സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും

സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും

ഡിസംബർ 19-ന് താരലേലം നടക്കാനിരിക്കെ 10 ടീമുകളും ഏറെക്കുറെ സജ്ജമായി കഴിഞ്ഞു

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ നിരാശയില്‍ നിന്ന് ഇന്ത്യയിലെ ആരാധകരെ കയറ്റുന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവന്ന ഐപിഎല്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍. ട്വിസ്റ്റുകളും സസ്പെന്‍സുമെല്ലാം നിറഞ്ഞ വാർത്തകള്‍ ക്രിക്കറ്റ് പ്രേമികളില്‍ ആകാംഷ നിറച്ചിരുന്നു. ഹാർദിക്ക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒന്ന്. ഡിസംബർ 19-ന് താരലേലം നടക്കാനിരിക്കെ 10 ടീമുകളും ഏറെക്കുറെ സജ്ജമായിക്കഴിഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സ്

നായകന്‍ എം എസ് ധോണി മഞ്ഞക്കുപ്പായത്തില്‍ ഒരു സീസണില്‍ കൂടെ എത്തുമെന്നതാണ് ചെന്നൈ ക്യാമ്പിലെ ഏറ്റവും വലിയ വാർത്ത. കോർ ടീമിനെ നിലനിർത്തിക്കൊണ്ട് തന്നെയാണ് അടുത്ത സീസണിലേക്കും ചെന്നൈ തയാറാകുന്നത്. എന്നാല്‍ സൂപ്പർ താരം ബെന്‍ സ്റ്റോക്‌സിനെ റിലീസ് ചെയ്തുകൊണ്ട് അപ്രതീക്ഷിതമായ നീക്കവും ടീം നടത്തി.

ഇനി 31.40 കോടി രൂപയാണ് ചെന്നൈക്ക് അവശേഷിക്കുന്നത്. മൂന്ന് വിദേശതാരങ്ങളെ ഉള്‍പ്പടെ ആറ് താരങ്ങളെ ലേലത്തില്‍ വാങ്ങാന്‍ സാധിക്കും.

നിലനിർത്തിയവർ: അജയ് മണ്ഡല്‍, അജിങ്ക്യ രഹാനെ, ദീപക് ചഹർ, ഡെവൺ കോൺവേ, മഹേഷ് തീക്ഷണ, മതീശ പതിരണ, മിച്ചൽ സാന്റ്‌നർ, മൊയിൻ അലി, എം എസ് ധോണി, മുകേഷ് ചൗധരി, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, രാജ്‌വർധൻ ഹങ്ങാർഗേക്കർ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ഷയ്ഖ് റഷീദ്,  ശിവം ദുബെ, സിമർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡെ.

റിലീസ് ചെയ്‌തവർ: ആകാശ് സിംഗ്, അമ്പാട്ടി റായിഡു, ബെൻ സ്റ്റോക്‌സ്, ഭഗത് വർമ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കൈൽ ജാമിസൺ, സിസന്ദ മഗല, സുബ്രാൻഷു സേനാപതി.

സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും
എന്തുകൊണ്ട് ഹാർദിക്കിനെ വിട്ടുനല്‍കി? കാരണം വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഫോമും ശാരീരിക ക്ഷമതയ്ക്കും ഉപരിയായി തങ്ങളുടെ പ്രധാന താരങ്ങളെ നിലനിർത്തിയെങ്കിലും നിരവധി പ്രമുഖരെ ഡല്‍ഹി റിലീസ് ചെയ്തിട്ടുണ്ട്. പുതിയൊരു നിരയെ 2024 സീസണില്‍ അവതരിപ്പിക്കുക എന്നതായിരിക്കും ഉടമകളുടെ ലക്ഷ്യം.

അവശേഷിക്കുന്ന തുക 28.95 കോടി രൂപയാണ്. നാല് വിദേശ കളിക്കാരെ ഉള്‍പ്പടെ ഒന്‍പത് താരങ്ങളെ വാങ്ങാം.

നിലനിർത്തിയവർ: അഭിഷേക് പോറൽ, ആൻറിച്ച് നോർക്കെ, അക്സർ പട്ടേൽ, ഡേവിഡ് വാർണർ, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ലളിത് യാദവ്, ലുങ്കി എൻഗിഡി, മിച്ചൽ മാർഷ്, മുകേഷ് കുമാർ, പ്രവീൺ ദുബെ, പൃഥ്വി ഷാ, റിഷഭ് പന്ത്, ഖലീൽ അഹമ്മദ്.

