CWC2023 | കലാശപ്പോരില്‍ ടോസ് നഷ്ടം, ഇന്ത്യയ്ക്ക് ബാറ്റിങ്

CWC2023 | കലാശപ്പോരില്‍ ടോസ് നഷ്ടം, ഇന്ത്യയ്ക്ക് ബാറ്റിങ്

അഹമ്മദാബാദിലെ വിക്കറ്റ് ഈ ലോകകപ്പില്‍ തുണച്ചിരിക്കുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെയാണ്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് നാണയഭാഗ്യമില്ല. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമുകളിലും മാറ്റങ്ങളില്ല.

ടീം

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുഷെയ്ന്‍, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്.

അഹമ്മദാബാദിലെ കണക്കുകള്‍

അഹമ്മദാബാദിലെ വിക്കറ്റ് ഈ ലോകകപ്പില്‍ തുണച്ചിരിക്കുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെയാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയം വിജയലക്ഷ്യം പിന്തുടര്‍ന്നവര്‍ക്കൊപ്പമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ഏക ടീം ഓസ്‌ട്രേലിയയാണ്, ഇംഗ്ലണ്ടിനെതിരെ. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും അനൂകൂല്യം ലഭിക്കുന്നതും ഫസ്റ്റ് ഇന്നിങ്‌സിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

CWC2023 | കലാശപ്പോരില്‍ ടോസ് നഷ്ടം, ഇന്ത്യയ്ക്ക് ബാറ്റിങ്
പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

പേസര്‍മാര്‍ ഫസ്റ്റ് ഇന്നിങ്‌സില്‍ ഇതുവരെ അഹമ്മദാബാദില്‍ എറിഞ്ഞത് 115 ഓവറുകളാണ്. വീഴ്ത്തിയത് 24 വിക്കറ്റ്, ശരാശരി 26.16. രണ്ടാം ഇന്നിങ്‌സില്‍ 75.4 ഓവര്‍ എറിഞ്ഞപ്പോള്‍ ലഭിച്ചത് 11 വിക്കറ്റ് മാത്രം, ശരാശരിയാകട്ടെ അന്‍പതിനടുത്തും.

സമാനമാണ് സ്പിന്നര്‍മാരുടെ കാര്യവും. ഫസ്റ്റ് ഇന്നിങ്‌സില്‍ 77.2 ഓവറില്‍നിന്ന് 14 വിക്കറ്റ്, ശരാശരി 25.78. സെക്കന്‍ഡ് ഇന്നിങ്‌സില്‍ 86.5 ഓവറില്‍നിന്ന് നേടിയത് എട്ട് വിക്കറ്റ്, ശരാശരി 55.25.

logo
The Fourth
www.thefourthnews.in