'വ്യക്തിഗത നേട്ടമല്ല, ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ എത്തിക്കണം'; ബെംഗളൂരു മാനേജ്മെന്റിനെതിരെ റായുഡു

'വ്യക്തിഗത നേട്ടമല്ല, ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ എത്തിക്കണം'; ബെംഗളൂരു മാനേജ്മെന്റിനെതിരെ റായുഡു

തുടർച്ചയായ 17-ാം സീസണിലും കിരീടം നേടാന്‍ ബെംഗളൂരുവിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് റായുഡുവിന്റെ പ്രതികരണം

ലോകോത്തര താരങ്ങളുടെ നീണ്ട നിരയുണ്ടായിട്ടും 17 സീസണുകളിലായി ഒരു തവണ പോലും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്. ഐപിഎല്ലില്‍ ആറ് തവണ കിരീടം സ്വന്തമാക്കയിട്ടുള്ള അമ്പട്ടി റായുഡു ബെംഗളൂരു മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണിപ്പോള്‍.

''വർഷങ്ങളായി ബെംഗളൂരുവിനെ പിന്തുണയ്ക്കുന്ന ആരാധകർക്കൊപ്പമാണ് എന്റെ ഹൃദയം. മാനേജ്മെന്റും നേതൃത്വവും വ്യക്തിഗതനേട്ടങ്ങള്‍ക്ക് മുകളിലായി ടീമിനെ പരിഗണിച്ചിരുന്നെങ്കില്‍ നിരവധി കിരീടങ്ങള്‍ ബെംഗളൂരു നേടിയേനെ. എത്ര മികച്ച താരങ്ങളെയാണ് ബെംഗളൂരു വിട്ടുകളഞ്ഞത്. ടീമിന്റെ താല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന താരങ്ങളെ എത്തിക്കാന്‍ നിങ്ങള്‍ സമ്മർദം ചെലുത്തൂ. വരാനിരിക്കുന്ന താരലേലത്തില്‍ ഒരു പുതിയ അധ്യായം കുറിക്കാനാകും''-റായുഡു പറഞ്ഞു.

ഇതാദ്യമായല്ല റായുഡു ബെംഗളൂരു മാനേജ്മെന്റിനെതിരെ വിമർശനവുമായി രംഗത്തത്തുന്നത്.

"ബെംഗളൂരുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പറയാന്‍ പാഷന്റേയും ആഘോഷത്തിന്റേയും കാര്യമാണുള്ളത്. കിരീടങ്ങളില്ല. പ്ലേ ഓഫിലെത്തിയതുകൊണ്ട് മാത്രം ട്രോഫി ലഭിക്കില്ല. ചെന്നൈയെ പരാജയപ്പെടുത്തിയതുകൊണ്ട് ട്രോഫി സ്വന്തമാക്കാനാകില്ല," റായുഡു പറഞ്ഞു.

'വ്യക്തിഗത നേട്ടമല്ല, ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ എത്തിക്കണം'; ബെംഗളൂരു മാനേജ്മെന്റിനെതിരെ റായുഡു
ടി 20: ചരിത്രം കുറിച്ച് അമേരിക്ക, ബംഗ്ലാദേശിനെതിരെ രണ്ടാം ജയം, പരമ്പര പിടിച്ചെടുത്തു

"സീസണിന്റെ തുടക്കത്തില്‍ എട്ടില്‍ മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. സമ്മർദ സാഹചര്യങ്ങളില്‍ ബെംഗളൂരുവിനായി ആരാണ് ബാറ്റ് ചെയ്യാറുള്ളത്, യുവതാരങ്ങളും ദിനേഷ് കാർത്തിക്കും. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കരുതപ്പെടുന്ന ലോകോത്തര താരങ്ങളെവിടെ. അവരെല്ലാം ഡ്രെസിങ് റൂമിലായിരിക്കും. ഇതാണ് കഴിഞ്ഞ 16 സീസണുകളായുള്ള ബെംഗളൂരുവിന്റെ അവസ്ഥ," റായുഡു സ്റ്റാർ സ്പോർട്‍‌സിലെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.

"ടീം സമ്മർദത്തിലാകുമ്പോള്‍ വലിയ താരങ്ങളുണ്ടാകില്ല, യുവതാരങ്ങള്‍ മാത്രമാണുള്ളത്. ലോകോത്തര താരങ്ങളെല്ലാം മുന്‍നിരയില്‍ കളത്തിലെത്തി ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് മടങ്ങന്നു. ഇത്തരം ശൈലിയുള്ള ടീമുകള്‍ക്ക് വിജയിക്കാനാകില്ല. ഇതിനാലാണ് ബെംഗളൂരുവിന് കിരീടം നേടാന്‍ കഴിയാതെ പോകുന്നത്," റായുഡു കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in