റിലീസ് ചെയ്തവർ: അമൻ ഖാൻ, ചേതൻ സക്കറിയ, കമലേഷ് നാഗർകോട്ടി, മനീഷ് പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ, ഫിൽ സാൾട്ട്, പ്രിയം ഗാർഗ്, റിലീ റോസോ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ.

ഗുജറാത്ത് ടൈറ്റന്‍സ്

നായകന്‍ ഹാർദിക്ക് പാണ്ഡ്യ ടീം വിട്ടത് ഗുജറാത്തിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ചിലവഴിക്കാന്‍ 15 കോടി കൂടി ലഭിച്ചതോടെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീമായി ഗുജറാത്ത് മാറി. അല്‍സാരി ജോസഫിനേയും യാഷ് ദയാലിനേയും റിലീസ് ചെയ്തതോടെ ടീമിന്റെ ബൗളിങ് നിരയും ദുർബലമായി.

38.15 കോടി രൂപയാണ് അവശേഷിക്കുന്ന തുക. രണ്ട് വിദേശ കളിക്കാരെ ഉള്‍പ്പടെ എട്ട് താരങ്ങളെ വാങ്ങിക്കാം.

നിലനിർത്തിയവർ: അഭിനവ് സദരംഗനി, ബി സായ് സുദർശൻ, ദർശൻ നൽകണ്ടെ, ഡേവിഡ് മില്ലർ, ജയന്ത് യാദവ്, ജോഷ്വ ലിറ്റിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്ഡ്, മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ആർ സായ് കിഷോർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ.

റിലീസ് ചെയ്തവർ: അൽസാരി ജോസഫ്, ദസുൻ ഷനക, കെ എസ് ഭരത്, ഒഡിയൻ സ്മിത്ത്, പ്രദീപ് സാങ്‌വാൻ, ശിവം മാവി, ഉർവിൽ പട്ടേൽ, യാഷ് ദയാൽ.

സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും
' എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും'; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രോഹിതിന്റെ മകളുടെ വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കോർ സംഘത്തെ നിലനിർത്തിയിട്ടുണ്ടെങ്കിലും ടീമിനെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യമായിരിക്കും ലേലത്തിലൂടെ മാനേജ്മെന്റിനുണ്ടാകുക. മെന്റർ സ്ഥാനത്തേക്ക് ഗൗതം ഗംഭീർ തിരിച്ചെത്തിയതും ടീമിന് പ്രതീക്ഷയേകുന്ന ഒന്നാണ്.

32.70 കോടി രൂപയാണ് കൊല്‍ക്കത്തയ്ക്ക് അവശേഷിക്കുന്നത്. 12 താരങ്ങളെ വാങ്ങാം. നാല് വിദേശ കളിക്കാരും ഇതില്‍ ഉള്‍പ്പെടുന്നത്.

നിലനിർത്തിയവർ: ആന്ദ്രേ റസൽ, അനുകുൽ റോയ്, ഹർഷിത് റാണ, ജേസൺ റോയ്, നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, സുനിൽ നരെയ്ൻ, സുയാഷ് ശർമ, വൈഭവ് അറോറ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ.

റിലീസ് ചെയ്തവർ: ആര്യ ദേശായി, ഡേവിഡ് വീസ്, ജോൺസൺ ചാൾസ്, കുൽവന്ത് ഖെജ്‌രോലിയ, ലിറ്റൺ ദാസ്, ലോക്കി ഫെർഗൂസൺ, മൻദീപ് സിംഗ്, എൻ ജഗദീശൻ, ഷാക്കിബ് അൽ ഹസൻ, ഷാർദുൽ താക്കൂർ, ടിം സൗത്തി, ഉമേഷ് യാദവ്.

ലഖ്നൗ സൂപ്പർ ജയന്റ്സ്

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ദേവദത്ത് പടിക്കലിനെ ടീമിലെത്തിക്കാന്‍ ലഖ്നൗവിനായി. ലഭ്യമായ തുക കുറവായതിനാല്‍ തന്നെ ലേലത്തില്‍ കാര്യമായ റോള്‍ ലഖ്നൗവിനുണ്ടാകില്ല.

13.15 കോടി രൂപകൊണ്ട് ആറ് സ്ലോട്ടുകളാണ് ലഖ്നൗവിന് നികത്താനുള്ളത്.

നിലനിർത്തിയവർ: അമിത് മിശ്ര, ആയുഷ് ബഡോണി, ദീപക് ഹൂഡ, ദേവദത്ത് പടിക്കൽ, കെ ഗൗതം, കെ എൽ രാഹുൽ, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, നവീൻ ഉൽ ഹഖ്, നിക്കോളാസ് പൂരൻ, പ്രേരക് മങ്കാദ്, ക്വിന്റൺ ഡി കോക്ക്, രവി ബിഷ്‌ണോയ്, യാഷ് താക്കൂർ, യുധ്വീർ ചരക്.

