ചെന്നൈയിൽ മാർക്രം വെടിക്കെട്ട്; ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, സെമി സാധ്യത മങ്ങി പാകിസ്താന്‍

ചെന്നൈയിൽ മാർക്രം വെടിക്കെട്ട്; ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, സെമി സാധ്യത മങ്ങി പാകിസ്താന്‍

പാകിസ്താനെ തോൽപ്പിച്ചത് ഒരു വിക്കറ്റിന്, ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി ദക്ഷിണാഫ്രിക്ക

ലോകകപ്പിലെ നിർണായക മത്സരത്തിൽ തുടർച്ചയായ അഞ്ചാം തോൽ‌വി ഏറ്റുവാങ്ങി പാകിസ്താൻ. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് പാകിസ്ഥാൻ പൊരുതി തോറ്റു. എയ്ഡൻ മാര്‍ക്രത്തിന്റെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ നട്ടെല്ലായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍46-ാം ഓവറില്‍ രണ്ട് പന്ത് ബാക്കി നിൽക്കെ 270 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയുടെയും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സനിന്റേയും മിന്നും പ്രകടനമാണ് പാകിസ്താനെ 271 റൺസിൽ ഒതുക്കിയത്. ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു പാകിസ്താന്റേത്, തുടക്കത്തിൽ തന്നെ ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ് യഥാക്രമം 9, 10 റൺസെടുത്ത് പുറത്തായി.

മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹാരിസ് റൗഫ് ഒരു വിക്കറ്റും പാകിസ്താനായി നേടി. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തെ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താരമാണ് പാകിസ്താന്റെ ഉസാമ മിര്‍. ഫീല്‍ഡിംഗിനെ പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തലയ്ക്ക് ഏറ് കൊണ്ടപ്പോഴാണ് മിര്‍ പകരക്കാരനായി ഇറങ്ങിയത്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉസാമ വിക്കറ്റെടുക്കുകയും ചെയ്തു.

ചെന്നൈയിൽ മാർക്രം വെടിക്കെട്ട്; ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, സെമി സാധ്യത മങ്ങി പാകിസ്താന്‍
ചിന്നസ്വാമിയില്‍ പെരിയ സംഭവം; ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് നാലാം തോല്‍വി, ലങ്കൻ വിജയം എട്ട് വിക്കറ്റിന്

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 67 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ റാസി വാന്‍ ഡര്‍ ഡസ്സന്‍ എയ്ഡൻ മാര്‍ക്രം സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്താണ് ടീമിന്റെ വിജയ പ്രതീക്ഷകൾ നിലനിർത്തിയത്.

പാകിസ്താൻ ബാറ്റിംഗ് നിരയിൽ, 52 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയ സൗദ് ഷക്കീറും 65 പന്തിൽ നിന്നും 50 റൺസ് നേടിയ നായകൻ ബാബർ അസമുമാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. പരാജയത്തോടെ പാകിസ്താന്റെ ലോകകപ്പ് സെമിസാധ്യതകൾ മങ്ങി. തുടർച്ചായായ നാലാം തോൽവിയാണ് പാകിസ്താനെ തേടിയെത്തുന്നത്. കളിച്ച ആറ് മത്സരങ്ങളിൽ രണ്ടു കളികൾ മാത്രമാണ് പാകിസ്താന് ജയിക്കാനായത്.

മറുവശത്ത് ജയത്തോടെ ഇന്ത്യയെ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനവും ദക്ഷിണാഫ്രിക്ക കരസ്ഥമാക്കി. കളിച്ച ആറ് മത്സരങ്ങളിൽ നിന്നായി അഞ്ച് മത്സരങ്ങളും ജയിച്ചാണ് ടീമിന്റെ കുതിപ്പ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റനായി ടെംബാ ബാവുമ മടങ്ങിയെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്.

logo
The Fourth
www.thefourthnews.in