വീണ്ടും പറന്നുപൊങ്ങി ചന്ദ്രയാന്‍ ലാന്‍ഡര്‍; മനുഷ്യദൗത്യങ്ങളിലേക്ക് നിര്‍ണായക ചുവടുവയ്പ്

വീണ്ടും പറന്നുപൊങ്ങി ചന്ദ്രയാന്‍ ലാന്‍ഡര്‍; മനുഷ്യദൗത്യങ്ങളിലേക്ക് നിര്‍ണായക ചുവടുവയ്പ്

നേരത്തെ ലാന്‍ഡ് ചെയ്ത സ്ഥലത്തുനിന്ന് വിക്രത്തെ 40 സെന്റീമീറ്ററോളം ഉയര്‍ത്തി 30-40 സെന്റീമീറ്റര്‍ ദൂരെ മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാന്‍ കഴിഞ്ഞതായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-3ന്റെ ഗംഭീര വിജയത്തിനു പിന്നാലെ, മനുഷ്യദൗത്യങ്ങൾ സംബന്ധിച്ച സാമ്പിൾ പരീക്ഷണം വിജയരമാക്കി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിനെ വീണ്ടുമുയർത്തി അൽപ്പമകലെ സോഫ്റ്റ് ലാൻഡ് ചെയ്യിച്ചു. ഭൂമിയിലേക്ക് പേടകങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിലും മനുഷ്യദൗത്യങ്ങളിലും നിർണായക ചുടുവയ്പാണ് ഈ പരീക്ഷണം.

നേരത്തെ ലാന്‍ഡ് ചെയ്ത സ്ഥലത്തുനിന്ന് വിക്രം ലാൻഡറിനെ ഇന്നലെ 40 സെന്റീമീറ്ററോളം ഉയര്‍ത്തി 30-40 സെന്റീമീറ്റര്‍ ദൂരെ മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാന്‍ കഴിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്രം ലാന്‍ഡർ അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

''വിക്രത്തെ വീണ്ടും ചലിപ്പിക്കാനുള്ള ശ്രമം വിജയകരമായി പൂര്‍ത്തീകരിച്ചു. എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. ലാന്‍ഡിങ് സമയത്ത് നിവര്‍ത്തിയ റാംപ്, ചാസ്തേ ഇല്‍സ എന്നീ പേലോഡുകൾ മടക്കി വിക്രത്തെ ചന്ദ്രോപരിതലത്തില്‍നിന്ന് വിജയകരമായി ഉയര്‍ത്തി ലാന്‍ഡ് ചെയ്യിച്ചശേഷം പുനർവിന്യസിച്ചു,'' ഐഎസ്ആര്‍ഒ അറിയിച്ചു.

ഓഗസ്റ്റ് 23-നാണ് വിക്രം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ചുറ്റിനടന്ന് പര്യവേഷണം നടത്തി. ചന്ദ്രന്റെ ഉപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതടക്കമുള്ള നിര്‍ണായക കണ്ടെത്തലുകള്‍ നടത്താന്‍ റോവറിനായി.

വീണ്ടും പറന്നുപൊങ്ങി ചന്ദ്രയാന്‍ ലാന്‍ഡര്‍; മനുഷ്യദൗത്യങ്ങളിലേക്ക് നിര്‍ണായക ചുവടുവയ്പ്
ദൗത്യം പൂർത്തിയാക്കി റോവർ; 'ഉറങ്ങി'യെന്ന് അറിയിച്ച് ഐഎസ്ആർഒ

12 ദിവസം നീണ്ട പര്യവഷേണത്തിനു ശേഷം പ്രഗ്യാന്‍ റോവറിനെ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് സ്‌ളീപ്പ് മോഡിലേക്ക് മാറ്റിയതായി ഇന്നലെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 22ന് വീണ്ടും ചന്ദ്രനില്‍ സൂര്യനുദിക്കുമ്പോള്‍ റോവര്‍ പ്രവര്‍ത്തിപ്പി ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഇത് സാധിച്ചില്ലെങ്കില്‍ പ്രഗ്യാന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിലയ്ക്കും.

logo
The Fourth
www.thefourthnews.in