CWC2023| സെമി കാണാന്‍ സാധ്യത .01 ശതമാനം മാത്രം; അസാധ്യമായത് സാധ്യമാക്കുമോ പാകിസ്താന്‍?

CWC2023| സെമി കാണാന്‍ സാധ്യത .01 ശതമാനം മാത്രം; അസാധ്യമായത് സാധ്യമാക്കുമോ പാകിസ്താന്‍?

കിവികളെ പറപ്പിച്ച് ഇരുപ്പുറപ്പിക്കണമെങ്കില്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ മാത്രം പോരാ പാകിസ്താന്, മറിച്ച് കണക്കിലെ കളികള്‍ കൂടി അറിഞ്ഞിരിക്കണം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ അസാധ്യമായ ലക്ഷ്യം ഇതുവരെ ഒന്നേയുണ്ടായിട്ടുള്ളു. 1992 ക്രിക്കറ്റ് ലോകകപ്പില്‍ മഴദൈവങ്ങള്‍ മുഖംകറുപ്പിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ പടിവാതിലില്‍ നിന്ന് തോല്‍വിയുടെ കണ്ണീര്‍ക്കയത്തിലേക്ക് തള്ളിയിട്ട ലക്ഷ്യം; ഒരു പന്തില്‍ 22 റണ്‍സ്. അത് അസാധ്യമായത് തന്നെയാണ്.

ഇന്ന് ഇപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമും ഏറെക്കുറേ അത്തരമൊരു ലക്ഷ്യം തേടിയാണ് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ സെമിബെര്‍ത്തുകളില്‍ ഒന്ന് സ്വന്തമാക്കാന്‍ അവര്‍ക്ക് ഇന്ന് അസാധ്യമായതിനേ സാധ്യമാക്കിയേ തീരൂ. അന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വിജയസാധ്യത പൂജ്യം ശതമാനമായിരുന്നെങ്കില്‍ പാകിസ്താന് അതല്ല, .01 ശതമാനമുണ്ട്. ആയൊരു നേരിയ സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പാക്പ്പട തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്.

CWC2023| സെമി കാണാന്‍ സാധ്യത .01 ശതമാനം മാത്രം; അസാധ്യമായത് സാധ്യമാക്കുമോ പാകിസ്താന്‍?
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി വിലക്ക്, നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കതിരേ ജയം നേടിയ ന്യൂസിലന്‍ഡ് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് കാലെടത്തുവച്ചുകഴിഞ്ഞു. ആ സ്ഥാനത്ത് നിന്ന് കിവികളെ പറപ്പിച്ച് അവിടെ ഇരുപ്പുറപ്പിക്കണമെങ്കില്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ മാത്രം പോരാ പാകിസ്താന്, മറിച്ച് കണക്കിലെ കളികള്‍ കൂടി അറിഞ്ഞിരിക്കണം.

നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കു പിന്നില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ന്യൂസിലന്‍ഡാണ് നാലാം സഥാനത്ത്. ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ചാല്‍ പാകിസ്താനും 10 പോയിന്റാകും. എന്നാല്‍ 0.743 എന്ന മികച്ച റണ്‍ശരാശരിയുള്ള കിവീസിനെ താഴെയിറക്കാന്‍ അതിലും മികച്ച റണ്‍നിരക്ക് പാകിസ്താന് സ്വന്തമാക്കിയേ തീരൂ. നിലവില്‍ അവര്‍ക്ക് 0.036 ആണ് റണ്‍നിരക്ക്. അത് മെച്ചപ്പെടുത്തി കിവീസിന് മുന്നിലെത്തണമെങ്കലും ബാബര്‍ അസമും സംഘവും ഇന്ന് എങ്ങനെ ജയിക്കണം?

