'ഇത് എനിക്ക് രണ്ടാം അരങ്ങേറ്റം'; തിരിച്ചുവരവില്‍ റിഷഭ് പന്ത്

'ഇത് എനിക്ക് രണ്ടാം അരങ്ങേറ്റം'; തിരിച്ചുവരവില്‍ റിഷഭ് പന്ത്

2022 ഡിസംബറിലുണ്ടായ വാഹനാപകടത്തിന് ശേഷം ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പന്ത് ശാരീരികക്ഷമത വീണ്ടെടുത്തതായി ചൊവ്വാഴ്ചയാണ് ബിസിസിഐ സ്ഥിരീകരിച്ചത്

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വരുമ്പോള്‍ വീണ്ടും അരങ്ങേറുന്നു എന്ന തോന്നലാണ് തനിക്കുണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്ത്. 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തിന് ശേഷം ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പന്ത് ശാരീരികക്ഷമത വീണ്ടെടുത്തതായി ചൊവ്വാഴ്ചയാണ് ബിസിസിഐ സ്ഥിരീകരിച്ചത്. ഐപിഎല്ലില്‍ താരത്തിന് കളിക്കാമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

"ഞാന്‍ ആവേശത്തിലാണ്, പക്ഷേ ഉത്കണ്ഠയുമുണ്ട്. വീണ്ടും അരങ്ങേറുന്നു എന്ന തോന്നലാണ് ഇപ്പോള്‍," പന്ത് പറഞ്ഞു. റിഷഭ് പന്ത് ക്യാപ്റ്റനായിട്ടുള്ള ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) ടീം ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പ്രതികരണം. നിലവില്‍ വിശാഖപട്ടണത്ത് നടക്കുന്ന ഡല്‍ഹിയുടെ പ്രീ സീസണ്‍ ക്യാമ്പില്‍ റിഷഭ് പന്ത് ഭാഗമാണ്.

"ഞാന്‍ കടന്നു പോയ സാഹചര്യത്തില്‍ നിന്ന് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ സാധിച്ചുവെന്നത് അത്ഭുതമെന്നല്ലാതെ മറ്റൊന്നു പറയാനാകില്ല. എന്റെ എല്ലാ അഭ്യുദയകാംഷികളോടും ആരാധകരോടും ഏറ്റവും ഉപരിയായി ബിസിസിഐ, എന്‍സിഎ സ്റ്റാഫ് അംഗങ്ങളോടും നന്ദി പറയുന്നു," താരം കൂട്ടിച്ചേർത്തു.

'ഇത് എനിക്ക് രണ്ടാം അരങ്ങേറ്റം'; തിരിച്ചുവരവില്‍ റിഷഭ് പന്ത്
റിഷഭ് പന്ത് റെഡി ടു പ്ലേ; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കി ബിസിസിഐ, ഐപിഎല്ലില്‍ കളിക്കും

ക്രിക്കറ്റിലേക്ക് തിരികെയെത്താനുള്ള കഠിനാധ്വാനത്തിലായിരുന്നു കഴിഞ്ഞ രണ്ട് മാസമായി പന്ത്. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ എന്‍സിഎയില്‍ നിരവധി പരിശീലന മത്സരങ്ങളും കളിച്ചു. വിക്കറ്റ് കീപ്പറും ബാറ്ററുമായി താരത്തിന് തുടരാനാകുമോയെന്ന സംശയങ്ങള്‍ ഉയർന്നിരുന്നു. പക്ഷേ, പന്ത് പൂർണ ശാരീരികക്ഷമത കൈവരിച്ചതായാണ് എന്‍സിഎയുടെ സർട്ടിഫിക്കറ്റ്.

"ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്താനായി എന്നത് ആവേശം നല്‍കുന്നു. ഐപിഎല്‍ ഞാന്‍ ഒരുപാട് ആസ്വദിക്കുന്ന ടൂർണമെന്റാണ്. ടീം ഉടമകളും സപ്പോർട്ട് സ്റ്റാഫും എന്നോടൊപ്പം നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് കുടുംബത്തോടൊപ്പം ചേരാനും ആരാധകർക്ക് മുന്നില്‍ കളിക്കാനും ഇനിയും കാത്തിരിക്കാന്‍ വയ്യ," പന്ത് പറഞ്ഞു.

'ഇത് എനിക്ക് രണ്ടാം അരങ്ങേറ്റം'; തിരിച്ചുവരവില്‍ റിഷഭ് പന്ത്
'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

പന്ത് മികച്ച രീതിയില്‍ ബാറ്റിങ്ങും കീപ്പിങ്ങും ചെയ്യുന്നുണ്ടെന്നും ട്വന്റി20 ലോകകപ്പിലേക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചന നല്‍കിയിരുന്നു. "പന്തിന് ട്വന്റി20 ലോകകപ്പ് കളിക്കാനായാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് വലിയ കാര്യമാണ്. കീപ്പ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഉറപ്പായും ലോകകപ്പ് കളിക്കാം. ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം എത്തരത്തിലാകുമെന്ന് നോക്കാം," ജയ് ഷാ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in