കോഹ്ലിയെ അറിയാത്ത റൊണാള്‍ഡോ! 'പൊങ്കാല'യില്‍നിന്ന് രക്ഷിച്ചത് ഗൂഗിള്‍ ഫോട്ടോ

കോഹ്ലിയെ അറിയാത്ത റൊണാള്‍ഡോ! 'പൊങ്കാല'യില്‍നിന്ന് രക്ഷിച്ചത് ഗൂഗിള്‍ ഫോട്ടോ

2014ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നിസ് താരം മരിയ ഷറപ്പോവ സമൂഹ മാധ്യമങ്ങളില്‍ വിമർശനം നേരിട്ടിരുന്നു

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയോട് വിരാട് കോഹ്ലിയെക്കുറിച്ചുള്ള ആദ്യ ചോദ്യത്തിന് 'ആര്' എന്നായിരുന്നു മറുപടി. യുട്യൂബറായ സ്പീഡായിരുന്നു മുന്‍താരത്തിനോട് കോഹ്ലിയെക്കുറിച്ച് ചോദിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാള്‍, സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേർ ഫോളോ ചെയ്യുന്ന നാലാമത്തെ കായികതാരം, എങ്ങനെ കോഹ്ലിയെ ഒരാള്‍ അറിയാതിരിക്കുമെന്ന ചോദ്യം എല്ലാവരിലുമുണ്ടാകും.

കോഹ്ലിയെ അറിയാത്ത റൊണാള്‍ഡോ! 'പൊങ്കാല'യില്‍നിന്ന് രക്ഷിച്ചത് ഗൂഗിള്‍ ഫോട്ടോ
അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

ഇതിന് സമാനമായൊരു സംഭവം 2014ലും നടന്നിട്ടുണ്ട്. അന്ന് റൊണാള്‍ഡോയുടെ സ്ഥാനത്ത് ടെന്നിസ് താരം മരിയ ഷറപ്പോവയായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞതിന് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ അന്ന് ഷറപ്പോവ നേരിട്ടിരുന്നു.

എന്നാല്‍ റൊണാള്‍ഡോയ്ക്ക് അത്തരത്തില്‍ വലിയ പ്രശ്നങ്ങളിലേക്ക് പോകേണ്ടി വന്നില്ലെന്നാണ് സ്പീഡിനൊപ്പമുള്ള വീഡിയോ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. സ്പീഡ് കോഹ്ലിയുടെ ചിത്രം കാണിച്ചതോടെ റൊണാള്‍ഡോയ്ക്ക് ആളെ മനസിലായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിനുശേഷം ട്വന്റി20യിലേക്ക് മടങ്ങാനൊരുങ്ങുകയാണ് കോഹ്ലി. അഫ്ഗാനിസ്താനെതിരെ ഇന്ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കോഹ്ലി കളിക്കും. 2022 ട്വന്റി20 ലോകകപ്പിന് ശേഷം ആദ്യമയാണ് കോഹ്ലി ഫോർമാറ്റിലേക്ക് മടങ്ങിയെത്തുന്നത്. കോഹ്ലിക്ക് പുറമെ നായകന്‍ രോഹിത് ശർമയും പരമ്പരയിലുണ്ട്. കോഹ്ലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലായിരിക്കാം മൂന്നാം നമ്പറില്‍ കളത്തിലെത്തുക.

logo
The Fourth
www.thefourthnews.in