CWC2023| സെമി കാണാന്‍ സാധ്യത .01 ശതമാനം മാത്രം; അസാധ്യമായത് സാധ്യമാക്കുമോ പാകിസ്താന്‍?
CWC2023| അവസാനമത്സരത്തില്‍ തോല്‍വിയെങ്കിലും അഫ്ഗാന്‍ മടങ്ങുന്നത് തലയുയര്‍ത്തി; ദക്ഷിണാഫ്രിക്കന്‍ ജയം അഞ്ചു വിക്കറ്റിന്

മത്സരത്തിലെ ടോസില്‍ തുടങ്ങുന്നു പാകിസ്താന്റെ വെല്ലുവിളികള്‍. ടോസ് ബാബറിന് കിട്ടിയേ തീരൂ കാരണം ആദ്യം ഫീല്‍ഡിങ്ങിന് ഇറങ്ങേണ്ടി വന്നാല്‍ അവിടെ തീരും പാക് പ്രതീക്ഷകളത്രയും. ബാബര്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്താല്‍ ഇതുവരെ ഫോമാകാത്ത എല്ലാ ബാറ്റര്‍മാരും ഇന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തേ മതിയാകൂ. കാരണം 287 റണ്‍സില്‍ കുറഞ്ഞൊരു ജയവും പാകിസ്താനെ കിവീസിന് മുകളില്‍ എത്തിക്കില്ല. തങ്ങളുടെ ബൗളര്‍മാര്‍ക്ക് ആ ലക്ഷ്യം നല്‍കണമെങ്കില്‍ പാക് ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുക തന്നെ വേണം.

ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സ് മാത്രമാണ് നേടുന്നതെങ്കില്‍ ഒരു എക്‌സ്ട്രാ റണ്‍ പോലും വിട്ടുനല്‍കാതെ 10 ഇംഗ്ലീഷ് ബാറ്റര്‍മാരെയും സംപൂജ്യരാക്കി പുറത്താക്കിയാലേ അവര്‍ക്ക് രക്ഷയുള്ളു. 300 റണ്‍സ് നേടിയാല്‍ എതിരാളികളെ 13 റണ്‍സിനും 350 നേടിയാല്‍ 63 റണ്‍സിനും 400 നേടിയാല്‍ 113 റണ്‍സിനും പുറത്താക്കണം. അതിനാല്‍ 400-ല്‍ കുറഞ്ഞൊരു ലക്ഷ്യവും ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയാല്‍ പാകിസ്താനു മുന്നിലില്ല.

ലോകോത്തര പേസ് നിരയെന്ന അവകാശവാദവുമായി ലോകകപ്പിനെത്തിയ പാകിസ്താനെ തങ്ങളുടെ ബൗളിങ് നിരയുടെ പരാജയം തന്നെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്. അതിനാല്‍ ബാബറിന്റെയും മറ്റ് ബാറ്റര്‍മാരുടെയും ലക്ഷ്യം 450ന് മുകളില്‍ മാത്രമാകും. അത്രയും പടുത്തുയര്‍ത്തിയാല്‍ത്തന്നെ ബൗളിങ് നിര അതേ ഫോം തുടര്‍ന്നാല്‍ എല്ലാം വിഫലമാകും.

ഇനി ആദ്യം ബാറ്റിങ് ലഭിച്ചില്ലെങ്കില്‍ എന്തെങ്കിലും പ്രതീക്ഷയുണ്ടോയെന്നു നോക്കിയാല്‍ ഇല്ലെന്നു പറയാനാകില്ല. പക്ഷേ അതിന് ഇംഗ്ലണ്ടിനെ ഏറ്റവും കുറഞ്ഞത് 101 റണ്‍സിനെങ്കിലും പുറത്താക്കണം. കാരണം 283 പന്തുകള്‍ എങ്കിലും ബാക്കിനില്‍ക്കെ ജയിച്ചാലേ പാകിസ്താന് രക്ഷയുള്ളു. അതായത് ഇംഗ്ലണ്ട് നേടുന്ന സ്‌കോര്‍ ഏതായാലും 2.5 ഓവറില്‍ എങ്കിലും ചേസ് ചെയ്യണം. ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ 2.4 ഓവറില്‍ അതായത് 17 പന്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് പരമാവധി 102 റണ്‍സാണ്, അതും എല്ലാ പന്തിലും സിക്‌സര്‍ നേടിയാല്‍.

logo
The Fourth
www.thefourthnews.in