ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത്  ബ്രിജ് ഭൂഷന്റെ അനുയായി; സഞ്ജയ് സിങ്ങിന് അനായാസ വിജയം

ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് ബ്രിജ് ഭൂഷന്റെ അനുയായി; സഞ്ജയ് സിങ്ങിന് അനായാസ വിജയം

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്

ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ തലവനായി ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായ സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയാണ് വിജയം.

ഉത്തർ പ്രദേശ് ഗുസ്തി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി സഞ്ജയ് സിങ് പ്രവർത്തിച്ചിട്ടുണ്ട്. 2019 മുതല്‍ ഡബ്ല്യുഎഫ്ഐയുടെ എക്സിക്യൂട്ടീവ് അംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പരാജയപ്പെട്ടു. സീനിയർ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി ജനറല്‍, ട്രഷറർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, അഞ്ച് എക്സിക്യൂട്ടീവ് മെമ്പർമാർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത്  ബ്രിജ് ഭൂഷന്റെ അനുയായി; സഞ്ജയ് സിങ്ങിന് അനായാസ വിജയം
തോല്‍പ്പിച്ചത് മധ്യനിര തന്നെ; ക്രെഡിറ്റ് പ്രോട്ടിയാസ് പേസ് ത്രയത്തിന്

ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട് എന്നിവരായിരുന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നത്. ബ്രിജ് ഭൂഷണിന്റെ അടുത്ത അനുയായികള്‍ക്ക് മത്സരിക്കാനുള്ള അവസരമില്ലാതിരുന്നതിനാല്‍ മകന്‍ പ്രതീക്, മരുമകന്‍ വിശാല്‍ സിങ് എന്നിവർക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അനുയായിയായ സഞ്ജയ് സിങ്ങിന് മത്സരിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.

ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫെഡറേഷനുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സഞ്ജയ് സിങ് പ്രഖ്യാപിച്ചിരുന്നു. ഡബ്ല്യുഎഫ്ഐയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ ജൂലൈയിലാണ് ആരംഭിച്ചത്. എന്നാല്‍ ഫെഡറേഷനെതിരായ കേസ് മൂലം തിരഞ്ഞെടുപ്പ് നീണ്ടുപോകുകയും ഡബ്ല്യുഎഫ്ഐയെ അന്താരാഷ്ട്ര ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in