'പലസ്തീനെ സ്വതന്ത്രമാക്കുക'; ലോകകപ്പ് ഫൈനലിനിടെയും പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

'പലസ്തീനെ സ്വതന്ത്രമാക്കുക'; ലോകകപ്പ് ഫൈനലിനിടെയും പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു സംഭവം

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പലസ്തീന്‍ അനുകൂല ടി ഷർട്ട് ധരിച്ച് മൈതാനത്ത് കടന്നുകയറി യുവാവ്. പിന്‍വശത്തായി പലസ്തീനെ സ്വതന്ത്രമാക്കുക എന്നും മുന്‍ വശത്ത് പലസ്തീനില്‍ ബോംബിങ് നിർത്തുക എന്നും എഴുതിയ ടീ ഷർട്ടാണ് യുവാവ് ധരിച്ചിരുന്നത്. യുവാവ് വിരാട് കോഹ്ലിയെ ആശ്ലേഷിക്കാനും ശ്രമിച്ചിരുന്നു.

പലസ്തീന്‍ പതാകയുടെ മാതൃകയിലുള്ള മാസ്കും യുവാവ് ധരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് മത്സരം അല്‍പ്പനേരം തടസപ്പെടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്.

'പലസ്തീനെ സ്വതന്ത്രമാക്കുക'; ലോകകപ്പ് ഫൈനലിനിടെയും പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍
പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോഹ്ലി (54), രോഹിത് ശർമ (47), ശുഭ്മാന്‍ ഗില്‍ (4), ശ്രേയസ് അയ്യർ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

logo
The Fourth
www.thefourthnews.in