CWC 2023 | ഇന്ത്യന്‍ മുന്‍നിരയുടെ നിലതെറ്റിക്കാന്‍ കിവി തന്ത്രങ്ങള്‍ പലവിധം; അതിജീവിച്ചാല്‍ 'സെമി കണ്ണീരിന്' അവസാനം

CWC 2023 | ഇന്ത്യന്‍ മുന്‍നിരയുടെ നിലതെറ്റിക്കാന്‍ കിവി തന്ത്രങ്ങള്‍ പലവിധം; അതിജീവിച്ചാല്‍ 'സെമി കണ്ണീരിന്' അവസാനം

2019ല്‍ നീലപ്പടയുടെ നെടുംതൂണുകളെ നിലയുറപ്പിക്കാന്‍പോലും കിവി ബൗളർമാർ അനുവദിച്ചിരുന്നില്ല

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ 'റെഡ് ഹോട്ട് ഫോമി'ലുള്ള ബാറ്റിങ് നിര ഏതെന്ന ചോദ്യത്തിന് നിസംശയം ഉത്തരം പറയാം അത് ഇന്ത്യയുടേതാണെന്ന്. രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍, സൂര്യകുമാർ യാദവ് എന്നിവരെ പിടിച്ചുകെട്ടാന്‍ ഒരു ടീമിനും ലീഗ് ഘട്ടത്തില്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ അതിന് സാധിക്കുന്ന ഒരു സംഘം സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്, ന്യൂസിലന്‍ഡ്. 2019ല്‍ നീലപ്പടയുടെ നെടുംതൂണുകളെ നിലയുറപ്പിക്കാന്‍പോലും കിവി ബൗളർമാർ അനുവദിച്ചിരുന്നില്ല. ഈ ലോകകപ്പിലും ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് കെയ്ന്‍ വില്യംസണും കൂട്ടരും. ഇന്ത്യന്‍ ബാറ്റർമാരെ കുരുക്കാന്‍ വില്യംസണ്‍ മെനയാന്‍ സാധ്യതയുള്ള ചില തന്ത്രങ്ങള്‍ പരിശോധിക്കാം.

വിരാട് കോഹ്ലിക്ക് സാന്റ്നറിന്റെ 'കൃത്യത'

ലോകകപ്പിലെ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ബാറ്ററാണ് വിരാട് കോഹ്ലി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 594 റണ്‍സുമായി റണ്‍വേട്ടക്കാരിലും കോഹ്ലിയാണ് മുന്നില്‍.

വലം കൈയ്യന്‍ ബാറ്ററെ തളയ്ക്കാന്‍ വില്യംസണ്‍ ഉപയോഗിക്കുക മിച്ചല്‍ സാന്റ്നറെന്ന സ്പിന്‍ തന്ത്രമായിരിക്കാം. 2019ല്‍ മാഞ്ചസ്റ്ററില്‍ നടന്ന സെമി ഫൈനലിലും (10-2-34-2), ഈ ലോകകപ്പില്‍ ലീഗ് മത്സരത്തിലും (10-0-37-1) ഇന്ത്യയ്ക്കെതിരെ തിളങ്ങാന്‍ സാന്റ്നറിന് കഴിഞ്ഞിരുന്നു.

CWC 2023 | ഇന്ത്യന്‍ മുന്‍നിരയുടെ നിലതെറ്റിക്കാന്‍ കിവി തന്ത്രങ്ങള്‍ പലവിധം; അതിജീവിച്ചാല്‍ 'സെമി കണ്ണീരിന്' അവസാനം
സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക് ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

വിക്കറ്റ് ടു വിക്കറ്റ്‌ പന്തുകളാണ് സാന്റ്നറിന്റെ കരുത്ത്. അതിനാല്‍ ബാറ്റർമാർക്ക് വെല്ലുവിളി അധികമാണെന്ന് മാത്രമല്ല റിസ്കുകള്‍ എടുക്കാനുള്ള അവസരങ്ങളും വിരളമായിരിക്കും. ടൂർണമെന്റില്‍ ഇടം കയ്യന്‍ സ്പിന്നർമാർക്ക് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളില്‍ സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹരാജ്, നെതർലന്‍ഡ്സിന്റെ വാന്‍ ഡെർ മേർവ് എന്നിവരാണ് അതിലെ പ്രധാനികള്‍. ബെംഗളൂരുവില്‍ കോഹ്ലിയുടെ വിക്കറ്റുകള്‍ തെറിപ്പിക്കാനും വാന്‍ ഡെർ മേർവിന് കഴിഞ്ഞിരുന്നു.

