ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0

ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0

നയന്‍ മോംഗിയയുടെ ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം റാഞ്ചിയില്‍ പ്രത്യക്ഷമായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും അതേ ചടുലത, വേഗത, കൃത്യത, ജഡ്ജ്മെന്റ്...ധ്രുവ് ജൂറല്‍ എന്ന 23കാരനില്‍

1990കളില്‍ സ്റ്റമ്പുകള്‍ക്ക് പിന്നില്‍ സൂക്ഷ്മതയുടേയും കൃത്യതയുടേയും പര്യായമായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ നയന്‍ മോംഗിയയെ ഓർക്കുന്നുണ്ടോ. കരിയറില്‍ 115 ഡിസ്മിസലുകള്‍. കിരണ്‍ മോറെയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ലഭിച്ച പ്രോപ്പർ വിക്കറ്റ് കീപ്പറായിരുന്നു മോംഗിയ.

1996ല്‍ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏക ടെസ്റ്റ്, വേദി ഡല്‍ഹി. ഗ്ലെന്‍ മഗ്രാത്ത്, പോള്‍ റെയ്‌ഫല്‍, പീറ്റർ മക്കിന്റയർ, ബ്രാഡ് ഹോഗ് എന്നിവരെ എട്ട് മണിക്കൂർ പ്രതിരോധിച്ച് 366 പന്തില്‍ നേടിയത് 152 റണ്‍സ്. നയന്‍ മോംഗിയ എന്ന ബാറ്ററെ ഡിഫൈന്‍ ചെയ്ത ഇന്നിങ്സ് കൂടിയായിരുന്നു അത്.

നയന്‍ മോംഗിയ
നയന്‍ മോംഗിയ

നയന്‍ മോംഗിയയുടെ ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം റാഞ്ചിയില്‍ പ്രത്യക്ഷമായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും അതേ ചടുലത, വേഗത, കൃത്യത, ജഡ്ജ്മെന്റ്...പറഞ്ഞുവരുന്നത് യുവതാരം ധ്രുവ് ജൂറലിനെക്കുറിച്ചാണ്.

മോംഗിയക്ക് ശേഷം ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞ ഇന്ത്യയ്ക്ക് ധോണിയുടെ വരവ് വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരുടെ പട്ടികയില്‍ ധോണി മുന്നില്‍ തന്നെ ഉണ്ടായിരിക്കാം. പക്ഷേ, വൈറ്റ് ബോള്‍ ഫോർമാറ്റിന് അനുയോജ്യമായിരുന്ന ധോണി ശൈലിയെ ബിസിസിഐ ടെസ്റ്റിലേക്ക് പറിച്ചുനടുകയായിരുന്നു. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നിലെ ധോണി മികവ് ബാറ്റിങ്ങില്‍ പ്രതിഫലിച്ചോയെന്നത് ചോദ്യമാണ്.

ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0
'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്
റിഷഭ് പന്ത്
റിഷഭ് പന്ത്

ധോണിക്കാലത്തിന് ശേഷം റിഷഭ് പന്ത്. കേവലം 33 മത്സരങ്ങളില്‍ നിന്ന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ പന്തിനായി. ഏകദിനത്തിലും ട്വന്റി20യിലും പന്തിന്റെ ബ്രില്യന്‍സ് ടെസ്റ്റ് വെച്ച് അളക്കുമ്പോള്‍ പിന്നിലാണ്. ഗാബയൊക്കെ ഉദാഹരണമാണല്ലോ. വാഹനാപകടം വില്ലനായ കരിയറിന് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് പന്ത്. ഫൂട്ട്‌വർക്കിന് പേരുകേട്ട പന്തിന് കാലിന്റെ പരുക്ക് എങ്ങനെ അതിജീവിക്കാനാകുമെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.

പന്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍, കെ എസ് ഭരത് എന്നിവരെ ഇന്ത്യ പരീക്ഷിച്ചു. രാഹുലിനെ ഇനി വിക്കറ്റ് കീപ്പറായി പരിഗണിക്കില്ലെന്നാണ് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഭരതിന്റെ സംഭാവന വിക്കറ്റ് കീപ്പിങ്ങിലേക്ക് മാത്രം ചുരുങ്ങിയെന്നതാണ് പോരായ്മ. ഇവിടെയാണ് ജൂറലിന്റെ സാധ്യതകള്‍ തുറന്നതും അത് ഉപയോഗിക്കാന്‍ കഴിഞ്ഞതും.

ധ്രുവ് ജൂറല്‍
ധ്രുവ് ജൂറല്‍

അരങ്ങേറ്റ മത്സരത്തില്‍ അർധ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ വീണു. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 90 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്സിനെ കരക്കടുപ്പിക്കാനുമായി. ഈ കരക്കടുപ്പിച്ച ഇന്നിങ്സിനെക്കുറിച്ചാണ് പറയാനുള്ളത്, ഇവിടെയാണ് മോംഗിയയുടെ 152 റണ്‍സ് ഇന്നിങ്സുമായി ജൂറലിന്റെ റിസംബ്ലന്‍സ്.

