CWC2023| ലങ്കന്‍ കണ്ണീർ, ലോകകപ്പില്‍നിന്ന് പുറത്ത്; ബംഗ്ലാദേശ് വിജയം മൂന്ന് വിക്കറ്റിന്

CWC2023| ലങ്കന്‍ കണ്ണീർ, ലോകകപ്പില്‍നിന്ന് പുറത്ത്; ബംഗ്ലാദേശ് വിജയം മൂന്ന് വിക്കറ്റിന്

ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദശിന് മൂന്ന് വിക്കറ്റ് ജയം. ലങ്ക ഉയർത്തിയ 280 റണ്‍സ് വിജയലക്ഷ്യം 53 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് മറികടന്നത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റൊ (90), ഷാക്കിബ് അല്‍ ഹസന്‍ (82) എന്നിവരാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. തോല്‍വിയോടെ ശ്രീലങ്ക ടൂർണമെന്റില്‍ നിന്ന് പുറത്തായി.

ശ്രീലങ്ക ഉയർത്തിയ 280 റണ്‍സ് വിജയലക്ഷ്യം പിന്തുടവെ ബംഗ്ലാദേശ് ഓപ്പണർമാരായ തന്‍സിദ് ഹസന്‍ (9), ലിറ്റണ്‍ ദാസ് (23) എന്നിവരെ ദില്‍ഷന്‍ മധുശങ്ക പവർപ്ലേയ്ക്കുള്ളില്‍ തന്നെ മടക്കി. എന്നാല്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും നായകന്‍ ഷാക്കിബ് അല്‍ ഹസനും ചേർന്ന് ബംഗ്ലാദേശിനെ തകർച്ചയിലേക്ക് വീഴാതെ കരകയറ്റി. രണ്ടാം വിക്കറ്റില്‍ 169 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

CWC2023| ലങ്കന്‍ കണ്ണീർ, ലോകകപ്പില്‍നിന്ന് പുറത്ത്; ബംഗ്ലാദേശ് വിജയം മൂന്ന് വിക്കറ്റിന്
CWC2023 | ആര്‍ക്കും വിക്കറ്റുമില്ല, റണ്‍ഔട്ടുമല്ല, ഏഞ്ചലോ മാത്യൂസ് പുറത്തായത് എങ്ങനെ? അപൂര്‍വ ഔട്ടില്‍ വിവാദം

ഷാക്കിബിനേയും ഷാന്റോയേയും വേഗത്തില്‍ മടക്കി ഏഞ്ചലോ മാത്യൂസ് ശ്രീലങ്കയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 101 പന്തില്‍ 12 ഫോറുകള്‍ ഉള്‍പ്പടെ 90 റണ്‍സ് എടുത്താണ് ഷാന്റോയുടെ പുറത്താകല്‍. 82 റണ്‍സാണ് ഷാക്കിബ് നേടിയത്. താരത്തിന്റെ ഇന്നിങ്സില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടു.

പിന്നീടെത്തിയ മഹമ്മദുള്ളയും (22) മുഷ്ഫിഖുർ റഹീമും (10) മെഹിദി മിറാസും (3) നിരാശപ്പെടുത്തി. മുഷ്ഫിഖുറിനെ മധുശങ്കയും മുഷ്ഫിഖുറിനേയും മെഹിദിയേയും മഹീഷ് തീക്ഷണയും പുറത്താക്കി. ശ്രീലങ്കയുടെ അവസാനഘട്ട തിരിച്ചുവരവിനേയും അതജീവിച്ച് തൗഹിദ് ഹ്രിദോയിയും തന്‍സിം ഹസനും ജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ അസലങ്കയുടെ സെഞ്ചുറിയുടെ മികവിലായിരുന്നു ലങ്ക 279 റണ്‍സ് നേടിയത്. സദീര സമരവിക്രമെ (41), പാതും നിസങ്ക (41) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ മൂന്നും ഷാക്കിബും ഷൊറിഫുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

logo
The Fourth
www.thefourthnews.in