ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1966 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. ഇതില്‍ 14 അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ ഏഴ് വിക്കറ്റാണ് സമ്പാദ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സ്പിന്‍ ബൗളിങ്ങിന് പ്രധാന്യം കൊണ്ടു വന്ന താരങ്ങളില്‍ ഒരാളുകൂടിയായിരുന്നു ബേദി. എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കട്ടരാഘവന്‍ എന്നിവരായിരുന്നു ബേദിക്കൊപ്പം സ്പിന്‍ ബൗളിങ്ങിലൂടെ മാറ്റങ്ങള്‍ക്കൊണ്ടുവന്ന മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു
CWC 2023 | ഷമിയും കോഹ്ലിയും തിളങ്ങി; കിവീസിനെയും വീഴ്ത്തി അജയ്യരായി ഇന്ത്യ

ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തിലും ബേദിയുടെ മാന്ത്രിക കരങ്ങളുണ്ടായിരുന്നു. അന്ന് 12 ഓവർ ബൗള്‍ ചെയ്ത ബേദി എട്ട് മെയിഡന്‍ ഉള്‍പ്പടെ വിട്ടുകൊടുത്തത് കേവലം ആറ് റണ്‍സ് മാത്രമായിരുന്നു. ഒരു വിക്കറ്റും ഇടം കയ്യന്‍ സ്പിന്നർ നേടി. ഈസ്റ്റ് ആഫ്രിക്കയുടെ സ്കോർ 120ലേക്ക് ഒതുങ്ങാനുള്ള കാരണവും ബേദിയുടെ കൃത്യത തന്നെയായിരുന്നു.

1971ല്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ബേദി ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നു. അന്ന് ഇംഗ്ലണ്ടിനെതിരെ പരമ്പര നേടി ഇന്ത്യ ചരിത്രം കുറിക്കുകയും ചെയ്തു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്ക്കൊരു സ്ഥാനമുണ്ടാക്കിയെടുക്കുന്നതില്‍ അന്നത്തെ പരമ്പര ജയം നിർണായക പങ്കുവഹിച്ചിരുന്നു.

അന്താരാഷ്ട്ര കരിയറിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും ബേദി തിളങ്ങിയിരുന്നു, പ്രത്യേകിച്ചും ഡല്‍ഹി ടീമില്‍. ഫസ്റ്റ് ക്ലാസ് കരിയറില്‍ 370 മത്സരങ്ങളില്‍‍ നിന്ന് 1,560 വിക്കറ്റാണ് നേടിയ്, 106 തവണ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവച്ചു. 1946 സെപ്തംബർ അഞ്ചിന് അമൃത്സറിലായിരുന്നു ജനനം.

logo
The Fourth
www.thefourthnews.in