റിലീസ് ചെയ്തവർ: അർപിത് ഗുലേറിയ, ഡാനിയൽ സാംസ്, ജയ്ദേവ് ഉനദ്കട്ട്, കരൺ ശർമ, കരുൺ നായർ, മനൻ വോറ, സൂര്യൻഷ് ഷെഗ്ഡെ, സ്വപ്നിൽ സിംഗ്.

മുംബൈ ഇന്ത്യന്‍സ്

ലേലത്തിന് മുന്‍പ് തന്നെ തലക്കെട്ടുകളില്‍ മുംബൈ ഇടം പിടിച്ചിരുന്നു. കാരണം ഹാർദിക് പാണ്ഡ്യയുടെ വരവ് തന്നെ. കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നല്‍കുകയും ചെയ്തിരുന്നു.

കേവലം 17.75 കോടി രൂപകൊണ്ട് എട്ട് സ്ഥാനങ്ങളാണ് മുംബൈ നികത്തേണ്ടത്. ഇതില്‍ നാല് വിദേശ കളിക്കാരും ഉള്‍പ്പെടുന്നു.

നിലനിർത്തിയവർ: ആകാശ് മധ്വാൾ, അർജുൻ തെണ്ടുൽക്കർ, ഡെവാൾഡ് ബ്രെവിസ്, ഇഷാൻ കിഷൻ, ജേസൺ ബെഹ്‌റൻഡോർഫ്, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ , തിലക് വർമ, നെഹൽ വധേര, പിയൂഷ് ചൗള, രോഹിത് ശർമ, റൊമാരിയോ ഷെപ്പേർഡ്, ഷംസ് മുലാനി, സൂര്യകുമാർ യാദവ് ടിം ഡേവിഡ്, വിഷ്ണു വിനോദ്, ഹാർദിക് പാണ്ഡ്യ.

റിലീസ് ചെയ്തവർ: ക്രിസ് ജോർദാൻ, ഡുവാൻ ജാൻസെൻ, ഹൃത്വിക് ഷോക്കീൻ, ജേ റിച്ചാർഡ്‌സൺ, ജോഫ്ര ആർച്ചർ, മൊഹമ്മദ്. അർഷാദ് ഖാൻ, രാഘവ് ഗോയൽ, രമൺദീപ് സിംഗ്, റിലെ മെറിഡിത്ത്, സന്ദീപ് വാര്യർ, ട്രിസ്റ്റൻ സ്റ്റബ്സ്.

സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും
ടീം ഇന്ത്യ വിട്ടാല്‍ ദ്രാവിഡ് ലഖ്‌നൗവിലേക്ക്; ഗംഭീറിന്റെ പകരക്കാരനാകും

പഞ്ചാബ് കിങ്സ്

കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് അവസാനിപ്പിച്ചതെങ്കിലും ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് പഞ്ചാബ് തയാറായിട്ടില്ല.

29.10 കോടി രൂപയാണ് അവശേഷിക്കുന്നത്. നികത്താനായുള്ളത് എട്ട് (രണ്ട് വിദേശതാരങ്ങള്‍) സ്ലോട്ടുകളും.

നിലനിർത്തിയവർ: അർഷ്ദീപ് സിംഗ്, അഥർവ ടൈഡെ, ഹർപ്രീത് ബ്രാർ, ഹർപ്രീത് ഭാട്ടിയ, ജിതേഷ് ശർമ, ജോണി ബെയർസ്റ്റോ, കഗിസോ റബാഡ, ലിയാം ലിവിംഗ്സ്റ്റൺ, നഥാൻ എല്ലിസ്, പ്രഭ്സിമ്രാൻ സിംഗ്, രാഹുൽ ചാഹർ, ഋഷി ധവാൻ, സാം കറണ്‍, ശിഖർ ധവാൻ, ശിവാംസ ധവാൻ, സിക്കന്ദർ റാസ, വിദ്വത് കവേരപ്പ.

റിലീസ് ചെയ്തവർ: ബൽതേജ് ദണ്ഡ, ഭാനുക രാജപക്‌സെ, ഗുർനൂർ സിംഗ് ബ്രാർ, മാത്യു ഷോർട്ട്, മോഹിത് റാത്തി, രാജ് അംഗദ് ബാവ, ഷാരൂഖ് ഖാൻ.

