നോഹ ലൈല്‍സ് പുതിയ വേഗരാജാവ്

നോഹ ലൈല്‍സ് പുതിയ വേഗരാജാവ്

9.83 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരം ഫിനിഷ് ചെയ്തത്

അമേരിക്കൻ താരം നോഹ ലൈല്‍സ് വേഗരാജാവ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററില്‍ 9.83 സെക്കന്‍ഡിലാണ് ലൈല്‍സ് ഫിനിഷ് ചെയ്തത്. ബോട്‌സ്വാനയുടെ ലെസ്‌ലി ടോബോഗോ ആണ് രണ്ടാമതെത്തിയത്. 9.88 സെക്കന്‍ഡിലാണ് താരം ഓടിയെത്തിയത്. ബ്രിട്ടന്റെ ഷാര്‍ണല്‍ ഹ്യൂസ് ആണ് വെങ്കലം കരസ്ഥമാക്കിയത്. എന്നാല്‍ 14 വര്‍ഷത്തിന് മുന്‍പ് 2009 ല്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡ് എന്ന മാന്ത്രിക റെക്കോര്‍ഡിന് അടുത്തെത്താന്‍ പോലും ഇത്തവണയും സാധിച്ചിട്ടില്ല.

നോഹ ലൈല്‍സ് പുതിയ വേഗരാജാവ്
ടി20 പരമ്പര ഇന്ത്യയ്ക്ക്; ബാല്‍ബിര്‍ണേ പൊരുതിയിട്ടും അയർലൻഡിനെ രക്ഷിക്കാനായില്ല

ലൈല്‍സ് മന്ദഗതിയില്‍ തുടങ്ങിയെങ്കിലും അവസാന 50 മീറ്ററില്‍ മുന്നേറുകയായിരുന്നു. രണ്ട് തവണ ലോക 200 മീറ്റര്‍ ചാമ്പ്യനായ ലൈല്‍സ് ആദ്യമായാണ് 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത വേഗമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ ഫ്രെഡ് കെര്‍ലി സെമി ഫൈനലില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത വേഗമാണ് ഇത്.

അതേസമയം, ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തി. പുരുഷ ഹൈജംപ് യോഗ്യതാ റൗണ്ടില്‍ സര്‍വേഷ് അനില്‍ കുഷാരെയും 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഹീറ്റ്‌സില്‍ സന്തോഷ് കുമാര്‍ തമിഴരശനും പുറത്തായി. ഹീറ്റ്‌സ് 50.46 സെക്കന്‍ഡില്‍ പുറത്താക്കിയ സന്തോഷിന് 36ാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ സെമി കാണാതെ പുറത്തായി.

logo
The Fourth
www.thefourthnews.in