സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു

സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു

പോളിസ് പേലോഡ് നടത്തിയ നിരീക്ഷണങ്ങളിൽനിന്ന് ക്രാബ് പൾസറിന്റെ സ്പന്ദിക്കുന്ന രൂപം സ്ഥിരീകരിച്ചു

സുപ്രധാന നാഴിക കല്ല് പിന്നിട്ട് ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ്. എക്സ്‌പോസാറ്റിലെ പ്രധാന പേലോഡായ പോളിക്സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്‌സ്-റേസ്) ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി സജീവ നിരീക്ഷണം ആരംഭിച്ചു.

തീവ്രമായ വികിരണത്തിനും അതിവേഗത്തിലുള്ള ഭ്രമണത്തിനും പേരുകേട്ടതും നിരവധി പഠനങ്ങൾക്കു വിധേയമായതുമായ ആകാശ വസ്തുവായ ക്രാബ് പൾസർ ആയിരുന്നു ഈ നിരീക്ഷണങ്ങളുടെ പ്രധാന ഊന്നൽ. ജനുവരി 15-18 തീയതികളിലായി പോളിസ് നടത്തിയ നിരീക്ഷണങ്ങളിൽനിന്ന് ക്രാബ് പൾസറിന്റെ സ്പന്ദിക്കുന്ന രൂപം സ്ഥിരീകരിച്ചു.

സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു
കാലാവസ്ഥാ പ്രവചനം ഇനി കിറുകൃത്യമാകും; ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

കാന്തികധ്രുവങ്ങളിൽനിന്ന് വൈദ്യുതകാന്തിക വികിരണരശ്മികൾ പുറപ്പെടുവിക്കുന്ന ഉയർന്ന കാന്തിക ഭ്രമണമുള്ള ന്യൂട്രോൺ നക്ഷത്രങ്ങളാണ് പൾസറുകൾ. സ്പന്ദിക്കുന്ന നക്ഷത്രമായ ക്രാബ് പൾസർ, ക്രാബ് താരാഗണത്തിലെ കേന്ദ്ര നക്ഷത്രം കൂടിയാണിത്. സ്വന്തം അച്ചുതണ്ടിൽ സെക്കൻഡിൽ ഏകദേശം 30 തവണ കറങ്ങുന്ന ഇത് ജ്യോതിശാസ്ത്ര പഠനമേഖലയിലെ ഏറ്റവും ആകർഷകമായ വസ്തുക്കളിലൊന്നാണ്.

ബെംഗളുരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആർആർഐ) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പോളിക്സ് പേലോഡ് എക്‌സ്‌പോസാറ്റ് ദൗത്യത്തിലെ സുപ്രധാനവും നിർണയകവുമായ ഉപകരണമാണ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്‌സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും.

സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു
പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍

തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. അഞ്ചുവര്‍ഷം നീളുന്ന എക്‌സ്‌പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും.

ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും. രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉൾപ്പെടുന്നതാണ് എക്‌സ്പോസാറ്റ്. പോളിക്‌സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) , എക്‌സ്എസ്‌പെക്റ്റ് ((എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്). എക്‌സ്എസ്‌പെക്റ്റ് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും.

സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു
സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത് എക്‌സ്‌പോസാറ്റ്

ശാസ്ത്രീയവും വാണിജ്യവുമായ പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂള്‍) എന്ന ഉപഗ്രഹവും എക്‌സ്പോസാറ്റിനൊപ്പം ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു. 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ അഞ്ച് വർഷം നീളുന്ന പഠനങ്ങളാണ് എക്സ്പോസാറ്റ് നടത്തുക.

logo
The Fourth
www.thefourthnews.in