എഎഫ്ഐ തലവൻ ആദില്ലെ സുമരിവല്ല  
ലോക അത്‌ലറ്റിക് എക്സിക്യൂട്ടീവ് ബോര്‍ഡ് തലപ്പത്ത്; ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

എഎഫ്ഐ തലവൻ ആദില്ലെ സുമരിവല്ല ലോക അത്‌ലറ്റിക് എക്സിക്യൂട്ടീവ് ബോര്‍ഡ് തലപ്പത്ത്; ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ലോക ഭരണസമിതിയിലെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സുമരിവല്ല

ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തലവന്‍ ആദില്ലെ സുമരിവല്ലയെ ലോക അത്‌ലറ്റിക് എക്സിക്യൂട്ടീവ് ബോര്‍ഡിലെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന 54ാം ലോക അത്‌ലറ്റിക്‌സ് കോണ്‍ഗ്‌സില്‍ വച്ചാണ് മരിവല്ല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ലോക ഭരണസമിതിയിലെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സുമരിവല്ല.

എഎഫ്ഐ തലവൻ ആദില്ലെ സുമരിവല്ല  
ലോക അത്‌ലറ്റിക് എക്സിക്യൂട്ടീവ് ബോര്‍ഡ് തലപ്പത്ത്; ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ
'ടീം സെലക്ഷൻ എന്റെ ജോലിയല്ല'- ലോകകപ്പ് ടീം പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ആർ അശ്വിൻ

ലോക അത്‌ലറ്റിക്‌സ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മൂന്നാമത്തെയാളാണ് സുമരിവല്ല. ലോക കൂട്ടായ്മയിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന എക്‌സിക്യൂട്ടിവ് ബോര്‍ഡിലെ നാല് വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് സുമരിവല്ല. സിമേന റിസ്‌ട്രെപോ, റൗള്‍ ചപാഡോ, ജാക്‌സണ്‍ ടുവെയ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്നുപേര്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി രണ്ട് നാള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിയമനം.

പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, മൂന്ന് നിയുക്ത അംഗങ്ങള്‍, ഒരു നോണ്‍ വോട്ടിങ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരടങ്ങിയതാണ് ബോര്‍ഡ്. എട്ട് സ്ഥാനാര്‍ഥികളില്‍ നിന്ന് ലഭിച്ച വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നാല് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്നത്. സുമരിവല്ല 2012 മുതല്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സുമരിവല്ല 2012 മുതല്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്.

2015 മുതല്‍ സുമരിവല്ല ലോക അത്‌ലറ്റിക് കൗണ്‍സിലില്‍ അംഗമാണ്. അത്‌ലറ്റിക് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. സുമരിവല്ലയും നിര്‍ണായക സമിതിയില്‍ അംഗമായതോടെ ഇനി ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ശബ്ദവും പ്രതിഫലിക്കും. ലോക അത്‌ലറ്റിസില്‍ ഇന്ത്യയുടെ സംഭാവനകള്‍ വര്‍ധിച്ചതിന്റെ അംഗീകാരം കൂടിയായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in