അയർലൻഡിനെ എറിഞ്ഞിടാൻ ബുംറ; വൈറലായി പരിശീലന വീഡിയോ

അയർലൻഡിനെ എറിഞ്ഞിടാൻ ബുംറ; വൈറലായി പരിശീലന വീഡിയോ

ബുംറ ഡബ്ലിനിലെ നെറ്റില്‍ പരിശീലനം നടത്തുന്ന വീഡിയോ ബിസിസിഐ ആണ് പോസ്റ്റ് ചെയ്തത്

ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നടുവിന് പരുക്കേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ബുംറ വെള്ളിയാഴ്ച അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കും. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ എത്തി.

ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ പരിശീലന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ബുംറ ഡബ്ലിനിലെ നെറ്റില്‍ പരിശീലനം നടത്തുന്ന വീഡിയോ ബിസിസിഐ ആണ് പോസ്റ്റ് ചെയ്തത്.

അയർലൻഡിനെ എറിഞ്ഞിടാൻ ബുംറ; വൈറലായി പരിശീലന വീഡിയോ
വിരമിക്കുന്നില്ല, സ്റ്റോക്സ് തിരിച്ചെത്തി; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്.

'നമ്മള്‍ എല്ലാവരും കാത്തിരുന്ന നിമിഷം. നിങ്ങള്‍ക്ക് അറിയാവുന്ന ജസ്പ്രീത് ബുംറ', ബിസിസിഐ എക്‌സില്‍ പോസ്റ്റ് ചെയ്തു. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബുംറയുടെ ആയുധമായ യോര്‍ക്കറും ബൗണ്‍സറും ഉപയോഗിച്ച് ബാറ്ററെ എറിഞ്ഞിടുന്നത് കാണാം. ഏകദിന ലോകകപ്പ് അടുത്ത് വരുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ പകരുകയാണ് ഈ ദൃശ്യങ്ങള്‍. താരം പഴയതിലും കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് ആരാധകരുടെ വാദം.

അയർലൻഡിനെ എറിഞ്ഞിടാൻ ബുംറ; വൈറലായി പരിശീലന വീഡിയോ
പരുക്ക് ഗുരുതരം: ഡിബ്രുയ്ന്‍ നാലുമാസത്തോളം പുറത്തിരിക്കണം

2022 സെപ്റ്റംബര്‍ 25 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് ബുംറ ഇന്ത്യയ്ക്കായി അവസാന ടി20 കളിച്ചത്. പിന്നീട് നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമായി വന്നതിനാല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ പേസറുടെ അഭാവം പ്രകടമായിരുന്നു. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതോടെ താരത്തിന്റെ തിരിച്ചുവരവ് യാഥാര്‍ഥ്യമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 തോല്‍വിയുടെ ആഘാതം അയര്‍ലന്‍ഡില്‍ മറികടക്കാനാകും ഇന്ത്യന്‍ ടീമിന്റെ ശ്രമം. അയര്‍ലന്‍ഡില്‍ എത്തിയ സംഘം ഇന്ന് മുതല്‍ പരിശീലനം ആരംഭിച്ചു.

logo
The Fourth
www.thefourthnews.in