വിരമിക്കുന്നില്ല, സ്റ്റോക്സ് തിരിച്ചെത്തി; ന്യൂസിലൻഡിനെതിരായ ഏകദിന  പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വിരമിക്കുന്നില്ല, സ്റ്റോക്സ് തിരിച്ചെത്തി; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ബെന്‍ സ്റ്റോക്സ് കളിക്കുമെന്ന് ഉറപ്പായി

ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ബെന്‍സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ തിരിച്ചെത്തി. ഇതോടെ 2019ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായി. ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് താരത്തിന്റെ തിരിച്ചു വരവ്.

കഴിഞ്ഞ വര്‍ഷമാണ് സ്‌റ്റോക്‌സ് ഏകദിന, ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്

കഴിഞ്ഞ വര്‍ഷമാണ് സ്‌റ്റോക്‌സ് ഏകദിന, ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയപ്പോള്‍ സ്‌റ്റോക്‌സിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 84 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ആണ് ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിനെ ജയത്തിലേക്കെത്തിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലിലിലും സ്റ്റോക്‌സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചത്. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് അദ്ദേഹം.

വിരമിക്കുന്നില്ല, സ്റ്റോക്സ് തിരിച്ചെത്തി; ന്യൂസിലൻഡിനെതിരായ ഏകദിന  പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
പരുക്ക് ഗുരുതരം: ഡിബ്രുയ്ന്‍ നാലുമാസത്തോളം പുറത്തിരിക്കണം

ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. അടുത്ത മാസം അഞ്ചിന് മുന്‍പ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കണം. ഇംഗ്ലണ്ടിന്റെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടാണ് സ്റ്റോക്‌സ് ലോകകപ്പില്‍ കളിക്കുക. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയക്ക് വിധേയനാകാനിരുന്ന സ്റ്റോക്‌സ് ലോകകപ്പ് മുന്നില്‍ കണ്ട് അത് നീട്ടിവച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in