ഓപ്പണർമാരായ രോഹിതും ഗില്ലും നല്‍കുന്ന തുടക്കമാണ് കോഹ്ലിയ്ക്ക് 'സമാധാനപൂർവമായി' ബാറ്റ് ചെയ്യാനുള്ള കളം ഒരുക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ രോഹിതും ഗില്ലും പരാജയപ്പെട്ടാല്‍ സാന്റനറിന്റെ കൈകളിലേക്ക് അതിവേഗം തന്നെ പന്തെത്തിയേക്കും.

രോഹിതിന്റെ നിലതെറ്റിക്കാന്‍ പേസർമാർ

രോഹിതിനെ തടയാനുള്ള ഏക മാർഗം തുടക്കത്തിലെ പുറത്താക്കുക എന്നതാണ്. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ ഇന്ത്യന്‍ നായകനെ തടയുക പ്രയാസമാണെന്ന് ചുരുക്കം. ഈ ലോകകപ്പില്‍ രണ്ട് തവണ മാത്രമാണ് ബൗളർമാരുടെ ബ്രില്യന്‍സിന് മുന്നില്‍ രോഹിത് തലകുനിച്ചത്. ഒന്ന് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ. ജോഷ് ഹെയ്സല്‍വുഡിന്റെ ഇന്‍സ്വിങ്ങറായിരുന്നു താരത്തിന്റെ പ്രതിരോധം തകർത്തത്. രണ്ട്, ശ്രീലങ്കയുടെ ഇടം കയ്യന്‍ പേസ് ദില്‍ഷന്‍ മദുശങ്കയുടെ ഓഫ് കട്ടർ രോഹിതിന്റെ വിക്കറ്റുകള്‍ തെറിപ്പിച്ചത്.

ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന ഇടംകയ്യന്‍ പേസർമാരെ നേരിടുന്നതലാണ് രോഹിതിന് അല്‍പ്പമെങ്കിലും ദൗര്‍ബല്യമുള്ളത്. 2019ല്‍ ട്രെന്റ് ബോള്‍ട്ടിന് മുന്നില്‍ രോഹിതിന് പിഴച്ചിരുന്നു. ഇപ്പോള്‍ ഇടംകയ്യന്‍ പേസർമാരെ കരുതലോടെയാണ് നേരിടുന്നതെങ്കിലും ബാറ്റിങ് ശൈലിയില്‍ ആക്രമണത്തിന്റെ സാന്നിധ്യവുമുണ്ട്. ഫുള്‍, ഷോർട്ട് ലെങ്തുകളിലുള്ള പന്തുകള്‍ രോഹിതിനെതിരെ എറിയാതിരിക്കുക എന്നതാണ് ന്യൂസിലന്‍ഡ് സ്വീകരിക്കേണ്ട മുന്‍കരുതല്‍.

ഗില്ലിന് സ്വയം പിഴയ്ക്കണം

ഫുള്‍ ലെങ്ത് പന്തുകള്‍ ഒരേ സമയം ഗില്ലിന്റെ ശക്തിയും ദൗര്‍ബല്യവുമാണ്. ബാറ്റ് ചെയ്യുമ്പോള്‍ പന്ത് നേരിടുന്നതിനായി മുന്നോട്ട് ആയുന്ന കാര്യത്തില്‍ ഗില്‍ അല്‍പ്പം സ്ലോയാണ്. പന്ത് പിച്ച് ചെയ്തതിന് ശേഷമാണ് ഗില്ലിന് ഫുട്ട്മൂവ്മെന്റുണ്ടാകുന്നത്. കണക്കുകൂട്ടലുകള്‍ പിഴച്ചാല്‍ ബാറ്റിനും പാഡിനും തമ്മിലുള്ള വിടവിലൂടെ പന്ത് വിക്കറ്റുകള്‍ തെറിപ്പിക്കും. ടിം സൗത്തി ഗില്ലിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. സെമിയില്‍ ന്യൂസിലന്‍ഡ് ഈ തന്ത്രം പ്രയോഗിക്കുമെന്നതില്‍ സംശയം വേണ്ട.

