CWC2023 | ഇന്ത്യ - ന്യൂസിലന്‍ഡ് സെമിക്ക് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ വിജയിയെ നിർണയിക്കുക ഇങ്ങനെ

CWC2023 | ഇന്ത്യ - ന്യൂസിലന്‍ഡ് സെമിക്ക് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ വിജയിയെ നിർണയിക്കുക ഇങ്ങനെ

ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ 'സെമി ശാപം' അതിജീവിക്കാന്‍ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ സെമി ഫൈനലിലേക്ക് ആദ്യം ചുവടുവച്ചത് ഇന്ത്യയായിരുന്നു. സെമിയിലെ എതിരാളികളെ അറിയാന്‍ മറ്റ് ടീമുകളുടെ അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വന്നു രോഹിതിനും സംഘത്തിനും. ഒടുവില്‍ കളം തെളിഞ്ഞപ്പോള്‍, 2019 ഏകദിന ലോകകപ്പ് സെമിയുടെ ആവർത്തനമായി മാറി കാര്യങ്ങള്‍. ഇന്ത്യ-ന്യൂസിലന്‍ഡ് പോര് ഉറപ്പിച്ചു.

2019 ലോകകപ്പ് സെമിയില്‍ നീലപ്പടയ്ക്ക് കണ്ണീരായിരുന്നു ന്യൂസിലന്‍ഡ് സമ്മാനിച്ചത്. മഴ മൂലം തടസപ്പെട്ട കളി റിസർവ് ദിനത്തിലായിരുന്നു പൂർത്തിയായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 239 റണ്‍സിലൊതുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

മറുപടി ബാറ്റിങ്ങില്‍ രോഹിതും വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ഉള്‍പ്പെട്ട മുന്‍നിര തകർന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രവീന്ദ്ര ജഡേജയുടേയും (77) എം എസ് ധോണിയുടേയും (50) പോരാട്ടവും വിഫലമായി. ഇന്ത്യന്‍ ഇന്നിങ്സ് 221ല്‍ അവസാനിച്ചു.

ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ 'സെമി ശാപം' അതിജീവിക്കാന്‍ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇനി വീണ്ടും മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ എന്താകും? ഇങ്ങനെയുള്ള ചില ആശങ്കകളുമുണ്ട്.

CWC2023 | ഇന്ത്യ - ന്യൂസിലന്‍ഡ് സെമിക്ക് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ വിജയിയെ നിർണയിക്കുക ഇങ്ങനെ
ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍

സെമി ഫൈനലിലെ മഴനിയമം

ലീഗ് മത്സരങ്ങള്‍ക്കില്ലാത്തൊരു പരിരക്ഷ സെമി പോരാട്ടങ്ങള്‍ക്കുണ്ട്. രസംകൊല്ലിയായി മഴ എത്തിയാല്‍ റിസർവ് ദിനം അനുവദിക്കും. അതായത് കളി പൂർത്തിയാക്കാന്‍ മറ്റൊരു ദിവസം കൂടിയുണ്ടാകുമെന്ന് സാരം. മുംബൈയിലെ വാങ്ക്ഡേ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

എന്നാല്‍ റിസർവ് ദിനത്തിലും മഴയാണെങ്കിലോ? ഏകദിനത്തില്‍ ഒരു മത്സരത്തില്‍ വിജയിയെ നിർണയിക്കണമെങ്കില്‍ കുറഞ്ഞത് 20 ഓവറുകളെങ്കിലും കളി നടക്കണമെന്നാണ് നിയമം.

പക്ഷേ അതിനും സാധിക്കാതെ പോയാല്‍ വിജയിയെ തീരുമാനിക്കുക പോയിന്റ് പട്ടികയിലെ സ്ഥാനം അനുസരിച്ചായിരിക്കും. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ ആനുകൂല്യത്തില്‍ രോഹിതും കൂട്ടരും ഫൈനലിലേക്ക് കടക്കും. ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമിക്കും ഇത് ബാധകമാണ്.

logo
The Fourth
www.thefourthnews.in