'ലോകകപ്പിന് തലൈവരുമുണ്ടാകും'; രജനീകാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ബിസിസിഐ

'ലോകകപ്പിന് തലൈവരുമുണ്ടാകും'; രജനീകാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ബിസിസിഐ

നേരത്തെ അമിതാഭ് ബച്ചനും സച്ചിന്‍ തെണ്ടുല്‍ക്കറിനും ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കിയിരുന്നു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന് മുന്നോടിയായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ടിക്കറ്റ് നല്‍കിയത്. നേരത്തെ അമിതാഭ് ബച്ചനും സച്ചിന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കിയിരുന്നു.

സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസമാണ് രജനീകാന്തെന്ന് വിശേഷിപ്പിച്ച് കൊണ്ട് ബിസിസിഐയാണ് എക്‌സ് അക്കൗണ്ടിലൂടെ ടിക്കറ്റ് നല്‍കിയ കാര്യം അറിയിച്ചത്.

''വ്യക്തിപ്രഭാവത്തിന്റെയും സിനിമാറ്റിക് മിഴിവിന്റെയും മൂര്‍ത്തീഭാവമായ രജനീകാന്തിന് ബിസിസിഐ സെക്രട്ടറി ജയ്ഷാ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി ദശലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ മുദ്രപതിപ്പിച്ച ഇതിഹാസ താരം. 2023ലെ ലോകകപ്പിലെ വിശിഷ്ടാതിഥിയായി തലൈവരുടെ അനുഗ്രഹമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഏറ്റവും വലിയ ക്രിക്കറ്റ് കാഴ്ചകള്‍ക്ക് ശോഭയുണ്ടാകുമെന്നും ഞങ്ങള്‍ സന്തോഷത്തോടെ അറിയിക്കുന്നു''- ബിസിസിഐ എക്‌സില്‍ കുറിച്ചു.

'ലോകകപ്പിന് തലൈവരുമുണ്ടാകും'; രജനീകാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ബിസിസിഐ
ധരംശാല ഗ്രൗണ്ടിലെ പുല്ലുകളില്‍ ഫംഗസ് ബാധ; ആശങ്ക, കണ്ടെത്തിയത് ലോകകപ്പിന് മുന്നോടിയായി ഐസിസി സംഘം നടത്തിയ പരിശോധനയില്‍

ആതിഥേയത്വം വഹിക്കുന്ന പരിപാടികളില്‍ വിഐപി പരിഗണന നല്‍കികൊണ്ട് ബിസിസിഐ ഉപയോഗിക്കുന്ന ഒരു പ്രൊമോഷന്‍ തന്ത്രമാണ് ഗോള്‍ഡന്‍ ടിക്കറ്റുകള്‍. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കം കുറിക്കുന്നത്. 10 വേദികളിലായി 48 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 14നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.

logo
The Fourth
www.thefourthnews.in