ശാസ്ത്രത്തെ അനുഭവിച്ചറിയാന്‍ ഒരിടം

ശാസ്ത്ര വിഷയങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് സയന്‍സ് പാര്‍ക്ക്

സര്‍വകലാശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരിടം. അതാണ് കുസാറ്റ് ക്യാംപസില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര വിഷയങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് സയന്‍സ് പാര്‍ക്ക്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, ആസ്‌ട്രോ, ഇലക്ട്രോണിക്‌സ് ലാബുകള്‍, ഐ എസ് ആര്‍ ഒ പവലിയന്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രത്യേകതകള്‍. പരമ്പരാഗത പഠന രീതിയില്‍ നിന്നും മാറി പ്രവര്‍ത്തിയിലൂടെ ശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ അവസരമുണ്ട്.

വ്യത്യസ്തമായ പഠന മാര്‍ഗത്തിലൂടെ, വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ധാരണ ഈ വിഷയങ്ങളില്‍ ലഭിക്കും. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഹയര്‍ സെക്കന്‍ഡറി തലം മുതലാണ് വിവിധ തരം ലാബുകളില്‍ വിദ്യാർഥികള്‍ പഠനം നടത്തുന്നത്. എന്നാലിവിടെ യു പി, ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിനുള്ള അവസരമുണ്ട്. ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുക എന്നതാണ് സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ പേരും നേരിടുന്ന പ്രയാസം മറികടക്കുന്നതിനും ഇത്തരം പഠനമാര്‍ഗം സഹായമാകുന്നുണ്ട്.

ശാസ്ത്രത്തെ അനുഭവിച്ചറിയാന്‍ ഒരിടം
ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം

ശാസ്ത്രത്തെ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1991ലാണ് കുസാറ്റില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ആരംഭിക്കുന്നത്. പരിമിതമായ സ്ഥലത്തുനിന്ന് പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഇന്ന് രണ്ടേക്കറോളം വിശാലമായ ഭൂമിയില്‍ പരന്നുകിടക്കുന്നു. വിവിധ ലാബുകള്‍ക്ക് പുറമെ ഔഷധസസ്യോദ്യാനം, ചിത്രശലഭോദ്യാനം, ഗ്രന്ഥശാല എന്നിവയും ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ശാസ്ത്രത്തെ അനുഭവിച്ചറിയാന്‍ ഒരിടം
വിവാഹ രജിസ്ടേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണം: ഹൈക്കോടതി

ഞായറാഴ്ചകളില്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദര്‍ശനം നടത്താന്‍ അവസരമുണ്ട്. വരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2575039, 2575552, 9188219863 എന്ന നമ്പറിലോ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in