177-7 എന്ന സാഹചര്യത്തിലാണ് ഉത്തരവാദിത്തത്തിന്റെ ബാറ്റണ്‍ 23കാരന്റെ ബാറ്റിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിലേക്കുള്ള ദൂരം 176 റണ്‍‌സായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ചുള്ള പോരാട്ടത്തിനായുള്ള തയാറെടുപ്പ് തന്റെ ഉറക്കം കെടുത്തിയെന്നായിരുന്നു ജൂറല്‍ വെളിപ്പെടുത്തിയത്.

ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0
ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
ധ്രുവ് ജൂറല്‍
ധ്രുവ് ജൂറല്‍

ഉറക്കം കെടുത്തിയ ഉത്തരവാദിത്തം കളത്തില്‍ പ്രതിഫലിപ്പിക്കാന്‍ ജൂറലിനായി. 149 പന്തുകള്‍ നേരിട്ട റെസിലിയന്‍സ്, 90 റണ്‍സ് സംഭാവന. ഓരോ ദിനവും വിണ്ടുകീറി അകലുന്ന റാഞ്ചിയിലെ വിക്കറ്റില്‍ ടോം ഹാർട്ട്ലിയുടേയും ബഷീറിന്റേയും ജോ റൂട്ടിന്റേയും പ്രലോഭിപ്പിക്കുന്ന പന്തുകളെ പോലും അവഗണിച്ച ഇന്നിങ്സ്. മെറിറ്റിനനുസരിച്ച് പന്തുകളെ നേരിട്ട് പോരാടി നേടിയ 90 റണ്‍സിന് സെഞ്ചുറിയേക്കാള്‍ അഴകുണ്ടായിരുന്നെന്നാണ് ആരാധകർ പാടിയത്.

റാഞ്ചിയില്‍ ജൂറല്‍ മികവ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചതോടെ ഇനി സ്റ്റമ്പിന് പിന്നില്‍ ആരായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു

ഇനി വിക്കറ്റ് കീപ്പിങ്ങിലേക്ക്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ ത്രയത്തെ നേരിടാന്‍ ഇന്ത്യയിലെത്തുന്ന ലോകോത്തര ബാറ്റർമാർക്ക് പോലും കഴിയാറില്ല. കാരണം, മൂവരുടേയും പന്തുകള്‍ പലപ്പോഴും അപ്രതീക്ഷിതമാകും. ബാറ്ററിന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിക്കുന്ന പന്തുകള്‍. എന്നാല്‍ ജൂറലിന്റെ കണക്കൂകൂട്ടലുകള്‍ റാഞ്ചിയില്‍ പിഴച്ചത് വിരളമായിട്ടായിരുന്നു. വേരിയേഷനുകളാല്‍ സമ്പന്നമായ അശ്വിന്‍, ക്വിക്ക് സ്പിന്നിന് പേരുകേട്ട ജഡേജ, പ്രവചനാതീതമായ കുല്‍ദീപ്, മൂവരേയും കൈപ്പിടിയിലൊതുക്കാന്‍ ജൂറലിന് അനായാസം സാധിച്ചു.

ധ്രുവ് ജൂറല്‍ ആന്‍ഡേഴ്സണിന്റെ ക്യാച്ചെടക്കുന്നു
ധ്രുവ് ജൂറല്‍ ആന്‍ഡേഴ്സണിന്റെ ക്യാച്ചെടക്കുന്നു

കൈപ്പിടിയിലൊതുക്കുന്നതിലെ കൃത്യത മാത്രമല്ല ജൂറലിനെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റിന് പിന്നിലെ ചടുലതയും കൂടിയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രണ്ടാം ഇന്നിങ്സില്‍ ആന്‍ഡേഴ്സണിന്റെ പുറത്താകലിന് വഴിവെച്ച ക്യാച്ചും രാജ്കോട്ട് ടെസ്റ്റിലെ ബെന്‍ ഡക്കറ്റിന്റെ റണ്ണൗട്ടും. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ആന്‍ഡേഴ്സിന് അടിമുടി പിഴച്ചു. താരത്തിന്റെ ഹിപ്പിലിടിച്ച പന്ത് പിന്നീട് ബാറ്റിലുരസി പിന്നിലേക്ക്, റിവേഴ്സ് സ്വീപ്പിന് അനുസരിച്ച് ഇടത്തേക്ക് ചുവടുവെച്ച് ജൂറല്‍ നേർ വിപരീത ദിശയിലേക്ക് ഡൈവ് ചെയ്ത് പന്ത് വലം കയ്യിലൊതുക്കി, ക്ലെവർ വർക്ക്.

ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0
യോദ്ധാക്കളെ വീഴ്ത്തിയ റോയല്‍ ശോഭന; ചിന്നസ്വാമിയിലെ പെരിയ സക്സസ്
ബെന്‍ ഡക്കറ്റിനെ റണ്ണൗട്ടാക്കുന്ന ജൂറല്‍
ബെന്‍ ഡക്കറ്റിനെ റണ്ണൗട്ടാക്കുന്ന ജൂറല്‍

റാഞ്ചിയില്‍ ജൂറല്‍ മികവ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചതോടെ ഇനി സ്റ്റമ്പിന് പിന്നില്‍ ആരായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ പന്താണെങ്കിലും ജൂറലിന്റെ സാധ്യതകള്‍ മായുന്നില്ല. അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശർമയും ജൂറലിന് കൊടുക്കുന്ന പിന്തുണയും സ്വാതന്ത്ര്യവും.

logo
The Fourth
www.thefourthnews.in