ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍  സഞ്ജു സാംസണും; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ സഞ്ജു സാംസണും; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഒരിടവേളക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുന്നത്

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം നേടി സഞ്ജു സാംസൺ. ഒരിടവേളക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന, ട്വൻറി 20, ടെസ്റ്റ് ടീമുകളെയാണ് ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചത്.

ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20 ടീമിനെ സൂര്യകുമാർ യാദവും നയിക്കും. വിരാട് കോലിയും രോഹിത് ശർമ്മയും ടി20, ഏകദിന ടീമുകളിൽ ഇല്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിശ്രമം വേണമെന്ന് ഇരുവരും ബിസിസിഐയെ അറിയിച്ചിരുന്നു. ഡിസംബർ 26ന് ആരംഭിക്കുന്ന ടെസ്റ്റിൽ ഇരുവരും ടീമിന്റെ ഭാഗമാകും. ആർ. അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. രോഹിത് ശർമ്മയാണ് ടെസ്റ്റ് ടീം ക്യാപ്റ്റൻ. അതേസമയം ചികിത്സയിലിരിക്കുന്ന മുഹമ്മദ് ഷമി പരിക്ക് ഭേദമായാൽ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. റുതുരാജ് ഗെയ്കവാദിന് മൂന്ന് ടീമിലും ഇടംപിടിച്ചു

ഡിസംബർ 10 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കും.

ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍  സഞ്ജു സാംസണും; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന് 'അനിശ്ചിതകാല ബ്രേക്ക്'; കോഹ്ലി ഇനി ടെസ്റ്റില്‍ മാത്രമോ?

ഏകദിന ടീം

കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടീദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ദീപക് ചഹർ എന്നിവരാണ്

ടി20 ടീം: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വി.കെ), ജിതേഷ് ശർമ്മ (വി.കെ.), രവീന്ദ്ര ജഡേജ (വി.സി.), വാഷിംഗ്ടൺ സുന്ദർ. , രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ

logo
The Fourth
www.thefourthnews.in