' എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും'; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രോഹിതിന്റെ മകളുടെ വീഡിയോ

' എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും'; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രോഹിതിന്റെ മകളുടെ വീഡിയോ

രോഹിത് ശര്‍മയുടെ മകള്‍ സമൈറ മുന്‍പ് പറഞ്ഞ വാക്കുകളുടെ വീഡിയോ വീണ്ടും പങ്കുവച്ച് ആശ്വാസം കണ്ടെത്തുകയാണ് ആരാധകർ.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനേറ്റ കനത്ത തോല്‍വിയില്‍ നിന്നും ഇപ്പോഴും ആരാധകര്‍ മോചിതരായിട്ടില്ല. പത്തു മത്സരങ്ങളില്‍ തോല്‍വി അറിയാതെ കടന്നുവന്ന ടീം ഇന്ത്യ, ഫൈനലില്‍ ഓസീസിന് മുന്നില്‍ സമ്പൂര്‍ണമായി അടിയറവ് പറയുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ടീം അംഗങ്ങളും പുറത്തുവന്നിട്ടുണ്ടാകില്ല. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിട്ടും, കപ്പ് നേടാന്‍ സാധിക്കാതെ പോയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിഷമം ആരാധകരേയും സങ്കടത്തിലാഴ്ത്തി. രോഹിത് ശര്‍മയുടെ മകള്‍ സമൈറ മുന്‍പ് പറഞ്ഞ വാക്കുകളുടെ വീഡിയോ വീണ്ടും പങ്കുവച്ച് ആശ്വാസം കണ്ടെത്തുകയാണ് ആരാധകർ.

' എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും'; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രോഹിതിന്റെ മകളുടെ വീഡിയോ
ലോകകപ്പിന് പകരമാകില്ല, എങ്കിലും..; ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം

'അച്ഛന്‍ മുറിയ്ക്കുള്ളിലാണ്. സുഖമായിരിക്കുന്നു, ഒരുമാസത്തിനുള്ളില്‍ വീണ്ടും ചിരിക്കും' എന്നാണ് കുഞ്ഞ് സമൈറ പറയുന്നത്. കഴിഞ്ഞവര്‍ഷം ഒരു ഹോട്ടല്‍ മുറിയുടെ മുന്നില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. രോഹിതിന്റെയും ടീം ഇന്ത്യയുടെയും തിരിച്ചുവരവിന് കാത്തിരിക്കുന്ന ആരാധകര്‍, ഈ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും പ്രചരിപ്പിക്കുകയാണ്. 2022ല്‍ കോവിഡ് പിടിപെട്ട് ക്വാറന്റൈനില്‍ രോഹിത് കഴിഞ്ഞിരുന്ന കാലത്തെ മകളുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്.

' എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും'; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രോഹിതിന്റെ മകളുടെ വീഡിയോ
ദ്രാവിഡ് മുഖ്യപരിശീലകസ്ഥാനം ഒഴിയുന്നു; പകരമെത്തുക വി വി എസ് ലക്ഷ്മണ്‍

രോഹിതിന്റെ ഭാര്യ റിതികയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. 'അച്ഛന്‍ ഒരുമാസത്തിനുള്ളില്‍ ചിരിക്കും എന്ന് കുഞ്ഞ് സമൈറ ഒന്നുമറിയാതെ നിഷ്‌കളങ്കമായി പറഞ്ഞതാണെങ്കിലും, അതിലെ അര്‍ത്ഥം ആവേശം പകരുന്നതാണെന്നും രോഹിത് ശര്‍മ തിരിച്ചുവരുമെന്നും ആരാധകര്‍ പറയുന്നു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ്‌ മറികടക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in