CWC2023| അവസാനമത്സരത്തില്‍ തോല്‍വിയെങ്കിലും അഫ്ഗാന്‍ 
മടങ്ങുന്നത് തലയുയര്‍ത്തി; ദക്ഷിണാഫ്രിക്കന്‍ ജയം അഞ്ചു വിക്കറ്റിന്

CWC2023| അവസാനമത്സരത്തില്‍ തോല്‍വിയെങ്കിലും അഫ്ഗാന്‍ മടങ്ങുന്നത് തലയുയര്‍ത്തി; ദക്ഷിണാഫ്രിക്കന്‍ ജയം അഞ്ചു വിക്കറ്റിന്

ലോകകപ്പില്‍ വന്‍ അട്ടിമറികളാണ് അഫ്ഗാന്‍ നടത്തിയത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളെ മിന്നുന്ന പ്രകടനത്തോടെ ആണ് അഫ്ഗാന്‍ പരാജപ്പെടുത്തിയത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിട്ടും മികച്ച പോരാട്ടം കാഴ്ചവച്ച് ആരാധകരുടെ മനംകവര്‍ന്ന് അഫ്ഗാനിസ്താന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് അഫ്ഗാന്‍ പരാജയപ്പെട്ടത്.

ലോകകപ്പില്‍ വന്‍ അട്ടിമറികളാണ് അഫ്ഗാന്‍ നടത്തിയത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളെ മിന്നുന്ന പ്രകടനത്തോടെ ആണ് അഫ്ഗാന്‍ പരാജപ്പെടുത്തിയത്.

CWC2023| അവസാനമത്സരത്തില്‍ തോല്‍വിയെങ്കിലും അഫ്ഗാന്‍ 
മടങ്ങുന്നത് തലയുയര്‍ത്തി; ദക്ഷിണാഫ്രിക്കന്‍ ജയം അഞ്ചു വിക്കറ്റിന്
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി വിലക്ക്, നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

ഇന്ന് തങ്ങളുടെ അവസാന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിയ്ക്കായി ഓപ്പണര്‍മാരായ ക്വിന്റന്‍ ഡിക്കോക്കും (41) ടെംബ ബാവുമ (23)യും മികച്ച തുടക്കം നല്‍കി. ഇവരുടെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം റാസി വാന്‍ദെര്‍ ദസെനും മര്‍ക്കാറവും ചേര്‍ന്ന് വിജയലക്ഷ്യത്തിലേക്ക് കൂടുതല്‍ ടീമിനെ അടുപ്പിച്ചു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ദസെന്‍ (75) ഒരുവശത്ത് നിലയുറപ്പിച്ചു. ഫെലുക്വായോ 39 റണ്‍സുമായി ദസെന് മികച്ച പിന്തുണ നല്‍കി. റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ പുറത്താകാതെ നിന്ന് മധ്യനിര താരം അസ്മത്തുള്ള ഒമര്‍സായിയുടെ മികച്ച ബാറ്റിങ്ങാണ് അഫ്ഗാനിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

107 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതമാണ് അസ്മത്തുള്ള 97 റണ്‍സുമായി പുറത്താകാതെ നിന്നത്. മധ്യനിരതാരം റഹ്‌മത്ത് ഷാ(26), വാലറ്റതാരം നൂര്‍ അഹമ്മദ്(26), ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്(25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇബ്രാഹിം സദ്രാന്‍ 15 റണ്‍സ് നേടി പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പത്തോവറില്‍ 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെറാള്‍ഡ് കോട്സെയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരും ഒരു വിക്കറ്റുമായി ആന്‍ഡിലെ ഫെഹ്ലുക്വായോയും മികച്ച പിന്തുണ നല്‍കി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in