'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

ഏകദിന-ട്വന്റി20 ക്രിക്കറ്റിന്റെ ഗ്ലാമറിനും പണക്കൊഴുപ്പിനും ഇടയില്‍പ്പെട്ട് പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ 'ഇന്‍സെന്റീവ്' പ്രഖ്യാപിച്ച് ബിസിസിഐ

''പണം മാത്രമായിരിക്കരുത് ക്രിക്കറ്റ് കളിക്കാനുള്ള പ്രേരണ, അത് ഗെയിമിനോടുള്ള അഭിനിവേശം കൂടിയായിരിക്കണം. യുവതാരങ്ങളില്‍ പലര്‍ക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രതിനിധീകരിക്കുന്നത് ഒരു അംഗീകാരമായി കരുതണം, അല്ലാതെ പണം മാത്രമായിരിക്കരുത് പ്രേരണ...''

ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം നേടിയശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്കുകളാണത്. അതിനും ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പുതിയൊരു സ്‌കീം പ്രഖ്യാപിച്ചത്. ഏകദിന-ട്വന്റി20 ക്രിക്കറ്റിന്റെ ഗ്ലാമറിനും പണക്കൊഴുപ്പിനും ഇടയില്‍പ്പെട്ട് പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ 'ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ്' പ്രഖ്യാപിക്കുകയാണ് ബിസിസിഐ ചെയ്തത്.

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍
ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?

ഈ സ്‌കീം പ്രകാരം ഒരു താരം ഒരു സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആകെ മത്സരങ്ങളുടെ 75 ശതമാനമോ അതിലധികമോ കളിച്ചാല്‍ 15 ലക്ഷ്യം രൂപ മാച്ച് ഫീയ്ക്ക് പുറമേ ഓരോ മത്സരത്തിനും 45 ലക്ഷം രൂപ വീതം ഇന്‍സെന്റീവ് ലഭിക്കും. കളിക്കാനായി കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചില്ലെങ്കിലും പണം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ടീമിലിടമുണ്ടായിട്ടും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോകുന്ന താരങ്ങള്‍ക്ക് 22.5 ലക്ഷം രൂപയും നല്‍കും.

മൂന്ന് സ്ലാബായാണ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. സീസണില്‍ ഇന്ത്യ കളിക്കുന്ന ആകെ മത്സരങ്ങളുടെ 75 ശതമാനമോ അതിലധികമോ കളിക്കുന്ന താരങ്ങള്‍ക്കാണ് മേല്‍പ്പറഞ്ഞ തുക ലഭിക്കുക. ഇനി അത്രയും മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കാതെ പോകുന്നവരാണെങ്കിലോ? അവരും നിരാശപ്പെടേണ്ട. ആകെ മത്സരങ്ങളുടെ 50-75 ശതമാനത്തിനിടയിലാണ് മത്സരങ്ങള്‍ കളിക്കുന്നതെങ്കില്‍ മാച്ച് ഫീ കൂടാതെ 30 ലക്ഷം രൂപ ഓരോ മത്സരത്തിനും ഇന്‍സെന്റീവ് നല്‍കും. പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാത്ത മത്സരങ്ങളില്‍ 15 ലക്ഷവും സമ്പാദിക്കാം.

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍
ഹർമന്‍ 'തണ്ടർ' കൗർ; അസാധ്യം പോലും അനായാസം സാധ്യം!

ഈ സ്‌കീം പ്രകാരം വെറും 10 മത്സരങ്ങള്‍ കൊണ്ടു തന്നെ ഒരു താരത്തിന് ആറു കോടിയിലധികം രൂപ സമ്പാദിക്കാമെന്നു ചുരുക്കം. ഒരു സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ടു മുതല്‍ 12 ടെസ്റ്റ് മത്സരങ്ങള്‍ വരെയാണ് കളിക്കുന്നത്. ഓരോ മത്സരത്തിനും താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി ലഭിക്കുന്നത്. പുതിയ സ്‌കീമിന് മുമ്പ് സീസണിലെ ഇന്ത്യ കളിക്കുന്ന 10 മത്സരങ്ങളിലും കളിക്കുന്ന ഒരു താരത്തിന് ഒന്നരക്കോടിയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനിമുതല്‍ അധികമായി നാലരക്കോടി രൂപ ലഭിക്കും. ആകെ ഒരു സീസണില്‍ മൊത്തം ആറു കോടി സമ്പാദിക്കാം.

ടെസ്റ്റ് ക്രിക്കറ്റിന് കാണികളില്ലെന്നും ജനപ്രിയത കുറയുകയാണെന്നും പരക്കെ ആക്ഷേപം ഉയരുമ്പോള്‍ ബിസിസഐ എന്തിന് ഇത്തരത്തില്‍ പണം വാരിയെറിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിന്തിക്കുന്നവരുണ്ടാകാം. അതിനു പിന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ നില്‍ക്കാതെ പണംവാരുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗുകളിലേക്ക് യുവതാരങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതിന് തടയിടുക.

