CWC2023 | ടോസും കൈവിട്ടു, സെമി ഇനി കൈയെത്താത്ത ദൂരത്ത്; പാകിസ്താന് തിരിച്ചടി, ഇംഗ്ലണ്ടിന് ബാറ്റിങ്

CWC2023 | ടോസും കൈവിട്ടു, സെമി ഇനി കൈയെത്താത്ത ദൂരത്ത്; പാകിസ്താന് തിരിച്ചടി, ഇംഗ്ലണ്ടിന് ബാറ്റിങ്

ഇംഗ്ലണ്ടിനെ ഏറ്റവും കുറഞ്ഞത് 101 റണ്‍സിനെങ്കിലും പുറത്താക്കി 283 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിച്ചാലേ പാകിസ്താന് ഇനി രക്ഷയുള്ളു

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് ആദ്യ തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാക് നായകന്‍ ബാബർ അസമിന് ടോസ് വിജയിക്കാനായില്ല. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലർ ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താന്‍ ടീമില്‍ ഹസന്‍ അലിക്ക് പകരം ഷദാബ് ഖാനെത്തി.

ഇംഗ്ലണ്ടിനെ ഏറ്റവും കുറഞ്ഞത് 101 റണ്‍സിനെങ്കിലും പുറത്താക്കി 283 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിച്ചാലേ പാകിസ്താന് ഇനി രക്ഷയുള്ളു. അതായത് ഇംഗ്ലണ്ട് നേടുന്ന സ്‌കോര്‍ ഏതായാലും 2.5 ഓവറില്‍ എങ്കിലും ചേസ് ചെയ്യണം. ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ 2.4 ഓവറില്‍ അതായത് 17 പന്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് പരമാവധി 102 റണ്‍സാണ്, അതും എല്ലാ പന്തിലും സിക്‌സര്‍ നേടിയാല്‍.

CWC2023 | ടോസും കൈവിട്ടു, സെമി ഇനി കൈയെത്താത്ത ദൂരത്ത്; പാകിസ്താന് തിരിച്ചടി, ഇംഗ്ലണ്ടിന് ബാറ്റിങ്
ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍

ടീം

ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ, മൊയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്.

പാകിസ്ഥാൻ: അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഘ സൽമാൻ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in