ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ

അമേരിക്കയിലെ ഹവായി അഗ്നിപർവത ദേശീയ ഉദ്യാനത്തിനുള്ളിലെ കിലൗയ പർവതത്തിലെ ഹലെമഉമാവു ഗർത്തത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്

ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ ഹവായിയിലെ കിലൗയ വീണ്ടും പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചതെന്ന് ദേശീയ അഗ്നിപർവത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അമേരിക്കയിലെ ഹവായി അഗ്നിപർവത ദേശീയ ഉദ്യാനത്തിനുള്ളിലെ കിലൗയ പർവതത്തിലെ ഹലെമഉമാവു ഗർത്തത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. 2023 ജനുവരിയിലും കിലൗയയിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു.

ഗർത്തത്തിന്റെ അടിത്തറയിലുണ്ടായ വിള്ളലിലൂടെ ലാവാ പ്രവാഹങ്ങൾ ഉണ്ടാകുന്ന ദൃശ്യങ്ങള്‍ അഗ്നിപർവത നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌ക്യാമറയിലൂടെ ലഭിച്ചു. പൊട്ടിത്തെറി ഹലെമഉമാവുവിൽ മാത്രമായി പരിമിതപ്പെടുന്നതിനാലും ഒന്നിലധികം തവണ സംഭവിച്ചതിനാലും വിശദമായ പഠനം നടത്തുമെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ
എനർജി ഡ്രിങ്കുകളിലുള്ള ടോറിൻ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നെന്ന് പഠനം; മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയം

സ്ഫോടനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പൊട്ടിത്തെറിച്ച ലാവ 60 മീറ്റർ (200 അടി) വരെ ഉയർന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഗർത്തത്തിന്റെ താഴ് ഭാഗം പൂർണമായും ലാവ കൊണ്ട് നിറഞ്ഞിരുന്നു (10 മീറ്റർ (33 അടി) ആഴത്തിൽ). ഗർത്തത്തിന്റെ നിരപ്പിൽ, ഏകദേശം 370 ഏക്കർ (150 ഹെക്ടർ) വിസ്തൃതിയുള്ള ഒരു വലിയ പ്രദേശം ലാവയാൽ പൊതിഞ്ഞിരുന്നു.

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ
ഇനി ബഹിരാകാശത്തും ഉണ്ടാക്കാം ഫ്രെഞ്ച് ഫ്രൈസ്

പ്രദേശത്ത് നിന്ന് പ്രതിദിനം ഏകദേശം 65,000 മെട്രിക് ടൺ സൾഫർ ഡയോക്സൈഡ് പുറന്തള്ളുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നിലവില്‍ ലാവയുടെ ഉയരം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 4 മുതൽ 9 മീറ്റർ വരെ (13 മുതൽ 30 അടി വരെ) ഉയരമാണുള്ളത്. പ്രദേശത്തിന് ചുറ്റും ക‍ൃത്യമായ അകലം പാലിക്കണമെന്ന് ജനങ്ങളോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഹവായ് അഗ്നിപർവത ദേശീയോദ്യാനത്തിൽ മാത്രം തുടർച്ചയായി പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ
ബഹിരാകാശ പോരാട്ടം കൂടുതൽ കടുക്കും; 'സൈലന്റ് ബാർക്കർ' ചാര ഉപഗ്രഹ ശൃംഖലയുമായി അമേരിക്ക

ജനുവരിയിലുണ്ടായ അവസാന പൊട്ടിത്തെറിക്ക് ശേഷം മെയ് മാസത്തിലും കിലൗയയിൽ പൊട്ടിത്തെറിയുടെ ചില ലക്ഷണങ്ങൾ കണ്ടിരുന്നു. കിലൗയയുടെ അയൽപർവതമായ മൗന ലോവയും 2022 നവംബർ മാസത്തിൽ പൊട്ടിത്തെറിച്ചിരുന്നു. 1984ന് ശേഷം ഇരു പർവതങ്ങളിലും ഒരേസമയം പൊട്ടിത്തെറിയുണ്ടാകുന്നത് ഇതാദ്യമാണ്.

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ
അടിക്കടിയുള്ള സൗരക്കൊടുങ്കാറ്റുകൾമൂലം ഭൂമിയിൽ ചൂട് കൂടുന്നു; ഉപഗ്രഹങ്ങൾക്കും ഭീഷണി

2018ലും 2021ലും കിലൗയയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. രണ്ട് തവണയും വ്യാപക നാശനഷ്ടത്തിന് കാരണമായിരുന്നു.

logo
The Fourth
www.thefourthnews.in