രോഹിതുമായി ആശയക്കുഴപ്പങ്ങളില്ല, സ്ക്വാഡിനൊപ്പം ചേർന്നു കഴിഞ്ഞ് സംസാരിക്കും: ഹാർദിക്ക് പാണ്ഡ്യ

രോഹിതുമായി ആശയക്കുഴപ്പങ്ങളില്ല, സ്ക്വാഡിനൊപ്പം ചേർന്നു കഴിഞ്ഞ് സംസാരിക്കും: ഹാർദിക്ക് പാണ്ഡ്യ

ജസ്പ്രീത്‌ ബുംറ, സൂര്യകുമാർ യാദവ്, കിറോണ്‍ പൊള്ളാർഡ് തുടങ്ങിയ മുംബൈ ഇതിഹാസങ്ങള്‍ പോലും രോഹിതിനെ നായകസ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ തലമുറമാറ്റത്തിന്റെ ആദ്യ ചുവടുവെപ്പാണ്. ടീമിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശർമ ഇത്തവണം ടീമിലെ ഒരു സാധാരണ താരം മാത്രമാണ്. രോഹിതിന് പകരം ടീമിനെ നയിക്കുക ഹാർദിക്ക് പാണ്ഡ്യയും. ഹാർദിക്കിന് നായകന്റെ ഉത്തരവാദിത്തം നല്‍കിയതില്‍ മുംബൈ ആരാധകർക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ്, കിറോണ്‍ പൊള്ളാർഡ് തുടങ്ങിയ മുംബൈ ഇതിഹാസങ്ങള്‍ പോലും രോഹിതിനെ നായകസ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മുംബൈയെ കേന്ദ്രീകരിച്ച് വിവാദങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ ഹാർദിക്ക് തന്നെ രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

രോഹിതുമായി ആശയക്കുഴപ്പങ്ങളില്ല, സ്ക്വാഡിനൊപ്പം ചേർന്നു കഴിഞ്ഞ് സംസാരിക്കും: ഹാർദിക്ക് പാണ്ഡ്യ
മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍

"ഒരു ആശയക്കുഴപ്പങ്ങളും ഇല്ല. രോഹിത് ഇപ്പോഴും ഇന്ത്യന്‍ നായകനാണ്. രോഹിതിന്റെ കീഴില്‍ മുംബൈ എന്തെല്ലാം നേടിയോ, അത് മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുക. രോഹിത് നായകനായിരിക്കെയാണ് ഞാന്‍ മുംബൈക്ക് വേണ്ടി കളിച്ചത്. എന്നെ സഹായിക്കാന്‍ രോഹിത് കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്," ഹാർദിക്ക് വ്യക്തമാക്കി.

രോഹിതുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഹാർദിക്കിന് സാധിച്ചില്ല. ''സംസാരിച്ചു, പക്ഷേ ഇല്ല. രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം യാത്രയിലായിരുന്നു. സ്ക്വാഡിനൊപ്പം ചേർന്ന് കഴിഞ്ഞാല്‍ രോഹിതുമായി സംസാരിക്കും,'' ഹാർദിക്ക് കൂട്ടിച്ചേർത്തു.

ഓള്‍റൗണ്ടറായും ഫിനിഷറായും സീസണില്‍ മുന്നോട്ട് പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഹാർദിക്ക് പറഞ്ഞു. ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കിനെക്കുറിച്ചും മുംബൈ നായകന്‍ ഓർത്തെടുത്തു. "ലോകകപ്പിനിടയില്‍ തന്നെ തിരിച്ചുവരാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ പൂർണ ആരോഗ്യവാനാണ്. എല്ലാ മത്സരങ്ങളും കളിക്കുക എന്നത് തന്നെയാണ് തീരുമാനം," ഹാർദിക്ക് പറഞ്ഞു.

രോഹിതുമായി ആശയക്കുഴപ്പങ്ങളില്ല, സ്ക്വാഡിനൊപ്പം ചേർന്നു കഴിഞ്ഞ് സംസാരിക്കും: ഹാർദിക്ക് പാണ്ഡ്യ
ഇനി കളിമാറും, 'സ്റ്റോപ്പ് ക്ലോക്ക് റൂൾ' സ്ഥിര നിയമമാക്കാന്‍ ഐസിസി

ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുംബൈ ക്യാമ്പില്‍ ആശങ്കകളാണ്. സൂര്യകുമാർ യാദവിന്റേയും ദില്‍ഷന്‍ മധുശങ്കയുടേയും പരുക്കിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരും ഐപിഎല്ലിന്റെ ഭാഗമാകുമോയെന്നത് സംബന്ധിച്ച് പരിശീലകന്‍ മാർക്ക് ബൗച്ചറും സ്ഥിരീകരണങ്ങള്‍ നല്‍കിയിട്ടില്ല. മെഡിക്കല്‍ സ്റ്റാഫിനാണ് ഇക്കാര്യങ്ങളില്‍ ചുമതലയെന്ന് മാത്രമായിരുന്നു ബൗച്ചറിന്റെ പ്രതികരണം.

സ്പോർട്‌സ് ഹെരണ്യ ബാധിച്ച സൂര്യകുമാർ ജനുവരിയില്‍ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് മധുശങ്കയ്ക്ക് പരുക്കേറ്റത്.

logo
The Fourth
www.thefourthnews.in