രാജ്യത്തെ കായിക അടിത്തറ ശക്തമാക്കണം; അടുത്ത വർഷം മുതല്‍ ദേശീയ പരിശീലന ക്യാമ്പുകള്‍ വികേന്ദ്രീകരിക്കാൻ എഎഫ്ഐ തീരുമാനം

രാജ്യത്തെ കായിക അടിത്തറ ശക്തമാക്കണം; അടുത്ത വർഷം മുതല്‍ ദേശീയ പരിശീലന ക്യാമ്പുകള്‍ വികേന്ദ്രീകരിക്കാൻ എഎഫ്ഐ തീരുമാനം

ഭാവിയില്‍ എഎഫ്‌ഐ രാജ്യത്തുടനീളം 20 ഇടങ്ങളില്‍ ക്യാമ്പുകള്‍ നടത്തും

രാജ്യത്തുടനീളമുള്ള കായിക പരിശീലനം വിശാലമാക്കുന്നതിനുള്ള നീക്കവുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അടുത്ത വര്‍ഷം മുതല്‍ ദേശീയ പരിശീലന ക്യാമ്പുകള്‍ വികേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായി എഎഫ്‌ഐ അധ്യക്ഷന്‍ ആദില്‍ സുമരിവാല പറഞ്ഞു. ബെംഗളൂരു, പാട്യാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ ദേശീയ ക്യാമ്പുകള്‍ നടത്തുന്നത്. അതിനുപകരം ഭാവിയില്‍ എഎഫ്‌ഐ രാജ്യത്തുടനീളം 20 ഇടങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. 2024 പാരീസ് ഒളിമ്പിക്‌സിനായി തിരഞ്ഞെടുത്ത ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്‍ അതുപോലെ തുടരും.

പുതിയ ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉടനെ പുറത്തുവിടും

വ്യാഴാഴ്ച നടന്ന എഎഫ്‌ഐയുടെ പ്രത്യേക പൊതുയോഗത്തിലാണ് ദേശീയക്യാമ്പുകള്‍ വികേന്ദ്രീകരിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ''രാജ്യത്തുടനീളമുള്ള പരിശീലന ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പരിശീലന അടിത്തറ വിശാലമാക്കുകയും ചെയ്യും'' സുമരിവാല പറഞ്ഞു. പുതിയ ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉടനെ പുറത്തുവിടും. ''രാജ്യത്താകെ വ്യാപിച്ചുകിടക്കുന്ന ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള കരട് തയ്യാറാക്കാനായി പുതിയ പാനലിനെ രൂപീകരിക്കും'' അദ്ദേഹം വ്യക്തമാക്കി.

പാരിസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനായി ജാവ്‌ലിന്‍ (വനിതാ-പുരുഷ വിഭാഗം), സ്റ്റീപ്പിള്‍ ചേസ് (വനിതാ-പുരുഷ വിഭാഗം), ജംപിങ് ഇനങ്ങള്‍ (ലോങ് ആന്‍ഡ് ട്രിപ്പിള്‍), ത്രോകള്‍ (പുരുഷ ഷോട്പുട്ട്), റേസ് വാക്കിങ് (വനിതാ-പുരുഷ വിഭാഗം), 4x400 മീറ്റര്‍ റിലേ (വനിതാ-പുരുഷ വിഭാഗം) എന്നീ ഏഴ് വിഭാഗങ്ങളില്‍ എലൈറ്റ് അത്‌ലറ്റുകള്‍ക്കായി എഎഫ്‌ഐ ദേശീയ ക്യാമ്പുകള്‍ തുടരും. ''ഒളിമ്പിക്‌സിനായി തിരഞ്ഞെടുത്ത ഇനങ്ങളില്‍ മെഡലുകള്‍ നേടാനുള്ള വലിയ സാധ്യതയുണ്ട്. അതിനാല്‍ ആ ഏഴ് വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലെറ്റിക് ഗ്രൂപ്പുകളുടെ താളം തെറ്റിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' എഎഫ്‌ഐ പ്രസിഡന്റ് പറഞ്ഞു.

രാജ്യത്തെ കായിക അടിത്തറ ശക്തമാക്കണം; അടുത്ത വർഷം മുതല്‍ ദേശീയ പരിശീലന ക്യാമ്പുകള്‍ വികേന്ദ്രീകരിക്കാൻ എഎഫ്ഐ തീരുമാനം
CWC2023 Team Focus | ഷനകയുടെ കീഴില്‍ യുവലങ്ക

സാധാരണയായി ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ പ്രധാന മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനായി നൂറിലധികം കായിക താരങ്ങളാണ് ദേശീയ പരിശീലന ക്യാമ്പുകളിലേക്ക് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍ പുതിയ തീരുമാനം നടപ്പിലാക്കി കഴിഞ്ഞാല്‍ അത് 400 ല്‍ അധികമാകും. ഓരോ പരിശീലന കേന്ദ്രങ്ങളിലേക്കും എഫ്‌ഐ 50 കായിക താരങ്ങളെയാണ് തിരഞ്ഞെടുക്കാന്‍ സാധ്യത എന്നും സുമരിവാല കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in