കാലാവസ്ഥ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താൻ പ്രീഫയർ; ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ച് നാസ

കാലാവസ്ഥ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താൻ പ്രീഫയർ; ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ച് നാസ

പ്രീഫയർ ദൗത്യത്തിൽനിന്നുള്ള ഡേറ്റ മഞ്ഞ്, കടലുകൾ എന്നിവ ഭൂമിയുടെ ഉയർന്നുകൊണ്ടിരിക്കുന്ന താപനിലക്കനുസരിച്ച്‌ എങ്ങനെ മാറുമെന്ന് കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ഗവേഷകരെ സഹായിക്കും

ഭൂമിയുടെ ധ്രുവങ്ങളിലെ താപ ഉദ്വമനം (ചൂട് പുറന്തള്ളൽ) പഠിക്കാൻ രൂപകൽപ്പന ചെയ്ത രണ്ട് കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ച് നാസ. ന്യൂസിലൻഡിലെ മഹിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോക്കറ്റ് ലാബ് എന്ന കമ്പനി നിർമിച്ച ഇലക്‌ട്രോൺ റോക്കറ്റ് ഉപയോഗിച്ചായിരുന്നു പ്രീഫയർ ദൗത്യത്തിലെ ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

ധ്രുവങ്ങളിൽനിന്ന് പുറത്തുവരുന്ന ചൂട് അളക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാന പ്രവചനം മെച്ചപ്പെടുത്തുക എന്നതാണ് ഈ ചെറു ഉപഗ്രഹത്തിന്റെ ദൗത്യം. ഒരു ഷൂ ബോക്സിന്റെ അത്രയും വലുപ്പം മാത്രമാണ് ഉപഗ്രഹത്തിനുള്ളത്.

കാലാവസ്ഥ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താൻ പ്രീഫയർ; ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ച് നാസ
ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

"മുൻപൊരിക്കലും ഞങ്ങൾക്കു ലഭിച്ചിട്ടില്ലാത്ത പുതിയ വിവരങ്ങൾ, ധ്രുവങ്ങളിൽ എന്താണ് സംഭവിക്കുന്നത്, കാലാവസ്ഥയിൽ എന്താണ് സംഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഇനി സാധിക്കും," നാസയുടെ ഭൗമ ശാസ്ത്ര ഗവേഷണ ഡയറക്ടർ കാരെൻ സെൻ്റ് ജെർമെയ്ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാസയുടെ പ്രീഫയർ (പോളാർ റേഡിയന്റ് എനർജി ഇൻ ദി ഫാർ-ഇൻഫ്രാറെഡ് എക്സ്പിരിമെന്റ്) ദൗത്യത്തിൽ രണ്ട് ക്യൂബ് സാറ്റലൈറ്റുകൾ അല്ലെങ്കിൽ ക്യൂബ്സാറ്റുകൾ അടങ്ങിയിരിക്കുന്നു. അത് ഭൂമിയിലെ ഏറ്റവും തണുത്തതും വിദൂരവുമായ രണ്ട് പ്രദേശങ്ങളിൽനിന്ന് ബഹിരാകാശത്തേക്കു പ്രസരിക്കുന്ന താപത്തിൻ്റെ അളവ് എടുക്കും. പ്രീഫയർ ദൗത്യത്തിൽനിന്നുള്ള ഡേറ്റ മഞ്ഞ്, കടലുകൾ എന്നിവ ഭൂമിയുടെ ഉയർന്നുകൊണ്ടിരിക്കുന്ന താപനിലക്കനുസരിച്ച്‌ എങ്ങനെ മാറുമെന്ന് കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ഗവേഷകരെ സഹായിക്കും.

ക്യൂബ്സാറ്റുകൾ രണ്ടും തെർമൽ ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം വഹിക്കുന്നുണ്ട്.

"നാസയുടെ നൂതനമായ പ്രീഫയർ ദൗത്യം ഭൗമവ്യവസ്ഥയെക്കുറിച്ച് കൂടുതൽ അറിവുണ്ടാക്കാൻ നമ്മെ സഹായിക്കും. ഭൂമിക്ക് എത്രമാത്രം ഊർജം ആഗിരണം ചെയ്യാനും പുറത്തുവിടാനും സാധിക്കും, ഇതിനെ ഭൂമിയുടെ ധ്രുവപ്രദേശങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിശദമായ ചിത്രം നമ്മുടെ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നു," കാരെൻ സെൻ്റ് ജെർമെയ്ൻ പറഞ്ഞു. ഇതുപോലുള്ള ചെറിയ ഉപഗ്രഹങ്ങൾ കൃത്യമായ ശാസ്ത്രീയ ചോദ്യങ്ങൾക്ക് ഉത്തരം ലഭ്യമാക്കാനുള്ള ചെലവ് കുറഞ്ഞ മാർഗമാണെന്ന് സെൻ്റ് ജെർമെയ്ൻ പറഞ്ഞു.

കാലാവസ്ഥ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താൻ പ്രീഫയർ; ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ച് നാസ
ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി; സിഎംഎഫ്ആർഐ ഗവേഷകർ കണ്ടെത്തിയത് കോലാൻ വിഭാഗത്തിൽപ്പെട്ടവയെ

“ഇത് സമുദ്രത്തിലെ മഞ്ഞുപാളികൾ, മഞ്ഞുപാളികൾ ഉരുകൽ, സമുദ്രനിരപ്പ് ഉയരൽ എന്നിവയെക്കുറിച്ചുള്ള പ്രവചനം മെച്ചപ്പെടുത്തും. വരും വർഷങ്ങളിൽ നമ്മുടെ ഗ്രഹത്തിൻ്റെ വ്യവസ്ഥിതി എങ്ങനെ മാറും എന്നതിനെക്കുറിച്ച് കൂടുതൽ കൃത്യമായ ധാരണ സൃഷ്ടിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ക്യൂബ്സാറ്റുമായി വിജയകരമായി ആശയവിനിമയം സ്ഥാപിച്ചിട്ടുണ്ട്.

രണ്ടാമത്തെ പ്രീഫയർ ക്യൂബ്സാറ്റ് വരും ദിവസങ്ങളിൽ ലോഞ്ച് കോംപ്ലക്സ് ഒന്നിൽ നിന്ന് സ്വന്തം ഇലക്ട്രോൺ റോക്കറ്റിൽ പുറപ്പെടും. 30 ദിവസത്തെ ചെക്ക്ഔട്ട് കാലയളവിനുശേഷം എൻജിനീയർമാരും ശാസ്ത്രജ്ഞരും രണ്ട് ക്യൂബ്സാറ്റുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ദൗത്യം 10 ​​മാസം പ്രവർത്തിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in