ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം

ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം

എക്സ് പ്രോ സേവനങ്ങള്‍ പെയ്ഡ് ബ്ലൂ സബ്സ്ക്രൈബർമാർക്ക് മാത്രമാക്കി ചുരുക്കി

ട്വിറ്ററിന്റെ സോഷ്യൽ മീഡിയ മാനേജ്മെന്റ് ഡാഷ്ബോർഡായിരുന്ന ട്വീറ്റ് ഡെക്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്വീറ്റ് ഡെക്കിനെ എക്സ് പ്രോ എന്ന് റീബാൻഡ് ചെയ്തു. ട്വിറ്ററിനെ 'എക്സ്' ആയി റീബ്രാൻഡ് ചെയ്തതിന് പിന്നാലെയാണ് മാറ്റം. എക്സ് പ്രോ സേവനങ്ങള്‍ പെയ്ഡ് ബ്ലൂ സബ്സ്ക്രൈബർമാർക്ക് മാത്രമാക്കി ചുരുക്കി.

ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം
മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഈ വർഷം വരുമാനം കൂപ്പുകുത്തുമെന്ന് നിഗമനം

പുതിയ മാറ്റം അനുസരിച്ച് ബ്ലൂ ടിക് വരിക്കാരല്ലാത്തവർക്ക് എക്സ്പ്രോ ലഭിക്കില്ലെന്ന് മാത്രമല്ല, അതിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളെ എക്സിന്റെ ബ്ലൂ സബ്സ്ക്രിപ്ഷൻ പേജിലേക്ക് ആപ്പ് സ്വയമേ തിരിച്ച് വിടുകയും ചെയ്യും.

അതായത് ഇപ്പോൾ RL tweetdeck.com ബ്രൗസ് ചെയ്യുമ്പോൾ twitter.com/i/premium_sign_up-ലേക്കാണ് എത്തുക. പേജിൽ എക്സിന്റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ നേട്ടങ്ങൾ വിവരിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ പണമടച്ച വരിക്കാർക്ക് മാത്രമെ എക്സ്പ്രോ ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കൂ.

ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം
നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്

അക്കൗണ്ട് ഷെഡ്യൂളിങ്ങിനും മാനേജ്മെന്റിനുമായി ഓൺലൈൻ മാധ്യമങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന സേവനമാണ് ട്വീറ്റ് ഡെക്ക്. ട്വിറ്ററില്‍ വെബ്‌സൈറ്റ് ലിങ്കുകള്‍ പങ്കുവയ്ക്കുന്നതിനും ട്വീറ്റുകള്‍ വേര്‍തിരിച്ച് കാണുന്നതിനുമെല്ലാം ഇത് ഉപകരിക്കും. പ്രവേശനം വരിക്കാർക്ക് മാത്രമായി പരിമിതിപ്പെടുത്തുന്നതിലൂടെ, സേവനങ്ങൾക്കായി പണമടയ്ക്കാൻ ഇത് ഉപയോക്താക്കളെ നിർബന്ധിതരാക്കുന്നു.

ജൂലൈ 3ന് ട്വീറ്റ് ഡെക്ക് സേവനം പ്രീമിയം ആക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഉപയോക്താക്കൾക്ക് പ്രീമിയത്തിലേയ്ക്ക് മാറുന്നതിനായി 30 ദിവസത്തെ കാലാവധി അനുവദിക്കുകയും ചെയ്തിരുന്നു. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷന് പ്രതിമാസം 650 രൂപയും പ്രതിവർഷം 6,800 രൂപയുമാണ്.

ട്വീറ്റ് ഡെക്ക് അല്ല, ഇനിമുതല്‍ എക്സ് പ്രോ; സേവനം പ്രീമിയം വരിക്കാര്‍ക്ക് മാത്രം
ട്വിറ്ററിന്റെ പേരുമാറ്റം ഗുണം ചെയ്തോ? 'എക്സി'ന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനയെന്ന് മസ്ക്

വരിക്കാര്‍ക്ക് ട്വീറ്റ്‌ഡെക്കിലേയ്ക്കുള്ള പ്രവേശനം മാത്രമല്ല, നീണ്ട ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കാൻ, 1080പിക്സല്‍ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യാൻ, ഉയർന്ന പോസ്റ്റ് റാങ്കിങ്, ഉള്ളടക്കങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ വരുമാനത്തിന്റെ പങ്ക് എന്നിങ്ങനെ പെയ്ഡ് ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളും എക്സ് നൽകുന്നുണ്ട്. ട്വീറ്റ് ഡെക്കിനെ ഒരു പ്രീമിയം ഫീച്ചറിലേക്ക് മാറ്റുമ്പോൾ, പെയ്ഡ് പ്രോഗ്രാമിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കാനുള്ള മസ്കിന്റെ പുതിയ നീക്കത്തിന്റെ ഭാഗമാണ് ഈ ആനുകൂല്യങ്ങളെന്നാണ് വിലയിരുത്തലുകള്‍.

ഏറ്റവും ജനപ്രിയമായ ട്വിറ്റർ ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ട്വീറ്റ് ഡെക്ക്. 2011ലാണ് ട്വീറ്റ് ഡെക്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. മൾട്ടി-അക്കൗണ്ട് ആക്സസ്, ഇഷ്ടാനുസൃതമായി ആശയങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ഉൾപ്പെടെ പുതിയ സവിശേഷതകൾ ട്വീറ്റ് ഡെക്കിൽ കമ്പനി ചേർത്തിരുന്നു.

logo
The Fourth
www.thefourthnews.in