വാട്ട് എ ക്യാച്ച്; അത്യുഗ്രന്‍ ക്യാച്ചുമായി ബോൾ ബോയ്, ഓടിയെത്തി കെട്ടിപ്പിടിച്ച് കിവി താരം കോളിന്‍ മണ്‍റോ, വീഡിയോ വൈറല്‍

വാട്ട് എ ക്യാച്ച്; അത്യുഗ്രന്‍ ക്യാച്ചുമായി ബോൾ ബോയ്, ഓടിയെത്തി കെട്ടിപ്പിടിച്ച് കിവി താരം കോളിന്‍ മണ്‍റോ, വീഡിയോ വൈറല്‍

ഇസ്ലാമാബാദ് യുണൈറ്റഡും പെഷവാര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബൗണ്ടറിക്കപ്പുറം അത്യുഗ്രന്‍ ക്യാച്ചുമായി ബോള്‍ ബോയ്. തകര്‍പ്പന്‍ ഡൈവിങ് ക്യാച്ച് കണ്ട് തൊട്ടരുകിലുണ്ടായിരുന്ന കിവി താരം കോളിന്‍ മണ്‍റോ ബോള്‍ ബോയിയെ കെട്ടിപ്പിടിച്ചു പൊക്കിയുയര്‍ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇതേ ബോള്‍ ബോയ് ഒരുതവണ ക്യാച്ച് മിസാക്കിയപ്പോള്‍ എത്തരത്തിലാണ് ക്യാച്ച് എടുക്കേണ്ടതെന്ന് മണ്‍റോ പറഞ്ഞു കൊടുത്തിരുന്നു. ഇതു കഴിഞ്ഞ് അല്‍പനേരത്തിനു ശേഷമാണ് ബോള്‍ ബോയിയുടെ അത്യൂഗ്രന്‍ ക്യാച്ച്.

വാട്ട് എ ക്യാച്ച്; അത്യുഗ്രന്‍ ക്യാച്ചുമായി ബോൾ ബോയ്, ഓടിയെത്തി കെട്ടിപ്പിടിച്ച് കിവി താരം കോളിന്‍ മണ്‍റോ, വീഡിയോ വൈറല്‍
14 വർഷം, ഇതിഹാസങ്ങളെ പിന്നിലാക്കിയ റെക്കോഡുകള്‍; അശ്വിന്‍ 100-ാം ടെസ്റ്റിനൊരുങ്ങുമ്പോള്‍

ഇസ്ലാമാബാദ് യുണൈറ്റഡും പെഷവാര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഇസ്ലാമാബാദ് പേസര്‍ ഫഹീം അഷ്റഫിന്റെ പന്തിലാണ് സാല്‍മിയുടെ അമേര്‍ ജമാല്‍ സിക്‌സ് നേടിയത്. ഈ സിക്‌സ് ബൗണ്ടറി റോപ്പിനപ്പുറം നിന്ന ബോള്‍ ബോയ് ഡൈവ് ചെയ്ത് കൈയിലൊതുക്കുകയായിരുന്നു.

വാട്ട് എ ക്യാച്ച്; അത്യുഗ്രന്‍ ക്യാച്ചുമായി ബോൾ ബോയ്, ഓടിയെത്തി കെട്ടിപ്പിടിച്ച് കിവി താരം കോളിന്‍ മണ്‍റോ, വീഡിയോ വൈറല്‍
'ഫൺ-സ്പിൻ വീൽ'; ചാഹലിനെ ചുമലിൽ എടുത്ത് വട്ടംകറക്കി ഗുസ്തിതാരം സംഗീത ഫോഗാട്ട്‌, വീഡിയോ വൈറൽ

ഇതേപന്തിനായി ഓടിയെത്തിയ മണ്‍റോ ബോള്‍ബോയിലുടെ മുകളിലൂടെ ചാടിയാണ് അപ്പുറത്തേക്ക് കടന്നത്. 196/4 എന്ന സ്‌കോറിന് ശേഷം പെഷവാര്‍ സാല്‍മിയെ 167/9 ലേക്ക് ഒതുക്കി ഇസ്ലാമാബാദ് യുണൈറ്റഡ് മത്സരം വിജയിച്ചു. ഷദാബ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്.

logo
The Fourth
www.thefourthnews.in