രാജസ്ഥാന്‍ റോയല്‍സ്

എട്ട് സ്ഥാനങ്ങള്‍ നികത്താന്‍ 14.50 കോടി രൂപയാണ് രാജസ്ഥാന്റെ പക്കലുള്ളത്. ജേസണ്‍ ഹോള്‍ഡർ, ഒബെദ് മക്കോയ് എന്നിവരെ റിലീസ് ചെയ്തതോടെ വമ്പന്‍ വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള സാധ്യതയും വിരളമാണ്.

നിലനിർത്തിയവർ: ആദം സാമ്പ, അവേശ് ഖാൻ, ധ്രുവ് ജുറെൽ, ഡോണോവൻ ഫെരേര, ജോസ് ബട്ട്‌ലർ, കുൽദീപ് സെൻ, കുനാൽ റാത്തോഡ്, നവദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, റിയാൻ പരാഗ്, സന്ദീപ് ശർമ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്‌മെയർ, ട്രെന്റ് ബോൾട്ട് , യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ.

റിലീസ് ചെയ്തവർ: അബ്ദുൾ പി എ, ആകാശ് വസിഷ്ത്, ജേസൺ ഹോൾഡർ, ജോ റൂട്ട്, കെ സി കരിയപ്പ, കെ എം ആസിഫ്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, ഒബേദ് മക്കോയ്.

സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും
ടീം ഇന്ത്യ വിട്ടാല്‍ ദ്രാവിഡ് ലഖ്‌നൗവിലേക്ക്; ഗംഭീറിന്റെ പകരക്കാരനാകും

റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂർ

17.5 കോടി രൂപ നല്‍കി കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയതിന് ശേഷമാണ് ബാംഗ്ലൂർ ലേലത്തിനൊരുങ്ങുന്നത്. ടീമിനെ സന്തുലിതമാക്കാന്‍ ഗ്രീനിന്റെ സാന്നിധ്യം സഹായിച്ചേക്കും.

23.25 കോടി രൂപയാണ് ബാംഗ്ലൂരിന് അവശേഷിക്കുന്നത്. മൂന്ന് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ആറ് സ്ഥാനങ്ങള്‍ നികത്തേണ്ടതുമുണ്ട്.

നിലനിർത്തിയവർ: ആകാശ് ദീപ്, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്സ്‌വെല്‍, ഹിമാൻഷു ശർമ, കർൺ ശർമ, മഹിപാൽ ലോംറോർ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, രജത് പതിദാർ, റീസ് ടോപ്ലെ, സുയേഷ് പ്രഭുദേശായി, വിരാട് കോഹ്ലി, വൈശാഖ് വിജയ് കുമാർ, വിൽ ജാക്സ്, കാമറൂൺ ഗ്രീൻ.

റിലീസ് ചെയ്തവർ: അവിനാഷ് സിംഗ്, ഡേവിഡ് വില്ലി, ഫിൻ അലൻ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, കേദാർ ജാദവ്, മിച്ചല്‍ ബ്രേസ്‌വെൽ, സിദ്ധാർത്ഥ് കൗൾ, സോനു യാദവ്, വനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ.

സണ്‍റൈസേഴ്സ് ഹൈദരാബാദ്

യുവതാരം ഹാരി ബ്രൂക്കിനെ റിലീസ് ചെയ്ത അപ്രതീക്ഷിത നീക്കമാണ് ഹൈദരാബാദ് ലേലത്തിന് മുന്‍പ് നടത്തിയത്. 34 കോടി രൂപ അവശേഷിക്കെ മൂന്ന് വിദേശതാരങ്ങളെ ഉള്‍പ്പടെ ആറ് താരങ്ങളെ വാങ്ങണം.

നിലനിർത്തിയവർ: അബ്ദുൾ സമദ്, അഭിഷേക് ശർമ, എയ്ഡൻ മാർക്രം, അൻമോൽപ്രീത് സിംഗ്, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഗ്ലെൻ ഫിലിപ്‌സ്, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസണ്‍, മായങ്ക് അഗർവാൾ, മായങ്ക് മാർക്കണ്ഡെ, നിതീഷ് കുമാർ റെഡ്ഡി, രാഹുൽ ത്രിപാഠി, സാൻവിർ സിങ്, ഷഹബാസ് അഹമ്മദ്, ടി നടരാജൻ, ഉമ്രാൻ മാലിക്, ഉപേന്ദ്ര സിംഗ് യാദവ്, വാഷിംഗ്ടൺ സുന്ദർ.

logo
The Fourth
www.thefourthnews.in