ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍

ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍

മൈതാനത്ത് കളിയുടെ സന്ദർഭം അനുസരിച്ച് ബാബറിന് തീരുമാനങ്ങളെടുക്കാനാകില്ലെന്നാണ് എല്ലാവരും ഓരേ സ്വരത്തില്‍ ഉയർത്തുന്ന വമർശനം

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ബാബർ അസം പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് പിന്മാറിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാന്‍ റമീസ് രാജയില്‍ നിന്നും അടുത്ത വൃത്തങ്ങളില്‍ നിന്നും ബാബർ നിർദേശങ്ങള്‍ തേടുന്നതായും പാകിസ്താനിലെ കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലിവിഷന്‍ ചാനലായ ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സമയത്ത് റമീസ് രാജയും ബാബറും ദീർഘ സംഭാഷണത്തില്‍ ഏർപ്പെട്ടിരുന്നു.

പാകിസ്താന്റെ ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തില്‍ കടുത്ത വിമർശനങ്ങള്‍ ഉയരുന്നതിനോട് ബാബർ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. "എല്ലാവർക്കും അവരവരുടേതായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ട്. പറയുന്ന കാര്യങ്ങളിലും വ്യത്യസ്തതയുണ്ടാകും. അയാള്‍ ഇങ്ങനെയാകണം അങ്ങനെയാകണം എന്നെല്ലാം അഭിപ്രായപ്പെടും. ആർക്കെങ്കിലും എനിക്ക് ഉപദേശം നല്‍കണമെങ്കില്‍, നേരിട്ടാകാം. ടിവിയിലൂടെ നിർദേശങ്ങള്‍ പറയുന്നത് എളുപ്പമുള്ള കാര്യമാണ്. എനിക്ക് ഉപദേശം നല്‍കാനായി എന്റെ നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതിയാകും," ബാബർ പറഞ്ഞു.

ലോകകപ്പിലെ തോല്‍വികള്‍ മാത്രമല്ല ബാബർ നേരിടുന്ന വിമർശനങ്ങള്‍ക്ക് കാരണം

ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍
CWC2023| സെമി കാണാന്‍ സാധ്യത .01 ശതമാനം മാത്രം; അസാധ്യമായത് സാധ്യമാക്കുമോ പാകിസ്താന്‍?

നിരീക്ഷകർ കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ഒരു ടീമല്ലെങ്കിലും ലോകകപ്പില്‍ അവസാന നാലില്‍ പാകിസ്താനെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നാല് തോല്‍വികള്‍ പാകിസ്താന്റെ സാധ്യതകളെ തല്ലിക്കെടുത്തി. അഫ്ഗാനിസ്താനോടേറ്റ പരാജയമായിരുന്നു പാകിസ്താന് അപ്രതീക്ഷിതമായത്. പിന്നീട് ബംഗ്ലാദേശിനേയും ന്യൂസിലന്‍ഡിനേയും കീഴടക്കി തിരിച്ചുവരവിന്റെ പാതയിലെത്തിയെങ്കിലും സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാബറും കൂട്ടരും അത്ഭുതങ്ങള്‍ കാട്ടേണ്ടി വരും.

ലോകകപ്പിലെ തോല്‍വികള്‍ മാത്രമല്ല ബാബർ നേരിടുന്ന വിമർശനങ്ങള്‍ക്ക് കാരണം. ലോകകപ്പിന് മുന്‍പ് നടന്ന ഏഷ്യ കപ്പിലും പാകിസ്താന് തിളങ്ങാനായിരുന്നില്ല. സൂപ്പർ ഫോറില്‍ അവസാന സ്ഥാനക്കാരായാണ് ടീം ടൂർണമെന്റ് അവസാനിപ്പിച്ചത്. പാകിസ്താന്റെ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ബാബറിന്റെ നായകമികവിനെ ചോദ്യം ചെയ്യുകയാണിപ്പോള്‍.

മൈതാനത്ത് കളിയുടെ സന്ദർഭം അനുസരിച്ച് ബാബറിന് തീരുമാനങ്ങളെടുക്കാനാകില്ലെന്നാണ് എല്ലാവരും ഓരേ സ്വരത്തില്‍ ഉയർത്തുന്ന വമർശനം. ഇതിനിടയില്‍ പാകിസ്താന്‍ ടീമിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്നതായും റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.

logo
The Fourth
www.thefourthnews.in