CWC 2023 | ഇന്ത്യന്‍ മുന്‍നിരയുടെ നിലതെറ്റിക്കാന്‍ കിവി തന്ത്രങ്ങള്‍ പലവിധം; അതിജീവിച്ചാല്‍ 'സെമി കണ്ണീരിന്' അവസാനം
കളമൊഴിഞ്ഞ കാലിപ്സോയും കളി മറന്ന സിംഹങ്ങളും

ശ്രേയസ് അയ്യരിന് ഷോർട്ട് ബോള്‍ പരീക്ഷണം

ക്രിക്കറ്റില്‍ എപ്പോഴും നിർണായകമാകുക മധ്യ ഓവറുകളിലെ ഇരുടീമുകളുടേയും പ്രകടനമായിരിക്കും. ഷോർട്ട് ബോളുകളെറിഞ്ഞ് ഇന്ത്യന്‍ ബാറ്റർമാരെ സമ്മർദത്തിലാക്കുക എന്നതായിരിക്കും ന്യൂസിലന്‍ഡ് സ്വീകരിക്കാന്‍ പോകുന്ന മാർഗം. അതിനുള്ള വില്യംസണിന്റെ പ്രധാന അസ്ത്രം ലോക്കി ഫെർഗൂസണായിരിക്കും.

കരിയറില്‍ പലതവണ ഷോർട്ട് ബോളുകള്‍ക്ക് മുന്നില്‍ 'അക്ഷമ'നായി ബാറ്റ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുന്ന ശ്രേയസിനെ എല്ലാവർക്കും സുപരിചിതമാണ്. ഈ ലോകകപ്പില്‍ ഷോർട്ട് ബോളില്‍ പലതവണ പുറത്തായിട്ടുണ്ട് വലം കൈയ്യന്‍ ബാറ്റർ.

പക്ഷേ, ഷോർട്ട് ബോളുകള്‍ നേരിടുന്നതില്‍ ശ്രേയസ് അല്‍പ്പം കരുതലെടുത്തിട്ടുണ്ടെന്നാണ് കഴിഞ്ഞ മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. അതുകൊണ്ട് ലോക്കി-ശ്രേയസ് പോര് ഫൈനലിലേക്കുള്ള ഇരുടീമുകളുടേയും യാത്രയില്‍ നിർണായകമാകും.

കെ എല്‍ രാഹുലിന് ഫോർത്ത് സ്റ്റമ്പ് ലൈന്‍

ലെഗ് സൈഡിലും ഓഫിലും രാഹുലിന്റെ ബാറ്റുകളില്‍ നിന്ന് പിഴവുകള്‍ ഉണ്ടാകുമെന്ന് ന്യൂസിലന്‍ഡ് പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ രാഹുലിനെ കുടുക്കാന്‍ എന്താണ് മാർഗം? തുടക്കത്തിലെ ഫോർത്ത് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞ് സ്ലിപ്പിലോ കീപ്പറുകളുടെ കൈകളിലോ രാഹുലിനെ എത്തിക്കുക എന്നതായിരിക്കും ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.

ഇവിടെയും ലോക്കി ഫെർഗൂസണാണ് വില്യംസണിന്റെ ആദ്യ ഓപ്ഷന്‍. ഫെർഗൂസണിന്റെ പേസ് വേരിയേഷനുകള്‍ രാഹുലിന്റെ താളം തെറ്റിക്കാനുമിടയുണ്ട്. ഫെർഗൂസണെതിരെ ഡ്രൈവിന് ശ്രമിക്കുന്നതും അപകടകരമാണ്. ലീഗ് മത്സരത്തില്‍ രോഹിതിനേയും ഗില്ലിനേയും പുറത്താക്കി ഇന്ത്യയ്ക്ക് ഷോക്ക് നല്‍കാന്‍ ഫെർഗൂസണായിരുന്നു.

logo
The Fourth
www.thefourthnews.in