ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രേയസും രാഹുലും തിരിച്ചെത്തി, സഞ്ജു റിസര്‍വ് താരം

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രേയസും രാഹുലും തിരിച്ചെത്തി, സഞ്ജു റിസര്‍വ് താരം

സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലിനെ ഒഴിവാക്കി. വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയും പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മയാണ് ടീമിലെ പുതുമുഖം

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്നു മുക്തരായി ഓപ്പണര്‍ കെഎല്‍ രാഹുലും മധ്യനിര താരം ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലിനെ ഒഴിവാക്കി. വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയും പരിഗണിച്ചില്ല. മലയാളി താരം സഞ്ജു സാംസണിനെ റിസര്‍വ് നിരയിലാണ് ഉള്‍പ്പെടുത്തിയത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ തിളങ്ങിയ യുവതാരം തിലക് വര്‍മയാണ് ഏഷ്യാ കപ്പ് ടീമിലെ പുതുമുഖം.

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രേയസും രാഹുലും തിരിച്ചെത്തി, സഞ്ജു റിസര്‍വ് താരം
ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താം, അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ സ്‌ക്വാഡിനെയാണ് ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചത്. രാഹുല്‍ വിക്കറ്റിനു പിന്നില്‍ സ്ഥാനം ഉറപ്പാക്കിയപ്പോള്‍ സഞ്ജുവിനു പകരം ഇഷാനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. ശ്രേയസ് മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകുമെന്നു കരുതിയ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സൂര്യയ്ക്ക് പക്ഷേ പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകുമോയെന്നു സംശയമാണ്.

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രേയസും രാഹുലും തിരിച്ചെത്തി, സഞ്ജു റിസര്‍വ് താരം
കാവേരി തര്‍ക്കം: മണ്ടിയയില്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജെഡിഎസും ബിജെപിയും, ബുധനാഴ്ച സര്‍വകക്ഷി യോഗം

രോഹിതിനൊപ്പം ഓപ്പണറായി ശുഭ്മാന്‍ ഗില്ലിലാണ് ബിസിസിഐ വിശ്വാസമര്‍പ്പിച്ചത്. ഇതോടെ യുവതാരം യശ്വസി ജയ്‌സ്വാളിന് പുറത്തുപോകേണ്ടി വന്നു. മൂന്നാം നമ്പരില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി, നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, അഞ്ചാമനായി ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ആറാമനായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും സ്ഥാനം നിലനിര്‍ത്തി. ഇതോടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ ഇഷാനും സൂര്യയും ഏറെ പാടുപെടും.

സ്പിന്‍ വിഭാഗം ജഡേജയും പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്നാണ് കൈാര്യം ചെയ്യുക. ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം യുവതാരം പ്രസിദ്ധ് കൃഷ്ണയും ഇടംപിടിച്ചു. സഞ്ജു സാംസണ്‍ മാത്രമാണ് റിസര്‍വ് നിരയിലുള്ള ഏക താരം. ഓഗസ്റ്റ് 30 നാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2 നു പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ , ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎല്‍ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്‌, പ്രസിദ് കൃഷ്ണ. സഞ്ജു സാംസണ്‍(റിസര്‍വ് താരം).

logo
The Fourth
www.thefourthnews.in