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍
ജെയിംസ് ആന്‍ഡേഴ്‌സണ്‍: എ ടൈംലെസ് മാസ്റ്റർ ഓഫ് റെഡ് ബോള്‍

വെസ്റ്റിന്‍ഡീസില്‍ തുടങ്ങി ഓസ്‌ട്രേലിയയിലേക്കും പാകിസ്താനിലേക്കും പടര്‍ന്ന ഈ പ്രവണത സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റിലും കണ്ടു തുടങ്ങിയതോടെയാണ് ബിസിസിഐ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഇത്തരം സ്‌കീമുകള്‍ പ്രഖ്യാപിക്കാനും തീരുമാനിക്കുന്നത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ ഈ ഉദ്ദേശത്തോടെ ടീം ഇന്ത്യയില്‍ നിന്ന് 'അവധി' എടുത്തതാണ് ഇതിനു കാരണമായത്.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും താരങ്ങള്‍ അതിന് തയാറായിരുന്നില്ല. മാനസിക പിരിമുറുക്കത്തിന്റെയും പരുക്കിന്റെയും പേരില്‍ അവധിയില്‍ പ്രവേശിച്ച താരങ്ങള്‍ തൊട്ടടുത്ത ദിവസം മുതല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീം ക്യാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ടീം ഇന്ത്യയില്‍ കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍ കളിക്കുന്നതാണ് തങ്ങള്‍ക്ക് സാമ്പത്തിക ലാഭമെന്ന ചിന്തയാണ് യുവതാരങ്ങളെ ഇത്തരത്തില്‍ നയിച്ചത്.

ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തി, കൈ നിറയെ പണം. ഗലികളില്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഹാര്‍ഡ് ഹിറ്റര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റിനെ ഗൗരവമായി കാണാതെ ക്ലബ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പ്രധാനകാരണം ഇതാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ നായകനായിട്ടു കൂടി ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതെ രാജ്യം വിട്ട ഉന്മുക്ത് ചന്ദിന്റെ അനുഭവം അവര്‍ക്കു മുന്നിലുണ്ട്. അത്തരമൊരു സാഹചര്യത്തിലേക്കു നീങ്ങാതെ ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം കളിച്ച് ജീവിതം 'സെറ്റ്' ആക്കാനാണ് ഇന്ന് യുവതാരങ്ങള്‍ ശ്രമിക്കുന്നത്.

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍
ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍

രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലില്‍ കളിക്കാനായി മുംബെ ഇന്ത്യന്‍സ് ഇഷാന് നല്‍കുന്നത് 15.25 കോടി രൂപയാണ്. മാച്ച് ഫീ വേറെ. മാന്‍ ഓഫ് ദ മാച്ച്, കൂടുതല്‍ സിക്സര്‍, മികച്ച ക്യാച്ച് തുടങ്ങിയ നേടിയാല്‍ അതിനു ഓരോ ലക്ഷം രൂപ വീതം വേറെ ലഭിക്കും. ഇതിനു പുറമേയാണ് പരസ്യവരുമാനം. മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമിന്റെ ഭാഗമായതിനാല്‍ പരസ്യവരുമാനത്തിലും മികച്ച നേട്ടമാണ് ഇഷാന് ലഭിക്കുന്നത്.

ബിസിസിഐയ്ക്കായി കളിക്കുമ്പോള്‍ ഇതിന്റെ മൂന്നിലൊന്നു പോലും ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. നേരത്തെ ബോര്‍ഡിന്റെ സി ഗ്രേഡ് കരാറാണ്(ഇപ്പോള്‍ കരാറില്‍ നിന്ന് പുറത്താക്കി) ഇഷാനുമായി ബിസിസിഐയ്ക്കുണ്ടായിരുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ഒരു കോടി രൂപയാണ് താരത്തിന് ലഭിക്കുക. ദേശീയ ടീമില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ മാച്ച് ഫീ ഇനത്തിലും മറ്റും വരുമാനം ലഭിക്കില്ല. പരസ്യവരുമാനവും കുറവാണ്, എന്നാല്‍ വര്‍ഷം മുഴുവന്‍ ബിസിസിഐ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. ഈ പശ്ചാത്തലത്തില്‍ എന്തിന് ഇന്ത്യക്കായി കളിക്കണം?

ഇത്തരത്തില്‍ എല്ലാ താരങ്ങളും ചിന്തിച്ചാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ തിരിച്ചടിയാകും. ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം കളിക്കാന്‍ താരങ്ങള്‍ തയാറായതോടെ തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ അനുഭവം ബിസിസിഐയ്ക്ക് മുന്നിലുണ്ട്. അത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചെന്നെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്.

'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍
ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0

ഇഷാന്‍ കിഷന്റെ പ്രശ്നം കൈവിട്ടു തുടങ്ങിയപ്പോള്‍ പ്രതിവിധികളും ബിസിസിഐ വൃത്തങ്ങള്‍ ആലോചിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ടീമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ആഭ്യന്തര സീസണില്‍ നിശ്ചിത എണ്ണം രഞ്ജി മത്സരങ്ങളും മറ്റു മത്സരങ്ങളും കളിക്കുന്ന താരങ്ങളെ മാത്രമേ ഇനി ടീമില്‍ ഉള്‍പ്പെടുത്താവു എന്നായിരുന്നു നിബന്ധന. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പണം മുന്നില്‍വച്ചുള്ള ഓഫറും. എന്നാല്‍ ഈ ഓഫറിന് വഴങ്ങി യുവനിര വഴിതെറ്റാതെ ബിസിസിഐ ഉദ്ദേശിക്കുന്ന തരത്തില്‍ നീങ്ങുമോയെന്ന് കണ്ടറിയണം.

logo
The Fourth
www.thefourthnews.in