ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഗ്രൂപ്പ് എയിൽ നിന്ന് പാകിസ്താനും പ്ലേ ഓഫിലെത്തിയതോടെ വീണ്ടുമൊരു ഇന്ത്യ-പാക് മത്സരം ഉറച്ചു കഴിഞ്ഞു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും, രോഹിത് ശർമ്മയും അർദ്ധ സെഞ്ചുറി നേടി. മഴ മൂലം 23 ഓവറായി നിശ്ചയിച്ച 145 റൺസ് വിജയ ലക്ഷ്യമാണ് 20.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നത്. ഇതോടെ നേപ്പാൾ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ഇന്ത്യ സൂപ്പർ ഫോറിലേയ്ക്ക് കടക്കുകയും ചെയ്തു. ഗ്രൂപ്പ് എയിൽ നിന്ന് പാകിസ്താനും പ്ലേ ഓഫിലെത്തിയതോടെ ഇനിയുമൊരു ഇന്ത്യ-പാക് മത്സരത്തിന് കൂടി ഏഷ്യാകപ്പ് സാക്ഷിയാകും.

ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കിടെ ബിസിസിഐ സംഘം പാകിസ്താനിൽ, ഇന്ത്യന്‍ പ്രതിനിധികളുടെ സന്ദര്‍ശനം 17 വര്‍ഷത്തിന് ശേഷം

ടോസ് നേടി ആദ്യം ബാറ്റിങ്ങിറങ്ങിയ നേപ്പാൾ 48.2 ഓവറിൽ 230 റൺസ് നേടിയതോടെ ഓൾ ഔട്ട് ആകുകയായിരുന്നു. എന്നാൽ ഇന്ത്യക്കെതിരെ കരുത്തുറ്റ ബാറ്റിങ്ങായിരുന്നു നേപ്പാൾ പുറത്തെടുത്തത്. ഓപ്പണര്‍മാരായ കുശാല്‍ ഭുര്‍ടെലും ആസിഫ് ഷെയ്ഖും നേപ്പാളിന് വെടിക്കെട്ട് തുടക്കം നല്‍കി.

ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആസിഫ് ഷെയ്ഖ് അർദ്ധ സെഞ്ചുറി നേടിയപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് നേപ്പാളിന് മുന്നിൽ ശക്തമായി പിടിച്ചു നിൽക്കാൻ സാധിച്ചില്ല. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
മുത്തയ്യ മുരളീധരന്റെ ബയോപിക് വരുന്നു; ട്രെയിലർ സച്ചിൻ തെണ്ടുൽക്കർ റിലീസ് ചെയ്യും

നേപ്പാൾ താരങ്ങളെ പുറത്താക്കാനുള്ള ക്യാച്ചുകൾ നഷ്ടമാക്കി ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവർ മത്സരത്തിൽ ശ്രദ്ധേയരായി. 25 പന്തില്‍ 38 റണ്‍സെടുത്ത ഭുര്‍ടെലിന്റെ പുറത്താകലോടെയാണ് നേപ്പാളിന് താളം തെറ്റി തുടങ്ങിയത്.

97 പന്തില്‍ 58 റണ്‍സെടുത്ത് അർദ്ധ സെഞ്ചുറി നേടിയ ആസിഫും 3 റണ്‍സെടുത്ത കുശാല്‍ ഝായും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ തിരിച്ചു വന്നു തുടങ്ങി. ദീപേന്ദ്ര സിങ് ഐറിയും സോംപാല്‍ കാമിയും ചേർന്നാണ് നേപ്പാളിനെ വീണ്ടും പുനരുജ്ജീവിപ്പിച്ചു തുടങ്ങിയത്. ഇതോടെ നേപ്പാൾ 150 മറികടന്നു. 37.5 ഓവറില്‍ സ്‌കോര്‍ 178 ആയിരിക്കെ മഴ തടസം സൃഷ്ടിച്ചു.

ആദ്യമൊന്ന് കുലുങ്ങി, പിന്നെ ചവിട്ടി കയറി: ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ബുംറ-സഞ്ജന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവച്ച് താരം

അരമണിക്കൂറിനു ശേഷം മത്സരം പുനഃരാരംഭിച്ചെങ്കിലും 230 എന്ന സ്കോറിനപ്പുറം നേപ്പാളിന് പോകാനായില്ല. ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടോവർ പിന്നിട്ടപ്പോഴേയ്ക്കും മഴ തടസം സൃഷ്ടിച്ചതോടെ ഓവറുകൾ വെട്ടി ചുരുക്കുകയായിരുന്നു. പുതുക്കി നിശ്ചയിച്ച ഓവറുകൾ പ്രകാരം 125 പന്തില്‍ 128 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

രോഹിത്തും ഗില്ലും ചേര്‍ന്ന് 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ 64 ലെത്തിച്ചു. 20.1 ഓവറില്‍ നേപ്പാളിനെതിരെ ഇന്ത്യ വിജയക്കൊടി നാട്ടിയപ്പോൾ രോഹിത് ശർമ്മ 59 പന്തില്‍ 74 ശുഭ്മാന്‍ ഗില്‍ 62 പന്തില്‍ 67 എന്നിങ്ങനെയായിരുന്നു സ്‌കോർ.

logo
The Fourth
www.thefourthnews.in