ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; 10 മീറ്റര്‍ എയര്‍ പിസ്റ്റൽ മിക്സഡ് ഇനത്തില്‍ വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; 10 മീറ്റര്‍ എയര്‍ പിസ്റ്റൽ മിക്സഡ് ഇനത്തില്‍ വെള്ളി

ഫൈനലില്‍ ചൈനയുടെ ഴാങ് ബോവന്‍ - ജിയാങ് റാന്‍ക്സിന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റൽ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. സരബ്ജോത് സിങ് - ദിവ്യ താദിഗോള്‍ സഖ്യമാണ് നേട്ടം കൊയ്തത്. ഫൈനലില്‍ ചൈനയുടെ ഴാങ് ബോവന്‍ - ജിയാങ് റാന്‍ക്സിന്‍ സഖ്യത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 14-16 എന്ന സ്കോറിനായിരുന്നു തോല്‍വി. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന 19-ാം മെഡലാണിത്.

ആദ്യ ഘട്ടത്തില്‍ 4-0ന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍, ജിയാങ്ങിന്റെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ ചൈനീസ് സഖ്യത്തിനെ ഒപ്പമെത്തിച്ചു. ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വീണ്ടും ലീഡിലേക്ക് തിരിച്ചെത്തി (11-7). പക്ഷെ അടുത്ത രണ്ട് റൗണ്ടുകളില്‍ ചൈനീസ് സഖ്യം ആധിപത്യം നേടി ഒപ്പമെത്തി. 14 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചതിന് ശേഷമായിരുന്നു ഇന്ത്യയ്ക്ക് വെള്ളിയിലൊതുങ്ങേണ്ടി വന്നത്.

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; 10 മീറ്റര്‍ എയര്‍ പിസ്റ്റൽ മിക്സഡ് ഇനത്തില്‍ വെള്ളി
ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും

അതേസമയം, അത്ലറ്റിക്സില്‍ പുരുഷന്മാരുടെ ലോങ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ 7.97 മീറ്റർ ദൂരത്തിൽ ചാടിയാണ് ശ്രീശങ്കർ മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ താരം യോഗ്യതാമാർക്ക് മറികടന്നിരുന്നു. ഒക്ടോബർ ഒന്നിനാണ് ഫൈനൽ. പുരുഷന്മാരുടെ 1500 മീറ്ററിൽ ജിൻസൺ ജോൺസണും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ, 1500 മീറ്ററിൽ അജയ് കുമാ‍‍ർ ഉള്‍പ്പെടെ രണ്ട് പേ‍‍ർ രാജ്യത്തിനായി ഫൈനലില്‍ മത്സരിക്കും.

ഷൂട്ടിങ്ങിലെ വെള്ളി നേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 34 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 105 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 27ഉം ദക്ഷിണ കൊറിയ 26 സ്വര്‍ണവും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in