'അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ എനിക്ക് ബാറ്റില്ല'; നേപ്പാൾ ക്രിക്കറ്റ് താരം രാജ്ബൻഷിയ്ക്ക് സഹായവുമായി അനുപം മിത്തൽ

'അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ എനിക്ക് ബാറ്റില്ല'; നേപ്പാൾ ക്രിക്കറ്റ് താരം രാജ്ബൻഷിയ്ക്ക് സഹായവുമായി അനുപം മിത്തൽ

2023ലെ ആദ്യ എസിസി പുരുഷ പ്രീമിയര്‍ കപ്പ് നേടിയാണ് നേപ്പാൾ ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നത്.

മഴ കവർന്നെടുത്തിട്ടും ഒട്ടും നിറം മങ്ങാതെ ആവേശകരമായ മത്സരങ്ങൾക്കാണ് എഷ്യാ കപ്പ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് പിന്നാലെ നേപ്പാളും അഫ്​ഗാനിസ്ഥാനും ഏഷ്യാകപ്പിൽ നിന്നും പുറത്തായിരുന്നു. സൂപ്പർ ഫോർ മത്സരങ്ങൾ പുരോഗമിക്കുമ്പോള്‍ ബം​ഗ്ലാദേശും ഏറെക്കുറെ പുറത്തായ മട്ടിലാണ്. ഇപ്പോഴിതാ നേപ്പാൾ താരം ലളിത് നാരായൺ രാജ്ബൻഷിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

'അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ എനിക്ക് ബാറ്റില്ല'; നേപ്പാൾ ക്രിക്കറ്റ് താരം രാജ്ബൻഷിയ്ക്ക് സഹായവുമായി അനുപം മിത്തൽ
ഏഷ്യാ കപ്പ് ക്രിക്കറ്റ്: ആദ്യ ജയം പാകിസ്താന്

അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ തനിക്ക് ബാറ്റില്ലെന്ന രാജ്ബൻഷിയുടെ വാക്കുകളാണ് ഏവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. "ഞാൻ നെറ്റ്സിൽ കളിക്കാൻ ബാറ്റ് ചെയ്യാറുണ്ട്, പക്ഷേ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കളിക്കാൻ അനുയോജ്യമായ ഒരു ബാറ്റ് എനിക്കില്ല. മത്സരങ്ങൾക്ക് ഞാൻ എന്റെ ടീമംഗങ്ങളുടെ ബാറ്റുകളെയാണ് ആശ്രയിക്കുന്നത്. ഞാൻ കൂടുതലും കുശാൽ ഭുർട്ടലിന്റെ ബാറ്റാണ് ഉപയോഗിക്കുന്നത്",രാജ്ബൻഷി പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഐസിസി എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലരും ഞെട്ടലോടെയാണ് അതിനെ നോക്കിക്കണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമുളള രാജ്ബൻഷിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളെ ഐസിസി എക്സിൽ പോസ്റ്റ് ചെയ്തത്.

'അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ എനിക്ക് ബാറ്റില്ല'; നേപ്പാൾ ക്രിക്കറ്റ് താരം രാജ്ബൻഷിയ്ക്ക് സഹായവുമായി അനുപം മിത്തൽ
ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

അതേസമയം, ലളിത് രാജ്ബൻഷി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കണ്ടതിന്റെ ഫോട്ടോ വൈറലായതിനു പിന്നാലെ ഷാദി ഡോട്ട് കോമിന്റെ സ്ഥാപകനും ഷാർക്ക് ടാങ്ക് ഇന്ത്യയുടെ വിധികർത്താക്കളിൽ ഒരാളുമായ അനുപം മിത്തൽ 24കാരനായ രാജ്ബൻഷിയെ സഹായിക്കാനായി രം​ഗത്തെത്തിയിരിക്കുകയാണ്. താരത്തിന് ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് കിറ്റുകൾ സ്പോൺസർ ചെയ്യുമെന്നാണ് അനുപം മിത്തൽ വ്യക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ രാജ്ബൻഷിയെ ബന്ധപ്പെടാനും അദ്ദേഹം ശ്രമിച്ചിരുന്നു.

അതേസമയം, ​ഗ്രൂപ്പഘട്ട മത്സരവേളയിൽ ഇന്ത്യയുമായുളള മത്സരത്തിനു ശേഷം നേപ്പാൾ താരം ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. ഏഷ്യാ കപ്പിൽ നേപ്പാളിന്റെ അരങ്ങേറ്റമായിരുന്നു ഇത്തവണ. 2023ലെ ആദ്യ എസിസി പുരുഷ പ്രീമിയര്‍ കപ്പ് നേടിയാണ് നേപ്പാൾ യോഗ്യത നേടിയത്. എന്നാൽ ഏഷ്യാകപ്പിൽ പാകിസ്താനുമായും ഇന്ത്യയുമായുമുളള രണ്ട് മത്സരങ്ങളിലും നേപ്പാൾ പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in