'രണ്ടു മത്സരങ്ങൾ അടുപ്പിച്ച് നടത്താൻ സാധിക്കില്ല': ഏകദിന ലോകകപ്പ് ഷെഡ്യൂൾ മാറ്റണമെന്ന് എച്ച്‌സിഎ

'രണ്ടു മത്സരങ്ങൾ അടുപ്പിച്ച് നടത്താൻ സാധിക്കില്ല': ഏകദിന ലോകകപ്പ് ഷെഡ്യൂൾ മാറ്റണമെന്ന് എച്ച്‌സിഎ

ഒക്‌ടോബർ 9,10 തീയതികളിലുള്ള മത്സരങ്ങൾ അടുത്തടുത്ത ദിവസങ്ങളിലായതിനാൽ സുരക്ഷ ഒരുക്കാൻ പ്രയാസമാണെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്

2023 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ആരംഭിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കവെ ഷെഡ്യൂളില്‍ വീണ്ടും അനിശ്ചിതത്വം. തുടരെ രണ്ടു മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ സമീപിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ഒക്‌ടോബർ 9, 10 തീയതികളിലായി രണ്ട് മത്സരങ്ങളാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുക. ഒക്ടോബർ 9 ന് ന്യൂസിലൻഡ് നെതർലൻഡ്സിനെയും ഒക്ടോബർ 10 ന് ശ്രീലങ്ക പാകിസ്താനെയുമാണ് നേരിടുക.

'രണ്ടു മത്സരങ്ങൾ അടുപ്പിച്ച് നടത്താൻ സാധിക്കില്ല': ഏകദിന ലോകകപ്പ് ഷെഡ്യൂൾ മാറ്റണമെന്ന് എച്ച്‌സിഎ
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്പാനിഷ് മുത്തം

എന്നാൽ മത്സരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നടക്കുന്നതിനാൽ സുരക്ഷ ഒരുക്കുന്ന കാര്യം പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എച്ച്‌സി‌എ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. മത്സരത്തിനിടയിൽ കുറഞ്ഞത് ഒരു ദിവസം എങ്കിലും ഇടവേള വേണമെന്നതാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. ജൂണിലാണ് ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. എന്നാൽ നിരവധി മാറ്റങ്ങളാണ് ഇതിനു ശേഷം മത്സരക്രമത്തിൽ വരുത്തിയിട്ടുള്ളത്.

'രണ്ടു മത്സരങ്ങൾ അടുപ്പിച്ച് നടത്താൻ സാധിക്കില്ല': ഏകദിന ലോകകപ്പ് ഷെഡ്യൂൾ മാറ്റണമെന്ന് എച്ച്‌സിഎ
എന്തുപറയുമ്പോഴും എന്തിനാണ് സംഘിയാക്കുന്നത്? കമ്മ്യൂണിസം വിമർശനാതീതമാണോ? ഗോകുൽ സുരേഷ് - അഭിമുഖം

ഇന്ത്യ-പാകിസ്താൻ മത്സരമടക്കം ഒൻപത് മത്സരങ്ങളുടെ തീയതിയാണ് ഇതുവരെ മാറ്റിയത്. ഒക്ടോബർ 12ൽ നിന്ന് 14 ലേക്കാണ് ഇന്ത്യ-പാക് മത്സരം മാറ്റിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വേദി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുകയാണ്.

logo
The Fourth
www.thefourthnews.in