ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഫീല്‍ഡിങ്; സഞ്ജു ടീമില്‍, സായ് സുദർശന് അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഫീല്‍ഡിങ്; സഞ്ജു ടീമില്‍, സായ് സുദർശന് അരങ്ങേറ്റം

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ഡന്‍ മാർക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. സായ് സുദർശന്‍ അരങ്ങേറും.

കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്വാദ്, സായ് സുദർശന്‍, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസണ്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര. അക്സർ പട്ടേലാണ് കളത്തിലിറങ്ങുന്ന ഏക ഓള്‍ റൗണ്ടർ. അർഷദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാർ എന്നിവരടങ്ങിയതാണ് പേസ് നിര. കുല്‍ദീപ് യാദവാണ് സ്പിന്നർ.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ട്വന്റി20 പരമ്പര 1-1 ന് സമനിലയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഫീല്‍ഡിങ്; സഞ്ജു ടീമില്‍, സായ് സുദർശന് അരങ്ങേറ്റം
പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'

ടീം

ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡ്യൂസെൻ, എയ്‌ഡന്‍ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രൈസ് ഷംസി.

ഇന്ത്യ: കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, അവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ

logo
The Fourth
www.thefourthnews.in