ബജ്റംഗ് പൂനിയ (ഇടത്ത്), രവി ദഹിയ
ബജ്റംഗ് പൂനിയ (ഇടത്ത്), രവി ദഹിയ

നാഷണല്‍ ട്രയല്‍സില്‍ പരാജയം; പാരീസ് ഒളിമ്പിക്സ് യോഗ്യത നേടാന്‍ ബജ്റംഗിനും രവി ദഹിയക്കും മുന്നില്‍ ഇനിയെന്ത്?

നാഷണല്‍ ട്രയല്‍സിലെ വിജയിയായിരിക്കും ഒളിമ്പിക്, എഷ്യന്‍ ലോക ഗുസ്തി ട്രയല്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക

പുരുഷ ഗുസ്തിയില്‍ ടോക്കിയൊ ഒളിമ്പിക്സില്‍ മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പൂനിയയുടേയും രവി ദഹിയയുടേയും പാരിസ് ഒളിമ്പിക്സ് സ്വപ്നങ്ങള്‍ തുലാസിലായിരിക്കുകയാണ് ഇപ്പോള്‍. പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനുള്ള ആദ്യ ചവിട്ടുപടിയായ നാഷണല്‍ ട്രയല്‍സില്‍ വിജയിക്കാന്‍ ഇരുവർക്കുമായിട്ടില്ല. അതുകൊണ്ടു തന്നെ കിർഗിസ്താനില്‍ നടക്കാനിരിക്കുന്ന (ഏപ്രില്‍ 19-21) ഏഷ്യന്‍ ഒളിമ്പിക് ട്രയല്‍സിലും തുർക്കില്‍‍ വെച്ചുള്ള (മേയ് 09-12) ലോക ഒളിമ്പിക് ട്രയല്‍സിലും താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള ഇരുവരുടേയും സാധ്യതകള്‍ പരിശോധിക്കാം.

ബജ്റംഗ് പൂനിയ

ടോക്കിയോയില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ബജ്റംഗ്. നാഷണല്‍ ട്രയല്‍സില്‍ 65-ാം കിലോഗ്രാം വിഭാഗത്തിന്റെ സെമി ഫൈനലിലായിരുന്നു താരം പരാജയപ്പെട്ടത്. രോഹിതിനോടായിരുന്നു തോല്‍വി. എന്നാല്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ലഭിച്ച അവസരം ബജ്റംഗ് ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്.

നാലാം സ്ഥാനത്തിനായി വിശാല്‍ കലിരാമനുമായുള്ള മത്സരത്തിന് താരമെത്തിയില്ല. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജ്റംഗ് ഹാജരാകാതിരുന്നത്. വിശാലും ഗോദയിലെത്തിയിരുന്നില്ല. പക്ഷേ താരം ഗുസ്തി നടന്ന ഹോളില്‍ ഹാജരായിരുന്നതിനാല്‍ നാലാം സ്ഥാനം നല്‍കി.

ബജ്റംഗ് പൂനിയ (ഇടത്ത്), രവി ദഹിയ
അവശേഷിക്കുന്നത് 10 മത്സരങ്ങള്‍ വീതം; പ്രീമിയർ ലീഗില്‍ 'ട്രിപ്പിള്‍' ട്രീറ്റ്

എന്നിരുന്നാലും ബജ്റംഗിന്റെ സാധ്യതകള്‍ അടയുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒളിമ്പിക്സില്‍ മെഡല്‍ നേടിയവരെ മേയ് 31ന് നടക്കുന്ന ട്രയല്‍സിലേക്ക് ക്ഷണിച്ചേക്കും. ഒളിമ്പിക്സ് ക്വാട്ട ജേതാവായ താരത്തെ നേരിടേണ്ട വ്യക്തിയെ തിരഞ്ഞെടുക്കുന്നതിനാണ് ട്രയല്‍സ്. ഒളിമ്പിക് ക്വാട്ട ജേതാവിനെ കീഴടക്കിയാല്‍ പാരീസിലേക്കുള്ള ടിക്കറ്റ് ബജ്റംഗിന് ഉറിപ്പിക്കാം.

രവി ദഹിയ

ടോക്കിയോയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു രവി ദഹിയ. ട്രയല്‍സിന്റെ സെമിയിലേക്ക് യോഗ്യത നേടാന്‍ താരത്തിന് സാധിച്ചില്ല. എന്നാല്‍ മൂന്ന്, നാല് സ്ഥാനക്കാരെ കണ്ടെത്താനുള്ള ശുഭവുമായുള്ള പോരാട്ടത്തില്‍ നിന്ന് രോഹിത് പിന്മാറുകയും മത്സരം റദ്ദാക്കുകയും ചെയ്തു. ഇതോടെ നാലാം സ്ഥാനത്ത് രവി ദഹിയ എത്തി.നാഷണല്‍ ട്രയല്‍സിലെ വിജയിയായിരിക്കും ഒളിമ്പിക്, എഷ്യന്‍ ലോക ഗുസ്തി ട്രയല്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

എന്നാല്‍ പ്രസ്തുത വിഭാഗത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ജേതാവുണ്ടെങ്കില്‍, അഡ് ഹോക് കമ്മിറ്റി നിയമം അനുസരിച്ച്, ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ചലഞ്ചറിനെ കീഴടക്കിയാല്‍ ആ താരത്തിന് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാം. ഓരോ വിഭാഗത്തിലേയും ചലഞ്ചറിനെ കണ്ടെത്താനുള്ള ട്രയല്‍സാണ് മേയ് 31ന് നടക്കുന്നത്. ട്രയല്‍സില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തിയവർക്ക് ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്.

ബജ്റംഗ് പൂനിയ (ഇടത്ത്), രവി ദഹിയ
'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

നാഷണല്‍ ട്രയല്‍സ് വിജയിച്ച (65 കിലോഗ്രാം) സുജീത് കല്‍കല്‍ ഒളിമ്പിക് ക്വാട്ട നേടിയെന്ന് കരുതുക. സുജീത് മേയ് 31ലെ ട്രയല്‍സില്‍ വിജയിക്കുന്ന താരവുമായി ഏറ്റുമുട്ടേണ്ടി വരും. നാഷണല്‍ ട്രയല്‍സില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ രോഹിത്, അനുജ്, കലിരാമന്‍ എന്നിവർ മാർച്ച് പത്തിന് പ്രസ്തുത വിഭാഗത്തില്‍ മത്സരിക്കും. ടോക്കിയോ മെഡല്‍ ജേതാക്കളേയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ ബജ്റംഗ് പൂനിയയും ഇതിലേക്ക് എത്തും.

logo
The Fourth
www.thefourthnews.in