'ടീം സെലക്ഷൻ എന്റെ ജോലിയല്ല'- ലോകകപ്പ് ടീം പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ആർ അശ്വിൻ

'ടീം സെലക്ഷൻ എന്റെ ജോലിയല്ല'- ലോകകപ്പ് ടീം പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ആർ അശ്വിൻ

ടീമില്‍ അംഗമായാലും ഇല്ലെങ്കിലും ടീം ജയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും താരം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തമാസം അഞ്ചിന് മുന്‍പ് പങ്കെടുക്കുന്ന ഓരോ രാജ്യവും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും. സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. ഏകദിന ഫോര്‍മാറ്റില്‍ അശ്വിന്‍ സജീവമല്ലാത്ത സാഹചര്യത്തില്‍ താരത്തെ ലോകകപ്പ് ടീമില്‍ പരിഗണിക്കുമോ എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ താന്‍ അതെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നാണ് അശ്വിന്റെ മറുപടി. അംഗമായാലും ഇല്ലെങ്കിലും ടീം ജയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.

'ടീം സെലക്ഷൻ എന്റെ ജോലിയല്ല'- ലോകകപ്പ് ടീം പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ആർ അശ്വിൻ
അയർലൻഡിനെ എറിഞ്ഞിടാൻ ബുംറ; വൈറലായി പരിശീലന വീഡിയോ

2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അശ്വിന്‍ അവസാനമായി ഏകദിനഫോര്‍മാറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 2023 ഏകദിന ലോകകപ്പിന് കുറച്ചു നാള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. ''ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ല, കാരണം ടീം സെലക്ഷന്‍ എന്റെ ജോലിയല്ല'' അശ്വിന്‍ പറഞ്ഞു. ''എന്റെ കൈയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് വളരെ മുന്‍പേ തീരുമാനിച്ചിരുന്നു. ജീവിതത്തിന്റെയും ക്രിക്കറ്റിന്റെയും കാര്യത്തില്‍ ഞാന്‍ സത്യസന്ധതയുടെ ഭാഗത്താണ്, കൂടാതെ ഞാന്‍ പരമാവധി മോശം ചിന്തകളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ആളാണ്'' അദ്ദേഹം വ്യക്തമാക്കി.

2011 ല്‍ ലോകകപ്പ് നേടിയ ഏകദിന ടീമിന്റെ ഭാഗമായിരുന്നു അശ്വിന്‍, അന്നും ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. ഇത്തവണ ഇന്ത്യ വീണ്ടും ലോകകപ്പ് വേദിയാകുമ്പോള്‍ ടീം തന്നെ കിരീടം ചൂടണമെന്ന് ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. ''ഞാന്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യ ലോകകപ്പ് നേടുന്നത് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'' സ്പിന്നര്‍ പറയുന്നു.

ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്ന് തന്നെയാണ് കരുതിയത്

വിരമിക്കല്‍ വാര്‍ത്തകളെ കുറിച്ചും അശ്വിന്‍ പ്രതികരിച്ചു.''ഞാന്‍ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, എന്നാല്‍ തുടരെ പരുക്കുകള്‍ വന്നതോടെ അതില്‍ നിന്ന് സുഖം പ്രാപിക്കാന്‍ കഴിയില്ലെന്ന് ഭയന്നിരുന്നു. കാരണം എനിക്ക് ചുറ്റും ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. ആ ഒരു സമയത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് സ്വാഭാവികമാണ്. ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്ന് തന്നെയാണ് കരുതിയത്. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. എനിക്കിപ്പോള്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്'' അശ്വിന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in