ലോക ബ്ലൈന്‍ഡ് ഗെയിംസ്: ക്രിക്കറ്റ് കിരീടം ചൂടി വനിത ടീം, തിളങ്ങി മലയാളി താരവും

ലോക ബ്ലൈന്‍ഡ് ഗെയിംസ്: ക്രിക്കറ്റ് കിരീടം ചൂടി വനിത ടീം, തിളങ്ങി മലയാളി താരവും

11 പന്തില്‍ 18 റണ്‍സെടുത്ത ദീപിക, ഏഴ് പന്തില്‍ 11 റണ്‍സെടുത്ത ഗംഗ നീലപ്പ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്
Updated on
1 min read

ലോക ബ്ലൈന്‍ഡ് ഗെയിംസ് ക്രിക്കറ്റില്‍ കീരീടം ചൂടി ഇന്ത്യന്‍ വനിത ടീം. ബെർമിങ്‌ഹാമില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 114 റണ്‍സാണ് നേടിയത്. മഴമൂലം കളിതടസപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം ഒന്‍പത് ഓവറില്‍ 43 റണ്‍സാക്കി ചുരുക്കുകയായിരുന്നു.

ലോക ബ്ലൈന്‍ഡ് ഗെയിംസ്: ക്രിക്കറ്റ് കിരീടം ചൂടി വനിത ടീം, തിളങ്ങി മലയാളി താരവും
ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?

11 പന്തില്‍ 18 റണ്‍സെടുത്ത ദീപിക, ഏഴ് പന്തില്‍ 11 റണ്‍സെടുത്ത ഗംഗ നീലപ്പ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

ലെവിസ് (28 പന്തിൽ 29), വേബേക്ക (39 പന്തിൽ 30) എന്നിവരുടെ മികവാണ് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യൻ ടീമിന് വേണ്ടി ദീപിക, പത്മിനി തുടു, മലയാളിയായ സാന്ദ്ര ഡേവിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സാന്ദ്ര ഡേവിസ് രണ്ട് ഓവറിൽ 11 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഒരു റണ്ണൗട്ടില്‍ ഭാഗമാകാനും സാന്ദ്രയ്ക്ക് സാധിച്ചു.

logo
The Fourth
www.thefourthnews.in