നിന്ന് തിരിച്ചറിക്കി നശിപ്പിച്ചത് ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതില്‍ തങ്ങളുടെ സുപ്രധാന ചുവടുവെയ്പിനെ പ്രതിനിധീകരിക്കുന്നതാണെന്ന് ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹ ചിത്രങ്ങള്‍ നഗര-ഗ്രാമീണ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂവിനിയോഗവും നിയന്ത്രണവും, റോഡ് ശൃംഖല നിരീക്ഷണം ജലവിതരണം, ഭൂവിനിയോഗ ഭൂപടങ്ങളുടെ നിര്‍മാണം, കൃത്യതയാര്‍ന്ന പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉപയോഗപ്രദമാണ്.

logo
The Fourth
www.thefourthnews.in